ചെന്നൈ: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആര്എസ്എസ് നടത്താനിരിക്കുന്ന റൂട്ട് മാര്ച്ചുകള്ക്ക് അനുമതി നിഷേധിക്കുന്നതിന് മുസ്ലീങ്ങളെ പഴിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ‘ മുസ്ലീങ്ങള്ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ,’ ജസ്റ്റിസ് വി ലക്ഷ്മിനാരായണന് പറഞ്ഞു.
ന്യൂനപക്ഷ സമുദായങ്ങളെ ആര്എസ്എസ് റൂട്ട് മാര്ച്ചിനെ എതിര്ക്കുന്നവരായി പോലീസ് അനാവശ്യമായി ചിത്രീകരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു.
റൂട്ട് മാര്ച്ചുകള്ക്ക് തമിഴ്നാട് പോലീസ് അനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്ത് സമര്പ്പിച്ച ഹര്ജി പരിഗണിക്കുകയായിരുന്നു കോടതി. തമിഴ്നാട്ടിലെ 128 സ്ഥലങ്ങളില് ഘോഷയാത്രകള് നടത്താന് ആര്.എസ്.എസ് അനുമതി തേടിയെങ്കിലും 58 സ്ഥലങ്ങളില് മാത്രമാണ് പോലീസ് അനുമതി നല്കിയത്. പൊലീസിന്റെ മുന് വിധിയെ ‘മുടന്തന് ന്യായങ്ങളെന്ന് ‘ കോടതി വിശേഷിപ്പിച്ചു. മുസ്ലീം സമുദായത്തിലെ ആരെങ്കിലും ആര്എസ്എസ് മാര്ച്ചുകളെ യഥാര്ത്ഥത്തില് എതിര്ത്തിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു.
ആര്.എസ്.എസ് റൂട്ട് മാര്ച്ചുകള്ക്കുള്ള അനുമതിയെച്ചൊല്ലിയുള്ള ആവര്ത്തിച്ചുള്ള കേസുകള് തടയുക എന്ന ലക്ഷ്യത്തോടെയാണ് 2024 മാര്ച്ച് 11-ന് ജസ്റ്റിസ് ജയചന്ദ്രന് മാര്ഗ്ഗനിര്ദ്ദേശങ്ങള് രൂപപ്പെടുത്തിയതെന്ന്് ജസ്റ്റിസ് ലക്ഷ്മിനാരായണന് ചൂണ്ടിക്കാട്ടി.
















