Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2026, 12:15 pm IST
inKerala
പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

തലശ്ശേരി: പാനൂർ പന്ന്യന്നൂർ കുറിച്ചിക്കരയിലെ ബിഎംഎസ് പ്രവർത്തകൻ വിനയൻ വധക്കേസിൽ ഒന്നാം പ്രതി ജന്മിന്റെവിട രാഘവന്റെ മകന്‍ ബിജു(45)വിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി റൂബി കെ. ജോസിന്റേതാണ് വിധി. കേസിലെ രണ്ട് മുതൽ എട്ട് വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിജുവിനുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും.

2009 മാർച്ച് 12ന് വൈകിട്ട് 6.30ഓടെയാണ് കേസിനാസ്പദമായ സംഭവം. പന്ന്യന്നൂർ കുറിച്ചിക്കരയിലെ കടയിലേക്ക് നടന്നുപോവുകയായിരുന്ന വിനയനെ രാഷ്‌ട്രീയവിരോധത്തെത്തുടർന്ന് വാൾ, മഴു തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. വിനയന്റെ സുഹൃത്തുക്കളായ ദിലീപ്കുമാറിനെയും സതീശനെയും ഭീഷണിപ്പെടുത്തി ഓടിച്ചുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

കേസിൽ ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ ജന്മിന്റെവിട ബിജു, ചെട്ടി ഷാജി, ടി.കെ. രജീഷ്, പി.എം. അരുണ്‍കുമാർ, റെനിൽ എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും എട്ടാം പ്രതിയായ പി.വി. രജീന്ദ്രനാഥിന്റെ അറിവോടെയായിരുന്നു കൃത്യമെന്നുമാണ് പ്രോസിക്യൂഷൻ വാദം.

കേസിന്റെ അന്വേഷണത്തിനിടെ ആദ്യം പ്രതിചേർത്ത് അറസ്റ്റ് ചെയ്ത ആറുപേരെ പിന്നീട് ഒഴിവാക്കിയിരുന്നു. 2012ൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ മൂന്നാം പ്രതിയായ ടി.കെ. രജീഷ് നൽകിയ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ഒഴിവാക്കിയതെന്നാണ് കേസ് രേഖകൾ വ്യക്തമാക്കുന്നത്. തുടർന്ന് വിചാരണ നേരിട്ട പ്രതികളെ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷും കൊല്ലപ്പെട്ട വിനയന്റെ ഭാര്യ പ്രീതയ്‌ക്കുവേണ്ടി അഡ്വ. പി. പ്രേമരാജനും ഹാജരായി.

Tags: Political Murder CaseThalassery Sessions CourtCPM workerKerala Crime NewsVinayan Murder CaseThalassery Court VerdictBiju ConvictedPanoor NewsKannur Crime NewsBMS Worker Murder
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

Kerala

‘ബോംബ് നിര്‍മിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍’; സിപിഎം പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

Kerala

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ധന

Kerala

ബോംബ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം; രൂക്ഷ വിമര്‍ശനവുമായി കെ.കെ രമ

Kerala

സിപിഎം പ്രവര്‍ത്തകയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.