കൊച്ചി: കാരണമറിയാതെ കണ്ണീരണിഞ്ഞ് നവ്യ നായര്. തന്റെ 41ാം ജന്മദിനത്തില് കേക്ക് മുറിച്ചപ്പോഴാണ് നവ്യനായര് കരഞ്ഞത്.
ഈ ചിത്രം സോഷ്യല് മീഡിയയില് വൈറലായി. ടിഷ്യൂപേപ്പര് കൊണ്ട് കണ്ണു തുടയ്ക്കുന്ന നവ്യയെ കാണാം.
പ്രിയദര്ശിനി ഗോവിന്ദ് സമ്മാനിച്ച കേക്കാണ് നവ്യനായര് മുറിച്ചത്. മഞ്ഞനിറത്തിലുള്ള ഈ കേക്കിന് മുന്പാകെ അല്പം വിഷാദത്തോടെ കയ്യില് കത്തിയുമായി ഇരിക്കുന്ന നവ്യനായരെ കാണാം.
















