കൊച്ചി: രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിൽ 2017-ൽ പുറത്തിറങ്ങിയ ബിജു മേനോന് നായകനായ ‘രക്ഷാധികാരി ബൈജു ഒപ്പ്’. എന്ന സിനിമയില് ബിജു മേനോന് പറഞ്ഞ ഒരു ഡയലോഗ് ഇപ്പോള് നായികയായി ഉയരുന്ന മമിത ബൈജുവിന്റെ വിജയം പ്രവചിക്കുകയായിരുന്നുവെന്ന് സോഷ്യല്മീഡിയയില് ചര്ച്ചകള്.
സിനിമയിൽ ബിജുമേനോന് ചെയ്യുന്ന കഥാപാത്രമായ ബൈജുവിന്റെ മകളുടെ പേര് ‘ബബിത ബൈജു’ എന്നാണ്. സിനിമയില് നക്ഷത്ര മനോജ് എന്ന ബാലതാരമാണ് ബബിത ബൈജു എന്ന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. മകളോട് സംസാരിക്കുന്നതിനിടയിൽ, “ബബിത ബൈജു, കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തും” എന്ന് ബിജു മേനോൻ ആത്മവിശ്വാസത്തോടെ പറയുന്നുണ്ട്. എന്നാൽ ഇതുകേട്ട് “ബബിത ബൈജു, ഒരു പൊട്ട പേരുമിട്ടിട്ട് കാവ്യ മാധവൻ പോലും!” എന്ന് മകൾ അല്പം ദേഷ്യത്തോടെ പറയുന്നുണ്ട്. ഇത് കേട്ട് “എന്നാൽ നീ ആ ബൈജു അങ്ങ് കളഞ്ഞോടീ…” എന്നാണ് ബിജു മേനോന്റെ കഥാപാത്രം തമാശയായി പറയുന്നു.
ഈ പഴയ രംഗവും ഡയലോഗും ഇപ്പോൾ സോഷ്യല്മീഡിയയില് വലിയ ചര്ച്ചയാണ്. ബിജു മേനോന് അന്ന് പറഞ്ഞ ഈ ഡയലോഗിലൂടെ യുവനടി മമിത ബൈജുവിന്റെ അമ്പരപ്പിക്കുന്ന വിജയം പ്രവചിക്കുകയായിരുന്നുവെന്ന രീതിയിലാണ് ചര്ച്ചകള്.. സിനിമയിലെ ആ പേര് ബബിത ബൈജു എന്നായിരുന്നെങ്കിലും യഥാർത്ഥ ജീവിതത്തിൽ അത് ‘മമിത ബൈജു’ എന്നായി മാറിയെന്നുമാണ് പലരും നടത്തുന്ന കമന്റുകള്. ബിജു മേനോന്റെ അന്നത്തെ ആ പ്രവചനം സത്യമായെന്നും സോഷ്യൽ മീഡിയയിലൂടെ പലരും പറയുന്നു.
















