ന്യൂദല്‍ഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ വിമാനയാത്രയില്‍ വ്യക്തത വരുത്തണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റും എം.പി.യുമായ കെ. സുധാകരന്‍ ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ, അവരവരുടെ കാര്യത്തില്‍ സംസാരിക്കേണ്ടത് അവരവര്‍ തന്നെയാണ്. അതിനാല്‍ മുഖ്യമന്ത്രി തന്നെ ഇതില്‍ വ്യക്തത വരുത്തണം- അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് നടത്തിയ ചാര്‍ട്ടേഡ് വിമാനയാത്ര ഒരു സ്വകാര്യ വ്യക്തിയാണ് യാത്ര സ്‌പോണ്‍സര്‍ ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍ ചെയ്തയാളുടെ പേര് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
















