Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2026, 03:51 pm IST
inEntertainment

ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ എസ്. എസ്. രാജമൗലിയെ കാണാൻ മണിക്കൂറുകൾക്കു മുമ്പേ ലുലു മാളിൽ തടിച്ചുകൂടി ആരാധകർ

ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ എസ്. എസ്. രാജമൗലി, താൻ അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ന്റെ കേരള പ്രീ-റിലീസ് ഇവന്റിനായി കൊച്ചിയിലെത്തിയപ്പോൾ അദ്ദേഹത്തെ കാണാനായി മണിക്കൂറുകൾക്കു മുമ്പേ പ്രേക്ഷകർ തടിച്ചുകൂടി. കൊച്ചി ലുലു മാളിലെ വേദി ഇന്നലെ സാക്ഷ്യം വഹിച്ചത് ആവേശം നിറഞ്ഞ ആരാധകക്കൂട്ടത്തിനായിരുന്നു.

ഇന്ത്യൻ സിനിമയുടെ പ്രിയ സംവിധായകൻ എസ്. എസ്. രാജമൗലി കേരളവുമായുള്ള തന്റെ പ്രിയപ്പെട്ട ഓർമകൾ പ്രേക്ഷകരുമായി പങ്കുവെച്ചു. ചിത്രത്തിന്റെ ട്രെയ്‌ലറിന് പിന്തുണ നൽകിയ മോഹൻലാലിനോടും അദ്ദേഹം നന്ദി അറിയിച്ചു.

“എന്റേതായ ഒരു ചിത്രം എന്ന രീതിയിൽ മറ്റൊരു ഭാഷയിലേക്ക് എത്തിക്കാൻ ഈ ചിത്രത്തിലൂടെ സാധിച്ചു. സിനിമയിൽ ഞാനെടുത്ത ഇടവേളകൾ കൂടി കണക്കിലെടുത്താൽ എന്റെ സിനിമാജീവിതത്തിനും 25 വർഷം പൂർത്തിയാകുകയാണ്. 66-ലധികം ചിത്രങ്ങൾ, എന്നെ ചേർത്തുനിർത്തിയ ഓരോ പ്രേക്ഷകനും നന്ദി. ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ മലയാളി പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ പൂർണമായും ഒരു മലയാള ചിത്രമായാണ് ഓരോ മലയാളി പ്രേക്ഷകനിലേക്കും എത്തുന്നത്. ഈ സിനിമ കുടുംബസമേതം കണ്ട് വിജയിപ്പിക്കണം,” ചിത്രത്തിലെ നായകൻ ഫഹദ് ഫാസിൽ വേദിയിൽ പറഞ്ഞു.

“സിനിമയെ ഏറ്റവും നന്നായി സ്നേഹിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന പ്രേക്ഷകരാണ് കേരളത്തിലുള്ളത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ നിങ്ങൾ ഏറ്റെടുക്കുമെന്ന ഉറപ്പുണ്ട്,” ചിത്രത്തിന്റെ നിർമ്മാതാവ് എസ്. എസ്. കാർത്തികേയ പറഞ്ഞു.

ചിത്രത്തിലെ ബാലതാരമായ സാറ തന്റെ കുട്ടിത്തം നിറഞ്ഞ സംസാരത്തിലൂടെ വേദിയിലും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

പ്രമുഖ തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കണ്ട അനുഭവം പങ്കുവെച്ചു. കുട്ടികൾക്കൊപ്പം കുടുംബസമേതം തിയേറ്ററിൽ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ 300 കോടി നേട്ടം കൈവരിച്ചതിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ഗിരീഷ് എ.ഡിയെ വേദിയിലേക്ക് ക്ഷണിച്ചു. അവതാരകയുടെ ചോദ്യത്തിന് മറുപടിയായി, രാജമൗലി സാറിനെ തനിക്ക് ചെറിയ പേടിയാണെന്നും സെറ്റിൽ അദ്ദേഹം വളരെ കൂളാണെങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തോട് സംസാരിക്കാൻ ചെറിയൊരു പേടി തോന്നാറുണ്ടെന്നും ഗിരീഷ് എ.ഡി പറഞ്ഞു. ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കുട്ടികൾക്കും കുടുംബങ്ങൾക്കും തിയേറ്ററിൽ ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു ചിത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രം ഒക്ടോബർ 2-ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.

നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഒരു ഫാന്റസി ഫാമിലി എന്റർടെയ്‌നറാണ്. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്ക മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

 

 

 

 

കലാമൂല്യമുള്ളതും പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയതുമായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ഫഹദ് ഫാസിൽ തന്റെ പതിവ് അഭിനയശൈലിയിൽനിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. എസ്. എസ്. കാഞ്ചിയാണ് സ്ക്രിപ്റ്റ് ഡെവലപ്‌മെന്റ് നിർവഹിച്ചിരിക്കുന്നത്. ഹംസ അലിയാണ് കോ-റൈറ്റർ. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു.

സുധൻ കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു. എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറായും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു.

പി.ആർ.ഒ.: പ്രതീഷ് ശേഖർ

Tags: SS Rajamaulipre relese eventFahad Faasil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Entertainment

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

Entertainment

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

Entertainment

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

Entertainment

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

പുതിയ വാര്‍ത്തകള്‍

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.