ന്യൂദല്‍ഹി: ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ഒരു യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ദല്‍ഹി ഹൈക്കോടതി ശരിവച്ചു.
ഇത്തരം ആളുകള്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തുന്നത് തടയാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. ഭാരത പൗരനായി ജനിച്ചെങ്കിലും പിന്നീട് യുഎസ് പൗരത്വം നേടുകയും ഭാരത പൗരത്വം ഉപേക്ഷിക്കുകയും ചെയ്ത ധനരാജ് രാജേന്ദ്ര പട്ടേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇ-വിസ അനുവദിച്ചതിന് ശേഷം 2022 ഡിസംബറില്‍ ഇയാള്‍ ഭാരതത്തിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാല്‍ ദല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഇയാളെ തടയുകയും ദുബായിലേക്ക് തിരിച്ചയയ്‌ക്കുകയും ചെയ്തിരുന്നു.
















