Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ജനവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്നു; ഓരോ നിമിഷവും ജീവഭയം ഉള്ളിലൊതുക്കി പ്രദേശവാസികൾ

വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ വനാതിര്‍ത്തികളിലെ വൈദ്യുതിവേലി പുന:സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ല. നിരവധി സ്ഥലങ്ങളില്‍ ഇപ്പോഴും വൈദ്യുതിവേലി പൂര്‍ത്തിയാക്കാനുണ്ട്.

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
Feb 9, 2022, 04:17 pm IST
inThrissur
Add to Preferred Sources

തൃശ്ശൂര്‍: കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ വനാതിര്‍ത്തികളില്‍ പ്രവര്‍ത്തനരഹിതമായ വൈദ്യുതവേലി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. അതിരപ്പിള്ളി മേഖലയിലാണ് കാട്ടനശല്യം രൂക്ഷമായി കൊണ്ടിരിക്കുന്നത്. 

വെറ്റിലപ്പാറ, പിള്ളപ്പാറ, കൊന്നക്കുഴി തുടങ്ങിയിടങ്ങളില്‍ കാട്ടാനക്കൂട്ടം വ്യാപകമായ നാശമാണ് വിതക്കുന്നത്. ചാലക്കുടി, പാരിപ്പള്ളി മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. എണ്ണപ്പന തോട്ടത്തിലിറങ്ങിയ ആനക്കൂട്ടം നിരവധി പനകള്‍ പിഴുതെറിഞ്ഞിരുന്നു. വാഴ, കപ്പ, കവുങ്ങ് തുടങ്ങിയ കൃഷികളെല്ലാം നശിപ്പിക്കുകയാണ് ആനക്കൂട്ടം. പത്തോളം ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.  

വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ വനാതിര്‍ത്തികളിലെ വൈദ്യുതിവേലി പുന:സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ല.  നിരവധി സ്ഥലങ്ങളില്‍ ഇപ്പോഴും വൈദ്യുതിവേലി പൂര്‍ത്തിയാക്കാനുണ്ട്. ജില്ലയിലെ വനാതിര്‍ത്തിയില്‍ ഏറിയ ഭാഗങ്ങളിലും സോളാര്‍വേലി നിര്‍മിച്ചിട്ടുണ്ടെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് നാട്ടാകാര്‍ പറയുന്നു. 

വൈദ്യുതവേലി ഒഴിവായ ഭാഗങ്ങളും ചിലയിടങ്ങളിലുണ്ട്. പാറക്കൂട്ടങ്ങളോടു ചേര്‍ന്നുള്ള  ഭാഗങ്ങളിലും മറ്റുമാണ് വേലി നിര്‍മിക്കാനുള്ളത്.  ഇതുവഴിയും കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്നുണ്ട്.  ആഴ്ചകള്‍ക്കു മമ്പാണ് കൊന്നക്കുഴിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത്. വീടുകള്‍ക്കു സമീപം വരെ ആനകള്‍ എത്തിയിരുന്നു. ഇവിടെ വൈദ്യുതവേലി പ്രവര്‍ത്തനരഹിതമായതാണ് ആനകള്‍ ഇറങ്ങാന്‍ കാരണം. ഇതിന് മുമ്പ് നമ്പ്യാര്‍മലയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചിരുന്നു.

ഇവിടെ രണ്ടു കിലോമീറ്ററോളം സോളാര്‍വേലി നിര്‍മിച്ചിരുന്നില്ല. അതുവഴിയാണ് കാട്ടാനകള്‍ ഇറങ്ങിയത്. വേലി നിര്‍മിച്ച ഭാഗത്തു കൂടെയും വന്യമൃഗങ്ങള്‍ക്കു കടന്നുവരാവുന്ന അവസ്ഥയാണ്. വേലിയില്‍ വൈദ്യുതപ്രവാഹമില്ലാത്തതാണ് കാരണം. ഒരു പതിറ്റാണ്ടു മുമ്പാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ഇവിടെ സോളാര്‍വേലി നിര്‍മിച്ചത്. കുറച്ചുകാലം നന്നായി പ്രവര്‍ത്തിച്ചുവെങ്കിലും പിന്നീട് വേലി കാടുകയറി നശിക്കുകയായിരുന്നു.

സ്വകാര്യവ്യക്തികളുടെ പറമ്പിലൂടെയാണ് സോളാര്‍വേലി സ്ഥാപിച്ചത്. ഏക്കര്‍ കണക്കിനു ഭൂമിയുള്ളവര്‍ കാട് യഥാസമയം വൃത്തിയാക്കാന്‍ തയാറായില്ല. കാടുമൂടിയതോടെയാണ്  ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വൈദ്യുതവേലി പ്രവര്‍ത്തനരഹിതമായത്. വന്യമൃഗങ്ങള്‍ കാട് കയറുന്നത് തടയാനും വൈദ്യുതി വേലിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും വാച്ചര്‍മാരെ നിയമിക്കണമന്ന്  ഫോറസ്റ്റ് വകുപ്പിനോട് നാട്ടുകാര്‍ ആവശ്യപ്പെട്ടുവെങ്കിലും നടപ്പായില്ല.

Tags: Wild AnimalElephantThrissur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവന്‍രക്ഷാ ചികിത്സയ്‌ക്കായി ആനക്കുട്ടി ‘രാജ’യെ വിമാനമാര്‍ഗം വന്‍താരയിലേക്ക് കൊണ്ടുപോകുന്നു

Entertainment

കാട്ടുമക്കളുടെയും കാട്ടാനയുടേയും ജീവിത സമരങ്ങളുടെ കഥയുമായി ‘അരിക്കൊമ്പന്‍’, ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

‘ചെങ്കൊടി’ മുടക്കിയ സെമികണ്ടക്ടർ സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി; ഇന്ന് ഭാരതം ചിപ്പുകൾ കയറ്റുമതി ചെയ്യുന്നു: മോദി

സ്ത്രീശക്തിയെ രാഷ്‌ട്രനിർമ്മാണവുമായി കൂട്ടിയിണക്കുന്നത് രാഷ്‌ട്രസേവികാ സമിതി: സീതാ അന്നദാനം

ഞങ്ങൾ പിന്മാറിയിട്ടില്ല , പക്ഷെ സമാധാനബോണ്ട് ഉള്ളതുകൊണ്ട് ശ്രദ്ധിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പാറ്റാ പാർട്ടി

രാഹുലിന് സെഞ്ച്വറി, ഗില്ലിന് നിർഭാഗ്യകരമായ മടക്കം; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 118 റൺസ് ലീഡ്

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി; ഹൈദരാബാദിലെ മെറ്റ ഓഫീസ് അടിച്ചു തകർത്ത് കോൺഗ്രസ് പ്രവർത്തകർ

നിലയ്‌ക്കലിൽ തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവർക്ക് നേരെ പോലീസ് അതിക്രമം; എ.എസ്.ഐയ്‌ക്ക് സസ്പെൻഷൻ

ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

വേനൽച്ചൂടും മണ്ഡലകാലവും; ഇടുക്കിയിൽ കരിക്കിന് ‘പൊള്ളും’ വില; ഒരു കരിക്കിന് 100 രൂപ വരെ

‘ അമ്മയുടെ മടിത്തട്ടിനേക്കാൾ വലിയ അഭയസ്ഥാനമില്ല ‘ ; സാവിത്രി ദേവിയുടെ ഭൗതികശരീരം തോളിലേറ്റി ഉത്തർപ്രദേശ് യോഗി ആദിത്യനാഥ്

നാഗർകോവിലിൽ ട്രെയിൻ കൊലപാതകം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; 31-കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.