ന്യൂദല്‍ഹി: കേന്ദ്ര വിജിലന്‍സ് കമ്മിഷണറുടെ നിയമനത്തിനെതിരെ മുന്‍ സി.വി.സി പി.ജെ.തോമസ് രംഗത്ത്. മുന്‍ കമ്മിഷണറുടെ നിയമനം റദ്ദുചെയ്ത സുപ്രീംകോടതി നടപടിക്കെതിരെ നല്കിയ അപ്പീലില്‍ രാഷ്ട്രപതി തീരുമാനമെടുക്കുന്നതുവരെ പുതിയ സി.വി.സിയെ നിയമിക്കരുതെതെന്ന് ആവശ്യപ്പെട്ട് പി.ജെ തോമസ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
പ്രതിരോധ സെക്രട്ടറി പ്രദീപ് കുമാര്‍ സിവിസിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന സാഹചര്യത്തിലാണ് പി.ജെ.തോമസ് രംഗത്തെത്തിയിരിക്കുന്നത്. സിവിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പി.ജെ.തോമസ് മാര്‍ച്ച് 16ന് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് അപ്പീല്‍ നല്‍കിയിരുന്നു.
സി.വി.സി പദവിയിലേക്ക് തന്നെ നിയമിക്കുന്നതിനുള്ള യോഗ്യത നിശ്ചയിക്കാന്‍ രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതി കൂടാതെ കോടതിക്ക് അവകാശമില്ലെന്നും അപ്പീലില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: