Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം; ആറ് പ്രതികൾക്ക് രണ്ടുവർഷം വീതം തടവുശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2026, 04:03 pm IST
inKeralam
Add to Preferred Sources

കൊച്ചി: കേരള രാഷ്‌ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം.വി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് നിർണ്ണായക വിധി പ്രസ്താവിച്ചത്.

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് ആറ് പ്രതികൾക്ക് രണ്ടുവർഷം വീതം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. അതേസമയം, കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടിരുന്ന 32-ാം പ്രതി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, 33-ാം പ്രതി സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ്, 19-ാം പ്രതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. വിധിയിൽ തൃപ്തരല്ലെന്നും, ഗൂഢാലോചനക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ നിയമപോരാട്ടം തുടരുമെന്നും ഷുക്കൂറിന്റെ കുടുംബം വ്യക്തമാക്കി.

2012 ഫെബ്രുവരി 20-നാണ് കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിൽ എംഎസ്എഫ് നേതാവായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂറിനെ സിപിഎം സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞതിലുള്ള രാഷ്‌ട്രീയ പകപോക്കലായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ച് പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവർ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നായിരുന്നു സിബിഐ കുറ്റപത്രത്തിലെ പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നത്.

ആകെ 33 പ്രതികളുണ്ടായിരുന്ന കേസിൽ വിചാരണയ്‌ക്കിടെ രണ്ടുപേർ മരിച്ചതോടെ 31 പേരാണ് വിചാരണ നേരിട്ടത്. 17 മാസം നീണ്ട വിചാരണയിൽ 41 സാക്ഷികളെ കോടതി വിസ്തരിച്ചു. സിബിഐ കുറ്റപത്രത്തിൽ ആകെ 81 സാക്ഷികളാണുണ്ടായിരുന്നത്. അന്വേഷണ ഘട്ടത്തിൽ പ്രതികൾക്കെതിരെ നിർണ്ണായക മൊഴി നൽകിയ പ്രധാന സാക്ഷികളിൽ ചിലർ വിദേശത്തായതിനാലും മറ്റും വിചാരണ വേളയിൽ കോടതിയിൽ ഹാജരായിരുന്നില്ല. പ്രധാന സാക്ഷികളുടെ ഈ അസാന്നിധ്യമാണ് ഗൂഢാലോചനാ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് തിരിച്ചടിയായത്.

Tags: Ariyil Shukkoor MurderCBI Court Verdictlife imprisonmentpolitical violence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേദങ്ങളും മനുസ്മൃതിയും ഉദ്ധരിച്ച് കോടതി; ഗോവധക്കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Main Article

തലമുറകളുടെ തലക്കനം

Keralam

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

India

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം; ആറ് പ്രതികൾക്ക് രണ്ടുവർഷം വീതം തടവുശിക്ഷ

അണ്ടർ 23 വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെ തോൽപ്പിച്ച് കേരളം

പൊള്ളുന്ന വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാതെ സർക്കാർ നോക്കുകുത്തിയാകുന്നു

റോസ്റ്റർ മറികടന്ന് ഇടപെടൽ; ജസ്റ്റിസ് അമാനുള്ളയുടെ ബെഞ്ചിൽനിന്ന് സുപ്രധാന കേസുകൾ മാറ്റി ചീഫ് ജസ്റ്റിസ്

ജെയ്‌സ് ജോസ് നായകനാകുന്ന പുതിയ സിനിമ അരികിൽ, ടൈറ്റിൽ ലോഞ്ച് ചെയ്ത് മോഹൻലാൽ

നടി മമ്ത മോഹൻദാസ് നിർമാണ മേഖലയിലേക്ക്; ആദ്യ ചിത്രം ‘കൊല്ലി

പ്രേക്ഷകരെ കണ്ണീർ നനയിപ്പിച്ച സുരാജിന്റെ പ്രകടനം: ഹെയിൽ മേരിയിൽ ജേക്സ് ബിജോയ് ഒരുക്കിയ ഗാനം ‘മാരിവിൽ ചിറകെ’ റിലീസായി

ആഷിക്ക് ഉസ്മാൻ -ഡിനോയ് പൗലോസ് ചിത്രം ഹലോ ഡിയർ പുതിയ ലുക്കിൽ പോസ്റ്റർ എത്തി

നൂറാം വയസ്സിലേക്ക് കനറാ ബാങ്ക് മട്ടാഞ്ചേരി ശാഖ; ശതാബ്ദി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

മമ്മൂട്ടിയും ദുൽഖർ സൽമാനും നേർക്ക് നേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.