കൊൽക്കത്ത : ബംഗാളിലെ നന്ദിഗ്രാം നിയമസഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു. ടി. എം. സി പിന്തുണയോടെ മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് 41,764 വോട്ട് മാത്രമാണ് ലഭിച്ചത്.
നന്ദിഗ്രാമിൽ സുവേന്ദു അധികാരിയുടെ മുൻ വിജയ ഭൂരിപക്ഷവും ഹസിറാണി രഥ് മറികടന്നു.സിപിഐ സ്ഥാനാർത്ഥി സന്തി ഗോപാൽ ഗിരി 5,779 വോട്ടുകളിൽ ഒതുങ്ങി.
ഈ വർഷം നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാമിലും ഭവാനിപൂരിലും വിജയിക്കുകയും നന്ദിഗ്രാം സീറ്റിൽ നിന്ന് രാജിവെക്കുകയും ചെയ്തതോടെ ആണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. സുവേന്ദു അധികാരിയുടെ അടുത്ത സഹായി ആയിരുന്ന കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിന്റെ മാതാവാണ് ഹസീറാണി രഥ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, മെയ് ആറിനാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്.











