ഗുവാഹത്തി: ആസാമില്‍ വെളളപ്പൊക്കം രൂക്ഷംമായി. തുടര്‍ച്ചയായി പെയ്യുന്ന മഴ സംസ്ഥാനത്ത് കനത്ത നാശമാണ് വിതച്ചിരിക്കുന്നത്. 75,000 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
വെള്ളപ്പൊക്കം രൂക്ഷമായതിനാല്‍ സംസ്ഥാനത്തു ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഖിംപുര്‍, സോനിത്പുര്‍, ജോര്‍ഹട്ട്, ദെമാജി ജില്ലകളെയാണ് പ്രളയം ഏറെ ബാധിച്ചത്. ജില്ലകളിലെ 800ഓളം വില്ലേജുകള്‍ പ്രളയക്കെടുതി അനുഭവിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. ലഖിംപുര്‍, ദെമാജി ജില്ലകളില്‍ മാത്രമായി 50,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകിയതോടെ സമീപത്തുളള എട്ടോളം പ്രദേശങ്ങള്‍ അപകട ഭീഷണിയിലാണ്. റോഡ്- റെയില്‍ ഗതാഗതം തടസപ്പെട്ടു. സ്കൂളുകള്‍, ഓഫിസുകള്‍, ബിസിനസ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും താറുമാറായി.
സര്‍ക്കാരിന്റെ ദുരിതാശ്വാസ വിഭാഗങ്ങള്‍ മേഖലകളില്‍ എത്തി. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ മരുന്നുകളും മറ്റും എത്തിക്കാന്‍ ആരോഗ്യവകുപ്പിനു നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: