ബെംഗളൂരു: ജര്‍മ്മനിയിലിരുന്ന് മോദി സര്‍ക്കാരിനെ അടിസ്ഥാനമില്ലാതെ വിമര്‍ശിക്കുന്ന ധ്രുവ് റാഠിയുടെ മുഖംമൂടിയാണ് ഒക്ടോബര്‍ എട്ടിന് ബെംഗളൂരുവില്‍ അഴിഞ്ഞുവീണത്. അവിടെ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രമാണ്. ബെംഗളൂരുവില്‍ 20000 പേരെങ്കിലും വരുമെന്ന ധ്രുവ് റാഠിയുടെ വിലയിരുത്തലാണ് ഇതോടെ പൊളിഞ്ഞത്.
“ഇൻസ്റ്റാഗ്രാമിൽ രണ്ട് മണിക്കൂറിനുള്ളിൽ എനിക്ക് 34.6 ദശലക്ഷം വ്യൂസ് ലഭിച്ചതുകൊണ്ട്, ബിജെപിക്കും മോദിക്കുമെതിരെ പ്രതിഷേധിക്കാൻ കുറഞ്ഞത് 20,000 പേരെങ്കിലും ബെംഗളൂരുവില്‍ വരും” എന്നാണ് കഴിഞ്ഞ രാത്രിയിലെ തന്റെ വീഡിയോയിൽ ധ്രുവ് റാഠി പറഞ്ഞത്. പക്ഷെ എത്തിയത് വെറും ആയിരം പേര്‍ മാത്രമാണ്.
ഇതോടെ “ആ ‘ജർമ്മൻ ഷെപ്പേർഡ്’ (ജര്‍മ്മനിയിലാണ് ധ്രൂവ് റാഠി ഇരുന്ന് വീഡിയോ ചെയ്യുന്നത്) വെറും 1,000 പേരുമായി ബെംഗളൂരുവില്‍ ആഘോഷിക്കുകയാണ്” എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. “മുഴുവൻ ‘ജെൻ-ഇസഡ്’ (Gen Z) തലമുറയും ഞങ്ങളോടൊപ്പമാണ്. മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള സമയമാണിത്.” എന്നൊക്കെ അവകാശപ്പെട്ട ധ്രുവ് റാഠിയ്‌ക്ക് നാണക്കേടായിരിക്കുകയാണ് ബെംഗളൂരുവിലെ സമരം. “പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ശരിക്കും ആളുകള്‍ വന്ന് പ്രതിഷേധിക്കുമെന്ന് കരുതിപ്പോയി അല്ലെ” എന്ന രീതിയില്‍ ധ്രുവ് റാഠിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന മറ്റൊരു പരിഹാസം..
കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ മാത്രമാണ് ധ്രുവ് റാഠി ജര്‍മ്മനിയില്‍ നിന്നും ബെംഗളൂരുവില്‍ എത്തിയത്.
















