Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ഷാജി തലോറ (9895470486)byഷാജി തലോറ (9895470486)
Oct 5, 2026, 02:45 pm IST
inVaradyam

1947 ഓഗസ്റ്റിന്റെ അര്‍ദ്ധരാത്രിയില്‍ ഭാരതഭൂമി രാഷ്‌ട്രീയമായി വിഭജിക്കപ്പെട്ടപ്പോള്‍, കേവലം ഭൂപടത്തിലെ അതിരുകളല്ല വെട്ടിമുറിക്കപ്പെട്ടത്; സഹസ്രാബ്ദങ്ങളുടെ തപസ്സില്‍ രൂപപ്പെട്ട ഒരു മഹത്തായ സംസ്‌കാരത്തിന്റെ ഹൃദയഭാഗമായിരുന്നു. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ചേര്‍ത്ത് പാക്കിസ്ഥാന്‍ എന്ന പുതിയ രാഷ്‌ട്രം ജന്മമെടുത്തപ്പോള്‍, അവിടുത്തെ ഭരണാധികാരികള്‍ ഒന്നാമതായി ലക്ഷ്യമിട്ടത് ജനതയുടെ സാംസ്‌കാരികമായ വിച്ഛേദനമായിരുന്നു. അയ്യായിരത്തിലധികം വര്‍ഷം പഴക്കമുള്ള തദ്ദേശീയമായ ചരിത്രത്തെയും വേദകാലഘട്ടത്തെയും സിന്ധുനദീതട സംസ്‌കാരത്തെയും ബോധപൂര്‍വ്വം വിസ്മരിച്ചുകൊണ്ട്, കൃത്രിമമായ ഒരു ഇസ്ലാമിക രാജ്യം കെട്ടിപ്പടുക്കുവാനാണ് അവര്‍ മുതിര്‍ന്നത്.

ചരിത്രമെന്നത് വെട്ടിവെളുപ്പിക്കലുകളുടെയും തിരുത്തിയെഴുതലുകളുടെയും വലിയ ശ്മശാനമാണ്. സവിശേഷമായ ഒരു രാഷ്‌ട്രീയ ലക്ഷ്യത്തിനായി ഒരു ജനതയെ അവരുടെ ഭൂതകാലത്തില്‍ നിന്ന് നിര്‍ദ്ദയം വേര്‍പെടുത്തുകയും, വേരുകള്‍ക്ക് മുകളില്‍ വിസ്മൃതിയുടെ മതില്‍ക്കെട്ടുകള്‍ പണിയുകയും ചെയ്യുക എന്നത് എല്ലാ അധിനിവേശങ്ങളുടെയും പൊതുസ്വഭാവമാണ്. 1947-ലെ വിഭജനം ഒരു ഭൂപ്രദേശത്തെ ഭൂപടത്തില്‍ വിഭജിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് ആ മണ്ണില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ പൊതുബോധത്തില്‍ നിന്ന് അവരുടെ സഹസ്രാബ്ദങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെക്കൂടിയാണ് വെട്ടിമാറ്റിയത്.

ഒരു പുതിയ രാജ്യത്തിന്റെ അസ്തിത്വം ഉറപ്പിക്കാന്‍ സ്വന്തം ചരിത്രത്തെ തമസ്‌കരിക്കേണ്ടി വരുന്നതിനേക്കാള്‍ വലിയൊരു ദുരന്തം ഒരു ജനതയ്‌ക്ക് വരാനില്ല. എന്നാല്‍, എത്രയൊക്കെ മൂടിവെച്ചാലും മണ്‍പാളികള്‍ക്കടിയില്‍ നിന്ന് പൈതൃകത്തിന്റെ വിത്തുകള്‍ വീണ്ടും മുളപൊട്ടുമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇന്ന് അതിര്‍ത്തിക്കപ്പുറത്ത് നാം കാണുന്നത്. സ്വന്തം വേരുകളെ നിഷേധിച്ച് ഒരു ജനതയ്‌ക്കും ദീര്‍ഘകാലം മുന്നോട്ടുപോകുവാന്‍ സാധ്യമല്ലെന്ന പരമമായ സത്യം ദശാബ്ദങ്ങള്‍ക്കിപ്പുറം ആ രാജ്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ സാംസ്‌കാരിക പുനര്‍വിചിന്തനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍, പ്രത്യേകിച്ച് ചരിത്രനഗരമായ ലാഹോറില്‍ നടന്നുകൊണ്ടിരിക്കുന്ന ഭരണഘടനാപരവും സാംസ്‌കാരികവുമായ പുനര്‍നാമകരണങ്ങള്‍.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അടുത്തിടെ ‘ഇന്ത്യ’, ഭാരതം എന്നീ നാമങ്ങളെച്ചൊല്ലി വലിയ രാഷ്‌ട്രീയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായല്ലോ. നമ്മുടെ ഭരണഘടനയില്‍ തന്നെ ‘ഇന്ത്യ, അതായത് ഭാരതം’ എന്ന് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഈ പേര് പൂര്‍ണ്ണമായി ഉപേക്ഷിക്കുകയാണെങ്കില്‍, ആ പേര് തങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പാക്കിസ്ഥാനിലെ മാധ്യമങ്ങളിലും രാഷ്‌ട്രീയ ഉന്നതങ്ങളിലും ഉയരുകയുണ്ടായി. ഒരു വിദേശ പദത്തെ കടമെടുക്കാനുള്ള ആഗ്രഹത്തേക്കാള്‍, പാക്കിസ്ഥാന്‍ നേരിടുന്ന കടുത്ത അസ്തിത്വ പ്രതിസന്ധിയാണ് ഇതിലൂടെ നിഴലിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ‘ഇന്ത്യ’ എന്ന പദം രൂപംകൊണ്ടത് ഇന്‍ഡസ് അഥവാ സിന്ധു നദിയില്‍ നിന്നാണ്. ഈ സിന്ധു നദി ഒഴുകുന്ന ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും ഇന്ന് പാക്കിസ്ഥാന്റെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളിലാണ്. അതിനാല്‍ തന്നെ, തങ്ങളുടെ ചരിത്രപരമായ വേരുകള്‍ ഭാരതീയ സംസ്‌കാരവുമായി എത്രത്തോളം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒടുവില്‍ അവര്‍ക്ക് സമ്മതിക്കേണ്ടി വരുന്നു.

പ്രശസ്ത പാക്കിസ്ഥാനി ചരിത്രകാരനായ സല്‍മാന്‍ റാഷിദ് നിരീക്ഷിക്കുന്നതുപോലെ, വിഭജനാനന്തരം പാകിസ്ഥാന്‍ തങ്ങളുടെ പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്രത്തെ ബോധപൂര്‍വ്വം വെട്ടിമാറ്റിയപ്പോള്‍, ഒരു ജനതയ്‌ക്ക് നഷ്ടപ്പെട്ടത് അവരുടെ സ്വന്തം ഭൂതകാലത്തിന്റെ വിലാസമായിരുന്നു. സിന്ധുനദീതട സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ അവകാശികളായ ഒരു ജനതയെ, സ്വന്തം ചരിത്രം പഠിപ്പിക്കാതെ മിഡില്‍ ഈസ്റ്റിന്റെ പൈതൃകം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിന്റെ പാര്‍ശ്വഫലമാണ് ആ രാജ്യം ഇന്ന് അനുഭവിക്കുന്ന ആഭ്യന്തര വൈരുദ്ധ്യങ്ങള്‍.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ ക്യാബിനറ്റ് അടുത്തിടെ എടുത്ത വിപ്ലവകരമായ ഒരു തീരുമാനം ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായിട്ടുണ്ട്. 1947-ലെ വിഭജനത്തിനു ശേഷം ഇസ്ലാമികവല്‍ക്കരണത്തിന്റെ ഭാഗമായി മാറ്റപ്പെട്ട ലാഹോറിലെ ചരിത്രപ്രധാനമായ പല തെരുവുകള്‍ക്കും കവലകള്‍ക്കും കെട്ടിടങ്ങള്‍ക്കും അവയുടെ യഥാര്‍ത്ഥ ഹിന്ദു, സിഖ്, പേരുകള്‍ തിരികെ നല്‍കുവാന്‍ ഔദ്യോഗികമായി അനുമതി ലഭിച്ചിരിക്കുന്നു. മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച ‘ലാഹോര്‍ പൈതൃക മേഖല പുനരുദ്ധാരണ പദ്ധതി’യുടെ ഭാഗമായാണ് ഈ അസാധാരണമായ നടപടി. നിലവില്‍ ഷെരീഫിന്റെ മകളും പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രിയുമായ മറിയം നവാസ് ആണ് ഈ ചരിത്രപരമായ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയത്.

ഇതിന്റെ ഭാഗമായി ഇസ്ലാംപുര എന്നത് കൃഷ്ണ നഗര്‍ എന്നും, ബാബറി മസ്ജിദ് ചൗക്ക് എന്നത് ജയന്‍ മന്ദിര്‍ ചൗക്ക് എന്നും, സുന്നത്ത് നഗര്‍ എന്നത് സന്ത് നഗര്‍ എന്നും ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്യപ്പെടുന്നു. മൗലാന സഫര്‍ അലിഖാന്‍ ചൗക്ക് എന്നത് ലക്ഷ്മി ചൗക്ക് എന്നും, മുസ്തഫാബാദ് എന്നത് ധരംപുര എന്നും, അല്ലാമ ഇക്ബാല്‍ റോഡ് എന്നത് ജയില്‍ റോഡ് എന്നും മാറ്റുകയാണ്. ഫാത്തിമ ജിന്ന റോഡ് എന്നത് ക്യൂന്‍സ് റോഡ് എന്നും, ബാഗ്-ഇ-ജിന്ന എന്നത് ലോറന്‍സ് ഗാര്‍ഡന്‍സ് എന്നും, റഹ്മാന്‍ ഗലി എന്നത് രാംഗലി എന്നും പുനഃസ്ഥാപിക്കപ്പെടുന്നു. ലാഹോറിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ പഴയ പേരുകള്‍ തന്നെയാണ് ഇത്രയും കാലം ജീവിച്ചിരുന്നത്. തലമുറകളായി കൈമാറിവന്ന ജനകീയ ബോധത്തില്‍ നിന്ന് ആ പഴയ ചരിത്രത്തെ മായ്‌ക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിച്ചില്ല. അതുകൊണ്ടുതന്നെ, ഗവണ്‍മെന്റ് ഔദ്യോഗികമായി പഴയ പേരുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ അവിടെ യാതൊരുവിധ ജനകീയ പ്രതിഷേധങ്ങളും ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധേയമാണ്.

വിഭജന കാലത്ത് തകര്‍ക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്ത പുരാതന ഹൈന്ദവ ക്ഷേത്രങ്ങള്‍, സിഖ് ഗുരുദ്വാരകള്‍ എന്നിവയെല്ലാം പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക സ്ഥാപനമായ ‘ഇവാക്യൂ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡ്’ (ഋഠജആ) മുന്‍കൈയെടുത്ത് ഈ പദ്ധതിയിലൂടെ പുനരുദ്ധരിക്കുന്നുണ്ട്. ലാഹോര്‍ എന്ന നഗരത്തിന്റെ സ്ഥാപകനെന്ന് വിശ്വസിക്കപ്പെടുന്ന, ശ്രീരാമപുത്രനായ ലവന്റെ ഓര്‍മ്മകള്‍ പേറുന്ന ലാഹോര്‍ കോട്ടയ്‌ക്കുള്ളിലെ ‘ലാവ മന്ദിര്‍’, ചരിത്രപ്രസിദ്ധമായ ‘കൃഷ്ണ മന്ദിര്‍’, നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഹിന്ദു സമൂഹത്തിന് തിരികെ ലഭിച്ച ‘വാല്മീകി മന്ദിര്‍’ എന്നിവയെല്ലാം അതിന്റെ പഴയ വാസ്തുവിദ്യാ ശൈലിയില്‍ നവീകരിക്കപ്പെടുകയാണ്. ഇതോടൊപ്പം, സിഖ് മതക്കാരുടെ അഞ്ചാമത്തെ ഗുരുവായ ഗുരു അര്‍ജുന്‍ ദേവ് രക്തസാക്ഷിത്വം വരിച്ച ‘ഗുരുദ്വാര ദേര സാഹിബും’, സിഖ് സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ മഹാരാജ രഞ്ജിത് സിംഗിന്റെ സ്മാരകവും ഈ പുനരുദ്ധാരണത്തിന്റെ പരിധിയില്‍ വരുന്നു. ഇത് കേവലം വിനോദസഞ്ചാര വികസനം മാത്രമല്ല, മറിച്ച് തങ്ങളുടെ മണ്ണില്‍ ഉറങ്ങിക്കിടക്കുന്ന ബഹുസ്വരതയുടെ ചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമമാണ്.

യഥാര്‍ത്ഥത്തില്‍ സിന്ധു നദീതട സംസ്‌കാരത്തിന്റെ വലിയൊരു ഭാഗം, ഹാരപ്പയും മൊഹന്‍ജൊദാരോയും ഉള്‍പ്പെടെ നിലകൊള്ളുന്നത് ഇന്നത്തെ പാക്കിസ്ഥാന്റെ മണ്ണിലാണ്. തക്ഷശില പോലെയുള്ള പുരാതന സര്‍വ്വകലാശാലകളുടെ അവശിഷ്ടങ്ങളും അവിടെയാണുള്ളത്. എന്നാല്‍ ഒരു പുതിയ ഇസ്ലാമിക രാഷ്‌ട്രം എന്ന ലേബലില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തങ്ങളുടെ പൂര്‍വ്വിക ചരിത്രത്തെ പാഠപുസ്തകങ്ങളില്‍ നിന്നും പൊതുബോധത്തില്‍ നിന്നും ബോധപൂര്‍വ്വം നീക്കം ചെയ്തു. എട്ടാം നൂറ്റാണ്ടില്‍ മുഹമ്മദ് ബിന്‍ കാസിം സിന്ധ് പ്രവിശ്യ ആക്രമിച്ചതു മുതലാണ് തങ്ങളുടെ ചരിത്രം ആരംഭിക്കുന്നതെന്ന് അവര്‍ പഠിപ്പിക്കാന്‍ ശ്രമിച്ചു.

ആഗോളതലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന്‍, തങ്ങളുടെ നഷ്ടപ്പെട്ട സാംസ്‌കാരിക പൈതൃകത്തെ ഒരു ‘സാംസ്‌കാരിക മൂലധനമായി’ മാറ്റാന്‍ ഇന്ന് നിര്‍ബന്ധിതരായിരിക്കുന്നു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ‘കര്‍ത്താര്‍പൂര്‍ കോറിഡോര്‍’ വിജയകരമായി തുറന്നുകൊടുത്തതിലൂടെ ആഗോള സിഖ് സമൂഹത്തില്‍ നിന്നും വിദേശത്തു നിന്നും വലിയ തോതില്‍ സാമ്പത്തിക വരുമാനം ലഭിച്ചതാണ് പാക്കിസ്ഥാന് ഈ പുതിയ പദ്ധതിക്ക് ആത്മവിശ്വാസം നല്‍കിയത്. ഇത് പ്രധാനമായും ലക്ഷ്യമിടുന്നത് ‘ടൂറിസം ഡിപ്ലോമസി’ ആണ്. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലെയും ഇന്ത്യയിലെയും വലിയ സാമ്പത്തിക ശേഷിയുള്ള സിഖ്-ഹൈന്ദവ തീര്‍ത്ഥാടകരെയും സഞ്ചാരികളെയും ആകര്‍ഷിക്കുക വഴി വിദേശനാണ്യം കണ്ടെത്തുക എന്ന പ്രായോഗിക ബുദ്ധി ഇതിന് പിന്നിലുണ്ട്. കടുത്ത യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമായിരുന്ന സൗദി അറേബ്യ പോലും തങ്ങളുടെ വിനോദസഞ്ചാര മേഖല തുറന്നു കൊടുക്കുകയും, സാംസ്‌കാരികമായ മാറ്റങ്ങള്‍ക്ക് തയ്യാറാവുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, പാക്കിസ്ഥാന് മാറിനില്‍ക്കുവാന്‍ സാധിക്കില്ല.

Tags: pakisthanLahor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

പുതിയ വാര്‍ത്തകള്‍

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.