തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയാണെന്ന് യുവരാജ് ഗോകുല്‍. വിദ്യാർത്ഥി ഹോസ്റ്റലിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥികളെ മർദ്ദിക്കുകയാണ്. ജെന്‍സീയുടെ രക്ഷകര്‍ ചമയുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ കേരളത്തിലെ വിദ്യാർത്ഥി സംഘടനകളോട് ചെയ്യുന്ന കാര്യമാണിത്.- യുവരാജ് ഗോകുല്‍ പറയുന്നു.
See how SFI is enjoying “AZADI” under Congress rule in Kerala.
Police entering a students’ hostel and allegedly thrashing students — this is what the Congress government is doing to student unions.
I have no sympathy for SFI’s anarchist and anti-democratic politics. But this is… pic.twitter.com/rbBWxl8Adt
— Yuvraj Gokul (@yuvrajsays) September 30, 2026
SFI-യുടെ അരാജകത്വപരവും ജനാധിപത്യവിരുദ്ധവുമായ രാഷ്‌ട്രീയത്തോട് എനിക്ക് യാതൊരു സഹതാപവുമില്ല. എങ്കിലും, ഒരു കോൺഗ്രസ് സർക്കാരിന്റെ കീഴിലാണ് എസ് എഫ് ഐക്കാര്‍ക്ക് ഈ ദുരവസ്ഥ നേരിടേണ്ടിവരുന്നത്.
എപ്പോഴും ബിജെപി സര്‍ക്കാരിനെതിരെ ആസാദി മുദ്രാവാക്യം വിളിക്കുന്നവരാണ് എസ് എഫ് ഐക്കാര്‍. പക്ഷെ ഇപ്പോള്‍ കേരളത്തിൽ കോൺഗ്രസ് ഭരണത്തിൻ കീഴിൽ SFI എങ്ങനെയാണ് “ആസാദി” (സ്വാതന്ത്ര്യം) ആസ്വദിക്കുന്നതെന്ന് കാണാന്‍ ഇതിനോടൊപ്പമുള്ള വീഡിയോ കണ്ടാല്‍ മതി. ദൽഹി പോലീസിനെതിരെ മുറവിളി കൂട്ടിയ ലിബറൽ മാധ്യമങ്ങളേ — നിങ്ങളിപ്പോൾ ഒളിച്ചിരിക്കുകയല്ലെന്ന് കരുതുന്നു.– യുവരാജ് ഗോകുല്‍ പറയുന്നു.
















