Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2026, 07:00 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: നിയമം നടപ്പാക്കേണ്ടവര്‍ ലംഘിച്ചപ്പോള്‍ പിഴയീടാക്കിയും, അന്താരാഷ്‌ട്ര മത്സരവേദിയില്‍ കാണികള്‍ക്ക് സൗജന്യ കുടിവെള്ളവും മിതമായ നിരക്കില്‍ ഭക്ഷണവും ഉറപ്പാക്കിയും തിരുവനന്തപുരം നഗരസഭയുടെ മാതൃകാപരമായ ഇടപെടലുകള്‍. മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണസമിതിയുടെ സമീപകാല നടപടികള്‍ നഗരവാസികളുടെ വലിയ കയ്യടിയാണ് നേടിയിരിക്കുന്നത്.

നഗരത്തില്‍ അനുമതിയില്ലാതെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനാണ് സംസ്ഥാന പോലീസിന് കോര്‍പറേഷന്‍ 15,030 രൂപ പിഴ ചുമത്തിയത്. നഗരത്തില്‍ നടന്ന 44-ാമത് കേരള പോലീസ് ഗെയിംസ് ആന്‍ഡ് അത്‌ലറ്റിക്‌സ് മീറ്റിന്റെ പ്രചരണാര്‍ത്ഥം പി.എം.ജി, വഴുതക്കാട് തുടങ്ങിയ പ്രധാന ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതായിരുന്നു നിയമലംഘനം. ഹൈക്കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് പ്രഖ്യാപിച്ചാണ് കോര്‍പറേഷന്‍ നടപടി സ്വീകരിച്ചത്. മുന്‍പ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സമാനമായ രീതിയില്‍ പിഴ ചുമത്തിയിരുന്ന നഗരസഭ, ഇപ്പോള്‍ സുരക്ഷാ ചുമതലയുള്ള പോലീസിനെതിരെയും നടപടി കര്‍ശനമാക്കിയിരിക്കുകയാണ്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനിടെ കോര്‍പറേഷന്‍ ചരിത്രപരമായ മറ്റൊരു ഇടപെടല്‍ നടത്തിയിരുന്നു. മുന്‍കാല മത്സരങ്ങളില്‍ സ്റ്റേഡിയത്തിനകത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുകയും, ഇത് മുതലാക്കി കോള കമ്പനികളും മറ്റ് കച്ചവടക്കാരും അമിതവില ഈടാക്കി കുടിവെള്ളവും ലഘുഭക്ഷണങ്ങളും വില്‍ക്കുകയും ചെയ്തിരുന്നു.

ഈ ചൂഷണത്തിന് തടയിടാന്‍ മേയര്‍ വി.വി. രാജേഷ് നേരിട്ട് ഇടപെടുകയായിരുന്നു. മത്സരത്തിന് എത്തുന്ന ഓരോ കാണിക്കും നാല് ലിറ്റര്‍ വീതം കുടിവെള്ളം സൗജന്യമായി ഉറപ്പാക്കണമെന്ന് കോര്‍പറേഷന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഒപ്പം സ്റ്റേഡിയത്തിനുള്ളിലെ ഭക്ഷണസാധനങ്ങളുടെ അമിതവില നിയന്ത്രിക്കാനും നഗരസഭയുടെ ആരോഗ്യ വിഭാഗം ശക്തമായ ഇടപെടല്‍ നടത്തി. സ്റ്റേഡിയത്തിലെത്തുന്ന സാധാരണക്കാരായ ആരാധകരെ സംബന്ധിച്ച് വലിയൊരു ആശ്വാസമായിരുന്നു ഈ തീരുമാനം.

നഗരത്തിലെ തീയേറ്ററുകളിലെ കൊള്ളവിലയ്‌ക്കും സുരക്ഷാ വീഴ്ചകള്‍ക്കുമെതിരെ നടപടിയെടുത്തും, പൊതുജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടും മുന്നേറുന്ന കോര്‍പറേഷന്‍ ഭരണസമിതിയുടെ ശൈലി ഇപ്പോള്‍ നഗരത്തില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. അധികാരം സാധാരണക്കാരന് വേണ്ടിയുള്ളതാണെന്ന് തെളിയിക്കുന്ന ഇത്തരം ജനകീയ നടപടികള്‍ വലിയ പൊതുസ്വീകാര്യതയാണ് കോര്‍പറേഷന് നേടിക്കൊടുക്കുന്നത്.

Tags: Thiruvananthapuram Municipal CorporationBJP ThiruavananthapuramMayor VV Rajesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

Varadyam

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് മേയര്‍ സന്ദര്‍ശിക്കുന്നു
Kerala

അനധികൃത നിര്‍മാണത്തിനെതിരെ കോര്‍പ്പറേഷന്റെ കര്‍ശന നടപടി; സംസം മിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.