കൊച്ചി: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍.എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി സി കേശവനില്‍ നിന്ന് ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് പി ജയരാജന്‍ ചോദിച്ചു.മുന്‍പ് ‘നായാടി മുതല്‍ നമ്പൂതിരി വരെ’ എന്ന് പറഞ്ഞിരുന്ന വെള്ളാപ്പള്ളി ഇപ്പോള്‍ ‘നായാടി മുതല്‍ നസ്രാണി വരെ’ എന്നാണ് പറയുന്നതെന്നും കുറ്റപ്പെടുത്തി.
മുസ്ലീങ്ങളെ ബോധപൂര്‍വം മാറ്റിനിര്‍ത്തുകയാണെന്ന് പി ജയരാജന്‍ ആരോപിച്ചു. അച്ഛന്‍ വെള്ളാപ്പള്ളി നടേശന്‍ നവോത്ഥാന സമിതി അധ്യക്ഷനാകുന്നു.മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ബി ജെ പി സഖ്യത്തിന്റെ നേതാവാകുകയും ചെയ്യുന്ന വൈരുധ്യമാണ് കേരളത്തില്‍ സംഭവിക്കുന്നതെന്ന് പി ജയരാജന്‍ വിമര്‍ശിച്ചു.
















