കൊച്ചി:മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി അന്വേഷിക്കാന്‍ വിജിലന്‍സിന് അഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം. ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയത്.മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ലഭ്യമാക്കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് അന്വേഷണത്തിന് തീരുമാനമെടുത്തത്.
ലൈഫ് മിഷന്‍ വീടുകളുടെ എണ്ണം കൂട്ടാനുള്ള അനാവശ്യവും അവ്യക്തവുമായ നീക്കങ്ങളാണ് കൊച്ചി മുണ്ടംവേലി പി ആന്‍ഡ് ടി ഫ്‌ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണ അപാകതകള്‍ക്ക് പിന്നില്‍.പ്രീ എഞ്ചിനീയേഡ് ബില്‍ഡ് രീതിയില്‍ മുന്‍പരിചയമില്ലാത്ത ടിഡിഎല്‍സിക്ക് ഒരു പരിശോധനയുമില്ലാതെയാണ് ജിസിഡിഎ കരാര്‍ നല്‍കിയത്. ആധുനിക രീതിയില്‍ ചെലവ് ചുരുക്കി വേഗത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷനും സമ്മര്‍ദ്ദം ചെലുത്തി.
കരാര്‍ കമ്പനിയുണ്ടാക്കിയ മാതൃക പണിയാന്‍ കമ്പനിക്ക് കെല്‍പുണ്ടോ എന്ന് തദ്ദേശവകുപ്പിന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയും പരിശോധിച്ചില്ല. മുണ്ടംവേലി പി ആന്‍ഡ് ടി ഫ്‌ലാറ്റ് നിര്‍മാണത്തിലെ അപാകതകള്‍ നിയമസഭയില്‍ ഉന്നയിച്ചത് കോണ്‍ഗ്രസ് എം എല്‍ എ മുഹമ്മദ് ഷിയാസ് ആയിരുന്നു. മുണ്ടംവേലി ഫ്‌ലാറ്റ് പൊളിച്ചു കളയണമെന്നാണ് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞിരുന്നത്.
2020 ഒക്ടോബര്‍ 10-നാണ് 86 ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് കരാര്‍ ഒപ്പിട്ടത്. തുടക്കത്തില്‍ 20 കോടി രൂപയായിരുന്ന പദ്ധതി തുകയും സൗകര്യങ്ങളും വെട്ടിച്ചുരുക്കി കരാര്‍ തുക 14.61 കോടി രൂപയിലേക്ക് ജി സി ഡി എ കുറച്ചു. തുടര്‍ന്ന് 90 ശതമാനം നിര്‍മ്മാണപ്രവൃത്തികളും പൂര്‍ത്തിയാക്കി 2024-ല്‍ ടി ഡി എല്‍ സി പണി അവസാനിപ്പിച്ചു. ആകെ 13.25 കോടി രൂപയുടെ ബില്ല് സമര്‍പ്പിച്ചെങ്കിലും 11.72 കോടി രൂപയാണ് കമ്പനിക്ക് ലഭിച്ചത്. ജി സി ഡിഎയുടെ ഈ നടപടികള്‍ കാരണം തങ്ങള്‍ക്ക് ആകെ 5.50 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ടി ഡി എല്‍സി ചൂണ്ടിക്കാട്ടുന്നത്.















