Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

മാവേലിക്കരയ്‌ക്കടുത്ത് ചെട്ടികുളങ്ങരയിലുള്ള തന്റെ ചെറിയ വീട്ടില്‍ നിന്നുമുള്ള ചെറിയ വ്യവസായ സംരംഭത്തിലൂടെ മിതേഷ് ഒരു മാസം സമ്പാദിക്കുന്നത് 50,000 രൂപ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 08:23 pm IST
inBusiness
Add to Preferred Sources

തിരുവനന്തപുരം: മാവേലിക്കരയ്‌ക്കടുത്ത് ചെട്ടികുളങ്ങരയിലുള്ള തന്റെ ചെറിയ വീട്ടില്‍ നിന്നുമുള്ള ചെറിയ വ്യവസായ സംരംഭത്തിലൂടെ മിതേഷ് ഒരു മാസം സമ്പാദിക്കുന്നത് 50,000 രൂപ.

. ‘ടേപ്പ് സ്മിത്ത് എന്റർപ്രൈസ്’ (Tape Smith Enterprise) എന്നതാണ് ഇരുപത്തിമൂന്നുകാരനായ മിതേഷ് മധുകുട്ടന്റെ സംരംഭത്തിന്റെ പേര്. മൂന്ന് വർഷം മുൻപ്, ഒരു സ്ഥിര വരുമാനം ലക്ഷ്യമിട്ടാണ് മിതേഷ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ഇന്ന് സ്വന്തമായി ജോലിയും മികച്ച വരുമാനവും നൽകുന്ന ഒന്നായി മാറിയിരിക്കുന്നു.

സെല്ലോ ടേപ്പ്, പാക്കിങ് ടേപ്പ്, മാസ്കിങ് ടേപ്പ് എന്നിവയാണ് പ്രധാനമായും ഇവിടെ നിർമ്മിക്കുന്നത്. പായ്‌ക്കിങ് മേഖലയിൽ ഏറെ ആവശ്യകതയുള്ള ഈ ഉൽപ്പന്നങ്ങൾക്ക് പുറമെ, പെട്ടി പാക്ക് ചെയ്യുന്നതിനും ഇൻസുലേഷനുമായി ഉപയോഗിക്കുന്ന ടേപ്പുകളും, എഴുത്തുകൾ മറയ്‌ക്കുന്നതിനായുള്ള മാസ്കുകളും ഇവിടെ നിർമ്മിക്കുന്നുണ്ട്.

​ഈ സംരംഭത്തിന്റെ നടത്തിപ്പിനായി ഏകദേശം രണ്ട് ലക്ഷം രൂപയാണ് മുതൽമുടക്കിയത്. ഒരു സെല്ലോ ടേപ്പ് മേക്കിങ് മെഷീൻ മാത്രമാണ് ഈ സ്ഥാപനത്തിലുള്ളത്. സിംഗിൾ ഫേസിൽ പ്രവർത്തിക്കുന്ന ഈ മെഷീനായതിനാൽ പ്രത്യേക കണക്ഷനുകളുടെ ആവശ്യമില്ലാതെ തന്നെ വീട്ടിലെ വൈദ്യുതി കണക്ഷൻ ഉപയോഗിച്ച് പ്രവർത്തനം സുഗമമായി നടക്കുന്നു. മിതേഷ് തന്നെയാണ് ഉൽപ്പാദനവും ഓർഡറുകൾ എടുക്കുന്നതും വിതരണവും എല്ലാം കൈകാര്യം ചെയ്യുന്നത്. ഉൽപ്പന്നങ്ങൾ പാക്ക് ചെയ്യാൻ അദ്ദേഹത്തിന്റെ അമ്മയായ ഉഷയും കൂടെയുണ്ട്. മിതേഷും അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.

​ഗുജറാത്തിൽ നിന്നെത്തിക്കുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. സ്റ്റേഷനറി ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാന വിൽപന നടക്കുന്നത്. കൂടാതെ, ഹോൾസെയിൽ കേന്ദ്രങ്ങളിൽ നേരിട്ടുപോയി ഓർഡറുകൾ പിടിച്ച് വിതരണവും ചെയ്യുന്നുണ്ട്. കായംകുളം കേന്ദ്രീകരിച്ചാണ് വിൽപന നടക്കുന്നത്. പ്രതിമാസം 50,000 രൂപയുടെ അസംസ്കൃത വസ്തുക്കൾ വാങ്ങുന്ന മിതേഷിന്, അതിൽ നിന്നും ഒരു ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധിക്കുന്നു. കൂലി ഉൾപ്പെടെ മാസത്തിൽ 50,000 രൂപ വരുമാനം നേടാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഇടയ്‌ക്കിടെ ഉപഭോക്താക്കൾ ക്രെഡിറ്റ് ചോദിക്കുന്നതാണ് ഈ ബിസിനസ്സിൽ നേരിടുന്ന പ്രധാന വെല്ലുവിളിയെങ്കിലും, പ്രാദേശിക തലത്തിൽ ഈ ഉൽപ്പന്നങ്ങൾക്ക് വലിയ വിപണിയുണ്ടെന്ന് മിതേഷ് ആത്മവിശ്വാസത്തോടെ പറയുന്നു.

Tags: GUJARATLatest infoentrepreneur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബേബി ഷവര്‍ ചടങ്ങിന്‍റെ ഭാഗമായി സാമന്ത റൂത്ത് പ്രഭുവും ഭര്‍ത്താവ് രാജ് നിഡിമോരുവും പ്രാര്‍ത്ഥിക്കുന്നു
India

പ്രസവത്തിന് മുന്‍പ് കുടുംബത്തിന്റെ അനുഗ്രഹം തേടി സാമന്ത റൂത്ത് പ്രഭു; പരമ്പരാഗത ‘ബേബി ഷവർ’ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചു

Keralam

അമൃതാ സുരേഷിന്റെ രാമായണ സിനിമയിലെ ഗാനം തരംഗമാകുന്നു

ദില്‍ജിദ് ദോസാഞ്ച് (ഇടത്ത്) മയക്കമരുന്നിനെയും ചൂതാട്ടത്തെയും പ്രോത്സാഹിപ്പിക്കുന്ന ഗാനരംഗം (വലത്ത്)
India

ഓരോ പാട്ടിനും ഒരു കോടി കാഴ്ചക്കാര്‍; ഇത് ദില്‍ജിദ് ദോസാഞ്ചിനെ അഹങ്കാരിയാക്കിയോ? തോക്കിനെ ലഹരിമരുന്നിനെ വാഴ്‌ത്തുന്ന 4 പാട്ടുകള്‍ക്ക് നിയന്ത്രണം

മമ്മൂട്ടിയും ധനുഷും
Entertainment

13 വർഷം മുമ്പ് ആദ്യമായി കണ്ടപ്പോൾ മമ്മൂട്ടി ‘പരുക്കൻ’ ആണെന്ന് ധനുഷ് കരുതിയിരുന്നു; മമ്മൂട്ടിയെ മനസ്സിലാക്കാൻ ധനുഷിന് വര്‍ഷങ്ങളെടുത്തു

മമ്മൂട്ടി (വലത്ത്) ധനുഷ് (ഇടത്ത്)
India

‘ഓം’ എന്ന സിനിമയില്‍ ധനുഷിന്റെ അച്ഛന്‍ വേഷമിടുന്ന മമ്മൂട്ടി ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തന്റെ കഥാപാത്രത്തെക്കുറിച്ച് പൊട്ടിച്ച തമാശ വൈറലായി

പുതിയ വാര്‍ത്തകള്‍

ടിപ്പു സുൽത്താന്റെ ജന്മവാർഷികം ആഘോഷിച്ച് കോൺഗ്രസ് നേതാക്കൾ : ടിപ്പുവിനെ ഛത്രപതി ശിവാജി മഹാരാജിനൊപ്പം താരതമ്യപ്പെടുത്തി പ്രസംഗം

മുന്‍ ഡിജിപി ജേക്കബ് തോമസ് (ഇടത്ത്) പത്മജ വേണുഗോപാല്‍ (വലത്ത്)

ചിലർ അധികാരത്തിന്റെ അപ്പകഷ്ണം നുണയാൻ വേണ്ടി പാർട്ടി മാറികളിക്കും: പത്മജയെ രൂക്ഷമായി വിമര്‍ശിച്ച് ജേക്കബ് തോമസ്

ഇറ്റലിയിലെ രാഷ്ട്രീയക്കാരനായ ജിയാക്കോമോ ഫിലിബെക്ക് തെലുങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘടിപ്പിച്ച ഭാരത് സമ്മിറ്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വോട്ട് ചോരി മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്) സുപ്രീംകോടതി (വലത്ത്)

ഇന്ത്യയിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വോട്ട് ചോരി മുദ്രാവാക്യം മുഴക്കിയ ഇറ്റലിയിലെ ഫിലിബെക്കിനെതിരായ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍

വിജയ് മർച്ചന്റ് ട്രോഫി: ആന്ധ്രയ്‌ക്കെതിരെ കേരളം അഞ്ച് വിക്കറ്റിന് 220 റൺസെന്ന നിലയിൽ

ബംഗ്ലാദേശിൽ വീണ്ടും കലാപം; അവാമി ലീഗ് ലോക്ക്ഡൗണിന് മുന്നോടിയായി വ്യാപക അക്രമം, നാല് മരണം; യൂനസിന്റെ തറവാട് വീടിന് തീയിട്ടു

ക്രിയാത്മകമായ സഹകരണത്തിലൂടെ ആഗോള സ്ഥിരത ശക്തിപ്പെടുത്താം : യുക്രെയ്ൻ വിഷയത്തിലും ഊർജ്ജ സുരക്ഷയിലും നിലപാട് വ്യക്തമാക്കി പുടിൻ

അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം; ആറ് പ്രതികൾക്ക് രണ്ടുവർഷം വീതം തടവുശിക്ഷ

അണ്ടർ 23 വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെ തോൽപ്പിച്ച് കേരളം

പൊള്ളുന്ന വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാതെ സർക്കാർ നോക്കുകുത്തിയാകുന്നു

റോസ്റ്റർ മറികടന്ന് ഇടപെടൽ; ജസ്റ്റിസ് അമാനുള്ളയുടെ ബെഞ്ചിൽനിന്ന് സുപ്രധാന കേസുകൾ മാറ്റി ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.