തിരുവനന്തപുരം : ഡി വൈ എഫ് ഐയ്ക്കൊപ്പം ചേർന്ന് രാജ്യവിരുദ്ധ കലാപത്തെ പിന്തുണച്ച നടി സ്നേഹ ശ്രീകുമാറിന് മറുപടിയുമായി ബിജെപി നേതാവ് യുവരാജ് ഗോകുൽ. ഡി വൈ എഫ് ഐ എന്ന സംഘടന മുന് സുപ്രീംകോടതി ജഡ്ജ് ആയിരുന്ന മാര്ക്കണ്ഡേയ കട്ജുവിന് നൽകിയ നിവേദനത്തെ പറ്റിയും, അതിനോട് കട്ജു പ്രതികരിച്ചതിനെ പറ്റിയുമാണ് യുവരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘ ശ്രീമതി സ്നേഹ ശ്രീകുമാര് അറിയാന്….
പണ്ട് പണ്ട്…. പണ്ട് പണ്ടെന്ന് പറഞ്ഞാല് ഒരുപാട് പണ്ടൊന്നുമല്ല…. നമ്മുടെ മരുമോന് റിയാസ് dyfi അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന കാലത്ത്….
ഒരീസം റിയാസിക്കയും സഖാക്കളും കൂടെ മുന് സുപ്രീംകോടതി ജഡ്ജ് ആയിരുന്ന മാര്ക്കണ്ഡേയ കട്ജുവിനെ കാണാന് പോയി….
ഏതാണ്ട് ഉഡായിപ്പ് മെമ്മോറാണ്ടോം കൊണ്ട് ഒപ്പിടീക്കാന് പോയതാണ്….
അത് വായിച്ച് നോക്കിയ അതിയാന് റിയാസിനെ അവിടിരുത്തി എഴുതി തയ്യാറാക്കി കൊണ്ടു വന്ന മെമ്മോറാണ്ടത്തിലെ ഗ്രാമര് മിസ്റ്റേക്ക് മൊത്തം തിരുത്തിച്ചു….
പോട്ടെ അക്ഷരാഭ്യാസം ഒരു സഖാവിന് ആവശ്യമില്ലാത്ത കാര്യമാണ്…. അത് വിടൂ….
എല്ലാം കഴിഞ്ഞ് അതിയാന് ഒരു ചോദ്യം ചോദിച്ചു ??
“ഏതാ സംഘടന ??”
റിയാസ് -” Dyfi ”
കട്ജു – What is that ??
സ്നേഹമോള് മനസ്സിലാക്കണം…. ഇതാണ് നിങ്ങടെ അഖിലേന്ത്യ…. ‘ എന്നാണ് യുവരാജിന്റെ പോസ്റ്റ്.













