ലണ്ടന്‍: ലണ്ടനില്‍ നിന്നും ജിഹാദികളുടെ അടികൊള്ളാതെ രക്ഷപ്പെട്ടുപോന്നയാളാണ് താനെന്നും എങ്ങിനെയൊക്കെ പുരോഗമന സ്വഭാവമുള്ള ലണ്ടനാണ് ഇപ്പോള്‍ ഇസ്ലം മതമൗലികവാദികളുടെ പിടിയില്‍പ്പെട്ടതെന്ന് തനിക്കറിയാമെന്ന് സ്വതന്ത്ര ചിന്തകനായ ആരിഫ് ഹുസൈന്‍ തെരുവത്ത്. ഇസ്ലാമിക തീവ്രവാദത്തെ ശക്തമായി എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നായിരിക്കും ഭാവിയില്‍ ഏറ്റവും കൂടതല്‍ ഭീകരര്‍ പുറത്തുവരാന്‍ പോകുന്നതെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് താക്കീത് നല്കുന്നു.
കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ പൊളിറ്റിക്കലി കറക്ട് ആണെന്ന രീതിയില്‍ പെരുമാറുകയാണ്. ഇസ്ലാമിക തീവ്രവാദത്തെ ആക്രമിക്കുമ്പോള്‍ അത് ഇസ്ലാമിനെതിരായ ആക്രമണമായി കാണുകയാണ് ഇവിടുത്തെരാഷ്‌ട്രീയക്കാര്‍. എന്നിട്ട് ഇസ്ലാമിനെതിരെ ഇസ്ലാമോഫോബിയ നടക്കുന്നു എന്ന് പറഞ്ഞ് ഇസ്ലാമിക ഭീകരവാദത്തെ എതിര്ക്കുന്നവരെപ്പോലും വിമര്‍ശിക്കുകയാണ്. വാസ്തവത്തില്‍ ഇസ്ലാമോഫോബിയ എന്ന വാക്ക് തന്നെ തള്ളിക്കളയേണ്ട ഒന്നാണ്. യൂറോപ്യന്‍ രാജ്യങ്ങളിലാകെ ഇസ്ലാമിനെതിരെ ശക്തമായ നിയമനടപടികളും രാഷ്ടരീയ നിലപാടുകളും ഉയര്‍ന്നുവരികയാണ്. ഇസ്ലാമഫോബിയ എന്ന വാക്ക് തന്നെ അവിടെ നിരോധിക്കുകയാണ്. സ്വീഡനില്‍ ഈ വാക്ക് നിരോധിച്ചുകഴിഞ്ഞു. ഇസ്ലാമോഫോബിയ (Islamophobia) എന്നാല്‍ ഇസ്ലാമിനോടുള്ള വെറുപ്പ് എന്നാണര്‍ത്ഥം. വാസ്തവത്തില്‍ ഇസ്ലാമിക മതമൗലികവാദത്തെ എതിര്‍ക്കുമ്പോഴും അത് ഇസ്ലാമിനോടുള്ള വെറുപ്പാണെന്ന് വ്യാഖ്യാനിക്കുകയാണ് കേരളത്തിലെ രാഷ്‌ട്രീയക്കാര്‍. ഇസ്ലാമിനെ അറിയാമെന്ന നിലയില്‍ അവര്‍ ഖുറാന്‍ ഉദ്ധരിച്ചെല്ലാം സംസാരിക്കുമെങ്കിലും യഥാര്‍ത്ഥ ഇസ്ലാം എന്താണെന്ന് അവര്‍ക്കറിയില്ല. ഇസ്ലാമിലെ മതമൗലികവാദ ചിന്തകള്‍ അങ്ങേയറ്റം അപകടകരമാണ്. -ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.
20016ല്‍ ഇസ്ലാമിക ഭീകരവാദത്തെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യുഎഇയിലെ ഒരു നേതാവ് പറയുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആരിഫ് ഹുസൈന്‍ തെരുവത്ത് ഇക്കാര്യം പറയുന്നത്.
















