Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

ഒരു സ്ത്രീവന്ന് ഒരു പുരുഷനെ വരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അവളെ നിരാധാരയാക്കി വിടുന്നത് പുരുഷധര്‍മ്മമല്ലെന്ന് കുന്തി ഭീമനെ ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് നീ അവളെ വിവാഹം ചെയ്യണമെന്നും കുന്തി ആവശ്യപ്പെട്ടു. ഒരു പുത്രനുണ്ടാകുന്നതു വരെ മാത്രം ഹിഡിംബിയോടൊപ്പം കഴിയാം എന്ന വ്യവസ്ഥയോടെ അമ്മയുടെ നിര്‍ദ്ദേശത്തിന് ഭീമന്‍ വഴങ്ങി. കുന്തിയുടേത് ആര്‍ദ്രമായ സ്വഭാവമാണ്. പാണ്ഡുവിന്റെ ഔദാര്യ ശീലത്തിന് തക്ക യോഗ്യതയുള്ള മഹാദാനശീലയും ഔദാര്യവതിയുമായ രാജ്ഞിയായിരുന്നു കുന്തി. ശരിയായ തീരുമാനം വേഗത്തിലെടുക്കാന്‍ കുന്തിക്ക് സവിശേഷമായ കഴിവുണ്ടായിരുന്നു.

അഡ്വ. കെ.പി. വേണുഗോപാല്‍byഅഡ്വ. കെ.പി. വേണുഗോപാല്‍
Oct 6, 2026, 01:59 pm IST
inVaradyam

അരക്കില്ലത്തില്‍ നിന്നും രക്ഷപെട്ട പാണ്ഡവര്‍ ഗംഗാനദി കടന്ന് ഘോരാരണ്യത്തിലേക്കാണ് പ്രവേശിച്ചത്. അവിടെ ഒരു പകല്‍ മുഴുവന്‍ വെള്ളവും ഭക്ഷണവും കിട്ടാതെ അലഞ്ഞുനടന്ന പാണ്ഡവര്‍ ഒരു വൃക്ഷച്ചുവട്ടില്‍ തളര്‍ന്നിരുന്നു. തളര്‍ന്നുപോയ അമ്മയോടും ഭ്രാതാക്കളോടും അവിടെ വിശ്രമിക്കാന്‍ ആവശ്യപ്പെട്ട് ഭീമന്‍ കുടിവെള്ളം തേടി പുറപ്പെട്ടു. ജലപക്ഷികളുടെ ഗതിനോക്കി നടന്ന ഭീമന്‍ വെള്ളം കണ്ടെത്തി.

കുന്തിയും മക്കളും അവിടെ വിശ്രമിക്കുമ്പോള്‍ ഹിഡിംബന്‍ എന്ന പേരുള്ള ഒരു രാക്ഷസന്‍ അധികം ദൂരത്തല്ലാത്ത ഒരു മരത്തില്‍ ഇരിക്കുന്നുണ്ടായിരുന്നു. ആരും ഭയന്നുപോകുന്ന ഘോരരൂപിയായിരുന്നു ഹിഡിംബന്‍. നരമാംസപ്രിയനായ ഒരു വികൃത സത്വം. മനുഷ്യമാംസ ദാഹിയായ അവന്‍ മരച്ചുവട്ടില്‍ വിശ്രമിക്കുന്ന കുന്തിയേയും പാണ്ഡവരേയും കൊതിയോടെ ശ്രദ്ധിച്ചു. ഹിഡിംബന്‍ തന്റെ സഹോദരിയായ ഹിഡിംബിയെ വിളിച്ചു പറഞ്ഞു ”സഹോദരി, വളരെ നാളായി ഞാന്‍ മനുഷ്യമാംസം കഴിച്ചിട്ട്. ഇവരെ കണ്ടിട്ട് എന്റെ നാവില്‍ വെള്ളമൂറുന്നു. വേഗം പോയി അവര്‍ ആരെന്ന് അന്വേഷിച്ചു വരൂ.” സഹോദരന്റെ കല്‍പ്പന അനുസരിച്ച് ഹിഡിംബി പാണ്ഡവരുടെ സമീപത്തേക്ക് നടന്നു. ആദ്യം ഭീമന്റെ സമീപം എത്തിയ ഹിഡിംബി കാണുന്നത് അതിസുന്ദരനായ ഒരു പുരുഷനേയാണ്. പൗരുഷത്തിന്റെ അസാധാരണമായ തേജസ് അദ്ദേഹത്തിന്റെ മുഖത്ത് വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന ചുട്ട പൊന്നിന്റെ നിറം. കടഞ്ഞെടുത്തതുപോലെയുള്ള ശരീരം. പലരും ധരിച്ചിട്ടുള്ളതിനു വിപരീതമായി അതിസുന്ദരനായിട്ടാണ് മഹാഭാരതത്തില്‍ ഭീമനെ വര്‍ണ്ണിച്ചിരിക്കുന്നത്.

പ്രഥമദൃഷ്ട്യാതന്നെ രാക്ഷസിയായ ഹിഡിംബി ഭീമനില്‍ അനുരക്തയായി. രാക്ഷസര്‍ മായാരൂപികളാണ്. തന്റെ രൂപം ഭീമന് ഇഷ്ടപ്പെടില്ലെന്ന് അറിയാമായിരുന്ന ഹിഡിംബി പരകായപ്രവേശം പോലുള്ള ഒരു രൂപമാറ്റത്തിന് സ്വയം വിധേയയായി. ആരെയും ആകര്‍ഷിക്കുന്ന സുന്ദരിയായ സ്ത്രീയായി ഹിഡിംബി മാറി. തന്റെ മുന്നില്‍ എത്തിയ സുന്ദരിയെ ഭീമന്‍ ഗൗനിച്ചതേയില്ല. ഭീമന്റെ ശ്രദ്ധമുഴുവന്‍ അമ്മയുടെയും ഭ്രാതാക്കളുടെയും അടുത്ത് വെള്ളം എത്തിക്കുന്നതിലായിരുന്നു. പിന്നില്‍ നടന്നുകൊണ്ട് ഭീമനോടായി ഹിഡിംബി പറഞ്ഞു. ”നിങ്ങള്‍ വലിയൊരു അപകടത്തില്‍പ്പെട്ടിരിക്കുന്നു. എന്റെ സഹോദരനായ ഹിഡിംബന്‍ നിങ്ങളെ പിടിച്ചുതിന്നുന്നതിനുള്ള അവസരം നോക്കി വരാന്‍ എന്നെ അയച്ചിരിക്കുകയാണ്. അതുകൊണ്ട് നിങ്ങള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ അവന്‍ നിങ്ങളെ കൊന്നു തിന്നും.” നിര്‍ഭയനായ ഭീമന്‍ ഇതുകേട്ട് ചിരിച്ചു. അവനോട് വരാന്‍ പറയൂ എന്നായിരുന്നു ഭീമന്റെ പ്രതികരണം.

സഹോദരിയെ കാണാഞ്ഞ് ഹിഡിംബന്‍ മരത്തില്‍ നിന്നും താഴെ ഇറങ്ങി. തന്റെ സഹോദരി ഒരു സുന്ദരിയുടെ രൂപത്തില്‍ ഭീമനോട് സംസാരിച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഹിഡിംബന്‍ കണ്ടത്. ഹിഡിംബിയുടെ മുഖത്ത് ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത ശൃംഗാരഭാവം കണ്ട് ഹിഡിംബനില്‍ ക്രോധം ജ്വലിച്ചു.

ഹിഡിംബനും ഭീമനും തമ്മിലുള്ള ഗംഭീരമായൊരു ദ്വന്ദ്വയുദ്ധത്തിന് അവിടം സാക്ഷിയായി. ഇവര്‍ തമ്മില്‍ നടന്ന പോരില്‍ ഗുസ്തിശാസ്ത്രത്തിലുള്ള പ്രയോഗ വൈവിദ്ധ്യങ്ങളെല്ലാം ഉപയോഗിച്ചിരുന്നതായി വ്യാസന്‍ വിവരിച്ചിട്ടുണ്ട്. അവര്‍ മരങ്ങള്‍ പറിച്ച് അന്യോന്യം അടിച്ചു. ഈ സമയം മരങ്ങളില്‍ നിന്ന് ഇലകള്‍ ചിതറി അന്തരീക്ഷത്തില്‍ ഒരു പത്രവര്‍ഷം ഉണ്ടായി എന്നാണ് വ്യാസന്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ഭീമന്‍ ഹിഡിംബനെ നിലത്തടിച്ച് അവന്റെ നട്ടെല്ല് ഒടിച്ചു. പൊട്ടിയ പെരുമ്പറയില്‍ നിന്നും പുറപ്പെടുന്ന ശബ്ദം പോലെയുള്ള വലിയ ഒരലര്‍ച്ചയോടെ ഹിഡിംബന്‍ മരിച്ചു.

ഹിഡിംബനെ വധിച്ചതിനുശേഷം ഭീമന്‍ കുന്തിയുടെ സമീപമെത്തി. ഭീമനു പുറകെ ഹിഡിംബിയും അവിടെ എത്തി. ഹിഡിംബിയെ കണ്ട കുന്തി ഇതാരാണെന്ന് അന്വേഷിച്ചു. കുന്തിയെ ആദരവോടെ നമസ്‌കരിച്ചിട്ട് ഉണ്ടായ സംഭവങ്ങളൊക്കെ ഹിഡിംബി വിവരിച്ചു. ഹിഡിംബി മറ്റൊന്നുകൂടി പറഞ്ഞു. ”ഞാന്‍ ഇദ്ദേഹത്തെ എന്റെ ഭര്‍ത്താവായി വരിക്കാന്‍ ആഗ്രഹിക്കുന്നു.” ഹിഡിംബിയുടെ ആഗ്രഹം ഭീമന് സ്വീകാര്യമായില്ല. ഇപ്പോള്‍ വിവാഹത്തിന് പറ്റിയ സാഹചര്യമല്ലെന്ന് ഭീമന് അറിയാമായിരുന്നു.

സ്തിനാപുരിയിലെത്തുക എന്നതാണ് ഇപ്പോഴുള്ള തങ്ങളുടെ ലക്ഷ്യം. അതിന് വിഘാതമാകുന്ന ഒന്നിനും താനില്ല എന്നതായിരുന്നു ഭീമന്റെ നിലപാട്. ഭീമനെ കുറിച്ച് വായനക്കാര്‍ ധരിച്ചുവച്ചിരിക്കുന്ന സ്വഭാവത്തില്‍ നിന്നും, കേട്ടറിഞ്ഞിരിക്കുന്നതും, സമൂഹത്തില്‍ പ്രചരിച്ചിട്ടുള്ളതുമായ സ്വഭാവത്തില്‍ നിന്നും വ്യത്യസ്തനായ ഭീമനെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.

കുന്തി ഈ വിവാഹത്തെ അനുകൂലിച്ചു. ഒരു സ്ത്രീവന്ന് ഒരു പുരുഷനെ വരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അവളെ നിരാധാരയാക്കി വിടുന്നത് പുരുഷധര്‍മ്മമല്ലെന്ന് കുന്തി ഭീമനെ ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് നീ അവളെ വിവാഹം ചെയ്യണമെന്നും കുന്തി ആവശ്യപ്പെട്ടു. ഒരു പുത്രനുണ്ടാകുന്നതു വരെ മാത്രം ഹിഡിംബിയോടൊപ്പം കഴിയാം എന്ന വ്യവസ്ഥയോടെ അമ്മയുടെ നിര്‍ദ്ദേശത്തിന് ഭീമന്‍ വഴങ്ങി.

കുന്തിയുടേത് ആര്‍ദ്രമായ സ്വഭാവമാണ്. പാണ്ഡുവിന്റെ ഔദാര്യ ശീലത്തിന് തക്ക യോഗ്യതയുള്ള മഹാദാനശീലയും ഔദാര്യവതിയുമായ രാജ്ഞിയായിരുന്നു കുന്തി. ശരിയായ തീരുമാനം വേഗത്തിലെടുക്കാന്‍ കുന്തിക്ക് സവിശേഷമായ കഴിവുണ്ടായിരുന്നു. ജാതിയില്‍ താഴ്ന്നതും കാട്ടില്‍ താമസിക്കുന്നതുമായ ഒരു രാക്ഷസ സ്ത്രീ ഭീമനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ കുന്തി അതിന് സമ്മതിച്ചു. നാം ഇന്നു കാണുന്ന രീതിയിലുള്ള ജാതി വ്യവസ്ഥയോ ജാതി ചിന്തയോ ഇതിഹാസത്തിന്റെ കാലഘട്ടത്തില്‍ ഇല്ലായിരുന്നു എന്നതിന്റെ തെളിവാണ് കുന്തിയുടെ തീരുമാനം. ജാതിചിന്ത മനസ്സിലുണ്ടായിരുന്നെങ്കില്‍ ഈ വിവാഹത്തിന് കുന്തി സമ്മതിക്കുമായിരുന്നില്ല. വര്‍ത്തമാനകാലത്ത് പോലും ഒരമ്മ ഇങ്ങനെയൊരു തീരുമാനമെടുക്കില്ലെന്ന് തിരിച്ചറിയുന്നിടത്താണ് കുന്തിയുടെ മഹത്വം നമുക്ക് ബോദ്ധ്യപ്പെടുന്നത്.
ഹിഡിംബി ഭീമനില്‍ നിന്നും ഗര്‍ഭവതിയായി. അവള്‍ ഒരാണ്‍ കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന് തലയില്‍ രോമങ്ങളില്ലായിരുന്നു. മുടിയില്ലാത്തതുകൊണ്ട് അവന്റെ തല മണ്‍കുടം (ഘടം) പോലെയായിരുന്നു. അതുകൊണ്ട് അവന് ഘടോല്‍ക്കചന്‍ എന്ന് പേരിട്ടു. ജനിച്ചപ്പോള്‍ തന്നെ അവന്‍ യൗവനയുക്തനായി. അവന്‍ കുന്തിയേയും മാതാപിതാക്കളേയും മറ്റ് പാണ്ഡവരേയും നമസ്‌കരിച്ചു.

അമ്മൂമ്മയായതിന്റെ സന്തോഷത്തിലായിരുന്നു കുന്തി. പുത്രസ്‌നേഹത്തേക്കാള്‍ വലുതാണ് പൗത്രസ്‌നേഹമെന്ന് കുന്തി അറിഞ്ഞു. ”നിന്നെ കണ്ടിട്ട് ഇതുവരെ ഞാന്‍ അനുഭവിച്ചിട്ടില്ലാത്ത ആര്‍ദ്രീഭൂതമായ അനുഭവത്തിന്റെ ലോലവികാരങ്ങളാല്‍ ഞാന്‍ തരംഗിതയാകുന്നു” എന്ന് വികാരവിക്ഷുബ്ധയായി കുന്തി കൊച്ചുമകനോട് പറഞ്ഞു. ഭാവിയിലുണ്ടാകാന്‍ പോകുന്ന യുദ്ധത്തില്‍ പാണ്ഡവര്‍ക്കു വേണ്ടി അവന്റെ സഹായം ഉറപ്പുവരുത്തിയാണ് കുന്തി അവിടെ നിന്നും മടങ്ങിയത്. അവരുടെ വിടവാങ്ങല്‍ സന്ദര്‍ഭം വികാരനിര്‍ഭരമായിരുന്നു.
കഥയില്‍ ഹിഡിംബിയെ കുറിച്ച് പിന്നെ പരാമര്‍ശങ്ങളൊന്നുമില്ല. മഹാവീര്യവാനായ ഒരു മകനെ നല്‍കി ഹിഡിംബി കഥയില്‍ നിന്നും തിരോഭവിച്ചു. ഘടോല്‍ക്കചന് മഹാഭാരതത്തില്‍ ശ്രദ്ധേയമായ സ്ഥാനമുണ്ട്. മഹാവീര്യവാനായ അവന്‍ കുരുക്ഷേത്രയുദ്ധഭൂമിയില്‍ നടത്തിയ പരാക്രമങ്ങള്‍ അത്ഭുതാവഹമായിരുന്നു. കൗരവപ്പടയുടെ പത്തില്‍ ഒന്നിനെ ഘടോല്‍ക്കചന്‍ ഏകനായിത്തന്നെ കൊന്നൊടുക്കി. മായായുദ്ധം ഇവര്‍ക്ക് അനുവദനീയവുമായിരുന്നു.

ഹിഡിംബിയോടും ഘടോല്‍ക്കചനോടും വിടപറഞ്ഞ് സഞ്ചരിച്ചുകൊണ്ടിരുന്ന കുന്തിയുടെയും മക്കളുടെയും മുന്നില്‍ അപ്രതീക്ഷിതമായി വ്യാസന്‍ പ്രത്യക്ഷപ്പെട്ടു. ജീവിതപ്രതീക്ഷയുടെ പ്രതീകം പോലെ അവിര്‍ഭവിക്കുകയും തിരോഭവിക്കുകയും ചെയ്യുന്നത് വ്യാസന്റെ സവിശേഷതയായിരുന്നു. വ്യാസന് ഇവരോട് ബന്ധുത്വവുമുണ്ട്. പാണ്ഡവരുടെ ഏറ്റവും ദുഃഖകരമായ സമയം കൂടിയായിരുന്നു ഇത്. വ്യാസനെ പ്രായക്രമമനുസരിച്ച് പാണ്ഡവര്‍ നമസ്‌കരിച്ചു. കുന്തിയോടും പാണ്ഡവരോടുമായി വ്യാസന്‍ പറഞ്ഞു. ”നിങ്ങള്‍ ഇങ്ങനെ കാട്ടില്‍ ഇനിയും അലഞ്ഞു നടക്കേണ്ട. ഇവിടെ അടുത്ത് ഏകചക്ര എന്നൊരു ഗ്രാമമുണ്ട്. ആ ഗ്രാമത്തില്‍ ശുദ്ധഹൃദയനാ
യ ഒരു ബ്രാഹ്മണന്‍ താമസിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ആ ബ്രാഹ്മണന്റെ കൂടെ താമസിക്കുന്നതിന് ഒരു പ്രതിബന്ധവുമുണ്ടാകില്ല. പിന്നീട് നിങ്ങള്‍ എന്തുചെയ്യണമെന്ന് ഞാന്‍ അറിയിക്കാം” എന്ന് പാണ്ഡവരെ അറിയിച്ച് വ്യാസന്‍ മറഞ്ഞു.

കഥയുടെ പൂരണത്തിനു വേണ്ടിയാണ് വ്യാസന്‍ ഇടയ്‌ക്കിടെ പ്രത്യക്ഷനാകുന്നതും പിന്നെ അപ്രത്യക്ഷനാകുന്നതും. മഹാഭാരതത്തിലെ പ്രധാനകഥാപാത്രത്തിന്റെ ആത്മാവ് കൂടിയാണ് അദ്ദേഹം. ഇതുവരെ കഥയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത കൃഷ്ണനാണ് കഥയിലെ നായകന്‍. കഥാനായകന്റെ പൂര്‍വ്വരൂപം എന്ന നിലയില്‍ വ്യാസനെ കഥയില്‍ ഇടക്കിടെ കാണാം. മുനിമാരുടെ കൂട്ടത്തില്‍ ഞാന്‍ വേദവ്യാസനാണെന്ന് കൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുണ്ട് (ഭഗവദ്ഗീത 10-37). കഥയെ ചില ഭാഗത്ത് നിയന്ത്രിച്ചു കൊണ്ടും ചില ഭാഗത്ത് കഥക്ക് വേറൊരു തരത്തിലുള്ള വ്യതിയാനത്തിന്റെ ഗതി നിര്‍ണ്ണയിച്ചുകൊണ്ടും ത്രികാലജ്ഞനായ ആ മുനിശ്രേഷ്ഠന്‍ മഹാഭാരതത്തില്‍ നില്‍ക്കുന്നു.

കെ.പി. വേണുഗോപാല്‍
9446132443

Tags: MahabharathamBheeman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ദുശ്ശള പുനര്‍വായനയില്‍

Kerala

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി വിദ്യാലയം ചങ്ങമ്പുഴ പാര്‍ക്കില്‍ അവതരിപ്പിച്ച ഭീമം കരുണാകരം കഥകളി മഹോത്സവത്തിന് ഒരുങ്ങുന്ന ഭീമ വേഷധാരികള്‍ക്ക് അവസാനവട്ട നിര്‍ദേശം നല്‍കുന്ന ഗുരു രഞ്ജിനി സുരേഷ്
Kerala

ഭീമം കരുണാകരം: ഭീമനായി പത്തു കലാകാരികള്‍ നിറഞ്ഞാടി

Entertainment

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

Kerala

ജീവിതത്തിലെ ഏറ്റവും വലിയ മോഹം നടക്കാത്തതിന്റെ വേദന…ഭീമന്റെ ദു:ഖമായ രണ്ടാമൂഴം സിനിമയായി കാണാന്‍ കഴിയാതെ എംടി യാത്രയായി

പുതിയ വാര്‍ത്തകള്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.