Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

ഭക്തരെ ചൂഷണം ചെയ്യാനുള്ള ഏജൻസിയായി ദേവസ്വം ബോർഡ് മാറി. നീക്കം നിയമപരമായും സംഘടനാപരമായും ചെറുക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2026, 02:43 pm IST
inKerala

തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ നിരക്ക് വർധിപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. സൗജന്യ ശൗചാലയങ്ങൾ ഒരുക്കാനെന്ന പേരിൽ ദർശന നിരക്ക് വർധിപ്പിക്കാനുള്ള നീക്കം ഭക്തരെ കൊള്ളയടിക്കാനുള്ള ആദ്യ ചുവടുവെപ്പാണ്. ഭക്തരെ എങ്ങനെയെല്ലാം ചൂഷണം ചെയ്യാമെന്ന് ഗവേഷണം നടത്തുന്ന ഓഫീസ് മാത്രമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം സൗജന്യമായിരുന്ന വെർച്വൽ ക്യൂ ബുക്കിങ്ങിന് പിന്നീട് അഞ്ച് രൂപ ഈടാക്കിത്തുടങ്ങി. ഇപ്പോൾ അത് പത്ത് രൂപയാക്കാനാണ് നീക്കം. നാളെ നൂറും ആയിരവും രൂപയായി നിരക്ക് ഉയർത്താനും മടിക്കാത്ത ഏജൻസിയായി ദേവസ്വം ബോർഡ് മാറുകയാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഓരോ ഘട്ടത്തിലും നിരക്ക് വർധിപ്പിച്ച് ഭക്തരുടെ മേൽ സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അനൂപ് ആന്റണി പറഞ്ഞു.

ശബരിമലയിലെത്തുന്ന തീർത്ഥാടകരിൽ പലരും കുടുംബങ്ങളായും വലിയ സംഘങ്ങളായുമാണ് ദർശനത്തിനെത്തുന്നത്. വെർച്വൽ ക്യൂ നിരക്ക് വർധിപ്പിച്ചാൽ ഇത്തരത്തിൽ എത്തുന്ന ഭക്തർക്ക് വലിയ തുക അധികമായി ചെലവഴിക്കേണ്ടിവരും. സൗജന്യ ശൗചാലയങ്ങൾ ഒരുക്കാൻ ദർശന നിരക്ക് വർധിപ്പിക്കണമെന്ന ദേവസ്വം ബോർഡിന്റെ വാദം ഭക്തസമൂഹത്തോടുള്ള വെല്ലുവിളിയാണ്.

പണം നൽകി ഉപയോഗിക്കുന്ന ശൗചാലയങ്ങൾ പോലും പലപ്പോഴും വെള്ളമില്ലാതെയും വൃത്തിയില്ലാതെയും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. എല്ലാ തീർത്ഥാടന കാലത്തും ശൗചാലയങ്ങളുടെ ശോച്യാവസ്ഥ ഭക്തർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ, നിരക്ക് വർധിപ്പിച്ചാൽ സൗജന്യ ശൗചാലയങ്ങൾ ഒരുക്കുമെന്ന ദേവസ്വം ബോർഡിന്റെ വാഗ്ദാനം എങ്ങനെ വിശ്വസിക്കാനാകുമെന്നും അനൂപ് ആന്റണി ചോദിച്ചു.

ഒരു ഭാഗത്ത് ശബരിമലയിലെ സ്വർണമുൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ; മറുഭാഗത്ത് ദർശനത്തിനെത്തുന്ന ഭക്തരിൽനിന്ന് കൂടുതൽ പണം ഈടാക്കാനുള്ള നീക്കങ്ങൾ. മോഷണവും ഭക്തരെ കൊള്ളയടിക്കലുമാണോ ദേവസ്വം ബോർഡിന്റെ പ്രധാന അജണ്ടയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ അത് തുറന്നുപറയാൻ ദേവസ്വം ബോർഡ് തയ്യാറാകണം. ശബരിമലയിലെ തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ സൗജന്യമായി ഒരുക്കുന്നതിന് ബിജെപിയും കേന്ദ്രസർക്കാരും തയ്യാറാണ്. അതിന് ദേവസ്വം ബോർഡ് സ്വന്തം കഴിവുകേട് തുറന്നുസമ്മതിക്കണം. ഭക്തരുടെ വിശ്വാസത്തെയും സാമ്പത്തിക സാഹചര്യങ്ങളെയും ചൂഷണം ചെയ്ത് വരുമാനം വർധിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ല.

വെർച്വൽ ക്യൂ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനവുമായി ദേവസ്വം ബോർഡ് മുന്നോട്ടുപോകുകയാണെങ്കിൽ അതിനെ നിയമപരമായും സംഘടനാപരമായും ബിജെപി ചെറുക്കും. ശബരിമല ഭക്തരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും അനൂപ് ആന്റണി വ്യക്തമാക്കി.

Tags: Kerala Temple NewsDarshan Fee Hiketravancore devaswom boardAnoop AntonySabarimala templeSabarimala pilgrimsBjp KeralaVirtual queue bookingSabarimala Controversy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Kerala

ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീംകോടതിയുടെ താക്കീത്; വൃശ്ചിക ഏകാദശി ഉദയാസ്തമന പൂജ നവംബർ 21ന് തന്നെ നടത്തണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.