തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക്ക് സാമ്പത്തിക ഇടപാടില് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഇ ഡി കേസെടുത്തു.മകള് വീണയുടെ ഭര്ത്താവ് മുഹമ്മദ് റിയാസ് എം എല് യെ്ക്കെതിരെയും ഇ ഡി കേസെടുത്തിട്ടുണ്ട്.
വിജിലന്സിന്റെ രണ്ട് എഫ്ഐആറുകളുടെ ചുവടുപിടിച്ചാണ് ഇ ഡിയുടെ നടപടി. ഇവര്ക്കെതിരെ ഇ ഡി ഇസിഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ട്.രണ്ട് ഇ സി ഐ ആറാണ് എടുത്തത്.മാസപ്പടി കേസിലും റിയാസിനെതിരെ വിദേശ പണമിടപാടുമായി ബന്ധപ്പെട്ടുമാണ് ഇ സി ഐ ആര്.
പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ നേരത്തേ ഹൈക്കോടതി ഉത്തരവ് പ്രകാരം ഇ ഡി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് രണ്ട് കേസുകള് സംസ്ഥാന വിജിലന്സ് എടുത്തിരുന്നു.കേസുകളില് വീണയും പ്രതിയാണ്.
















