ന്യൂദല്‍ഹി: ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയില്‍ വരരുതെന്ന് വാശിപിടിച്ച നേതാവായിരുന്നു രാഹുല്‍ ഗാന്ധി. അന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള പ്രധാനമന്ത്രി മോദിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.
കഴിഞ്ഞ വർഷം മാധ്യമങ്ങളോട് സംസാരിക്കവെ, മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെ പ്രധാനമന്ത്രി മോദിയുടെ “സൗഹൃദം വിലയ്‌ക്കുവാങ്ങാനുള്ള നീക്കം” എന്നാണ് വിശേഷിപ്പിച്ചത്. “മിസ്റ്റർ മസ്കിനെ സന്തോഷിപ്പിക്കുന്നതിലൂടെ മിസ്റ്റർ ട്രംപിനെയും സന്തോഷിപ്പിക്കാനാകുമെന്ന് പ്രധാനമന്ത്രി തീർച്ചയായും പ്രതീക്ഷിക്കുന്നുണ്ട്…” എന്നും ജയറാം രമേശ് പറഞ്ഞിരുന്നു.
പക്ഷെ കഴിഞ്ഞ ദിവസം സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ അനുമതി ലഭിക്കാത്തതിന്റെ പേരില്‍ ഇലോണ്‍ മസ്ക് മോദിയെ വിമര്‍ശിച്ചിരുന്നു. അംബാനിക്ക് വേണ്ടിയാണ് സ്റ്റാര്‍ ലിങ്കിന് ലൈസന്‍സ് നല‍്കാത്തതെന്നും മസ്ക് വാദിച്ചിരുന്നു. ഇതോടെ മോദിയ്‌ക്കെതിരെ രാഷ്ടരീയ നേട്ടം ഉണ്ടാക്കാമെന്ന ദുഷ്ടലാക്കോടെ ഇലോണ്‍ മസ്കിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വരികയായിരുന്നു. മോദിയെ എതിര്‍ക്കാനും മോദിയ്‌ക്കെതിരെ അമേരിക്കയുടെ പ്രീതി നേടാനും നേരത്തെയുള്ള തന്റെ നിലപാടിന് കടകവിരുദ്ധമായ നിലപാട് കൈക്കൊള്ളാന്‍ മടിയില്ലാത്ത രാഹുല്‍ ഗാന്ധിയുടെ ഈ നിലപാടിനെതിരെ വലിയ പരിഹാസങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്.
















