Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ഭാരതത്തിന്റെ പോഷകാഹാര വിപ്ലവം

പ്രിയങ്ക. ജി ബന്‍സാല്‍, അപര്‍ണ മുഖര്‍ജിbyപ്രിയങ്ക. ജി ബന്‍സാല്‍, അപര്‍ണ മുഖര്‍ജി
Sep 29, 2026, 09:37 am IST
inMain Article

‘നിങ്ങള്‍ ഇന്ന് എന്താണ് കഴിച്ചത്?’ അത്താഴമേശയിലോ സൗഹൃദ സംഭാഷണങ്ങള്‍ക്കിടയിലോ നാം വളരെ സാധാരണയായി ചോദിക്കുകയും കേള്‍ക്കുകയും ചെയ്യുന്നൊരു ചോദ്യമാണിത്. എന്നാല്‍, ലളിതമെന്നു തോന്നുന്ന ഈ ചോദ്യത്തിന് പിന്നില്‍ നമ്മുടെ വ്യക്തിപരമായ ആരോഗ്യത്തെയും രാജ്യത്തിന്റെ പോഷകാഹാര ഭാവിയെയും നിര്‍ണ്ണയിക്കുന്ന വലിയൊരു രാഷ്‌ട്രീയവും ശാസ്ത്രവുമുണ്ട്. നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ വളര്‍ച്ചയ്‌ക്കും പ്രവര്‍ത്തനത്തിനും ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നുണ്ടോ എന്ന ഗൗരവമേറിയ ചിന്തയിലേക്കാണ് ഈ ചോദ്യം നമ്മെ നയിക്കുന്നത്.

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അനിവാര്യം

ഭക്ഷണം കഴിക്കുക എന്നതിലപ്പുറം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആരോഗ്യം നിലനിര്‍ത്തുക എന്നതാണ് പോഷകാഹാരം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയ്‌ക്കും, കൗമാരക്കാരുടെ വികാസത്തിനും, ഗര്‍ഭിണികളുടെ ആരോഗ്യസംരക്ഷണത്തിനും പോഷകാഹാരം അനിവാര്യമാണ്. മുതിര്‍ന്നവര്‍ക്ക് രോഗ പ്രതിരോധത്തിനും വയോജനങ്ങള്‍ക്ക് സജീവമായ ജീവിതത്തിനും സമീകൃതാഹാരം വേണം.

എല്ലാ വര്‍ഷവും സപ്തംബറില്‍ ആചരിക്കുന്ന ‘പോഷണ്‍ മാഹ്’, ഇത്തരം ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് തിരികെ നടക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്. മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ ഭക്ഷണശീലങ്ങള്‍ക്കും ആരോഗ്യ ആവശ്യങ്ങള്‍ക്കും അനുസൃതമായി നമ്മുടെ ഭക്ഷണ തിരഞ്ഞെടുപ്പുകളിലും മാറ്റങ്ങള്‍ വരുത്താന്‍ പോഷണ്‍ മാഹ് ജനങ്ങളെ പ്രചോദിപ്പിക്കുന്നു.

ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ (എന്‍എഫ്എച്ച്എസ്) കണക്കുകള്‍ വ്യക്തമാക്കുന്നത് ഭാരതത്തില്‍ അമിതഭാരവും പൊണ്ണത്തടിയുമുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതം ക്രമാനുഗതമായി വര്‍ദ്ധിക്കുന്നു എന്നാണ്.
എന്‍എഫ്എച്ച്എസ്3 (2005-06): അമിതഭാരമുള്ള സ്ത്രീകള്‍ – 12.6%, പുരുഷന്മാര്‍ – 9.3%
എന്‍എഫ്എച്ച്എസ്4 (2015-16): സ്ത്രീകള്‍ – 20.7%, പുരുഷന്മാര്‍ – 18.9%
എന്‍എഫ്എച്ച്എസ്5 (2019-21): സ്ത്രീകള്‍ – 24.0%, പുരുഷന്മാര്‍ – 22.9%
എന്‍എഫ്എച്ച്എസ്-6 (2023-24): സ്ത്രീകള്‍ – 28.5%, പുരുഷന്മാര്‍ – 24.8%
പോഷകങ്ങളുടെ അപര്യാപ്തതയും, അനാരോഗ്യകരമായ അമിത ഭക്ഷണവും ഒരുപോലെ അഭിസംബോധന ചെയ്യുന്ന സമഗ്രമായൊരു സമീപനമാണ് രാജ്യത്തിന് ഇന്നാവശ്യം. ഇതിനായി ‘ഈറ്റ് റൈറ്റ് ഇന്ത്യ മൂവ്‌മെന്റ്’, ‘ഖേലോ ഇന്ത്യ’ തുടങ്ങിയ പദ്ധതികളിലൂടെ പൊതുജനാരോഗ്യ പരിപാലനവും സജീവ ജീവിതശീലങ്ങളും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു.

ലാബുകളില്‍ നിന്ന് ജനങ്ങളിലേക്ക്: ഐസിഎംആറിന്റെ പങ്ക്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഈ മേഖലയില്‍ വലിയ ശാസ്ത്രീയ പങ്കാണ് വഹിക്കുന്നത്. കുട്ടികളിലെ വിളര്‍ച്ചയും പോഷകാഹാരക്കുറവും പഠിക്കുന്നതിനൊപ്പം, ഗട്ട് മൈക്രോബയോം, ന്യൂട്രിജെനോമിക്സ്, മെറ്റബോളോമിക്സ് തുടങ്ങിയ അത്യാധുനിക ഗവേഷണങ്ങളിലേക്കും ഐസിഎംആര്‍ കടന്നിരിക്കുന്നു.

ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും ചെലവുകുറഞ്ഞതും സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ പിന്തുടരാവുന്നതുമായ ഭക്ഷണരീതികള്‍ വികസിപ്പിക്കാനാണ് ഗവേഷകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൃഷി, ഭക്ഷ്യ ഉത്പാദനം, നയരൂപീകരണം എന്നിവ ഏകോപിപ്പിച്ച് സാംക്രമികേതര രോഗങ്ങളുടെ സാധ്യത കുറയ്‌ക്കുകയാണ് ലക്ഷ്യം.

ഭക്ഷണപാത്രത്തിലെ ‘മഴവില്ല്’

പുതിയ കാലത്തെ വിലകൂടിയ ‘സൂപ്പര്‍ഫുഡുകള്‍ക്ക്’ പുറകെ പോകുന്നതിനേക്കാള്‍ പ്രധാനം പരമ്പരാഗത ഭക്ഷണ വൈവിധ്യങ്ങളെ പ്രയോജനപ്പെടുത്തുകയാണ്. ഭക്ഷണത്തളികയില്‍ വൈവിധ്യമാര്‍ന്ന നിറങ്ങളും പോഷകങ്ങളും ഉള്‍പ്പെടുത്തുന്നതിനെ ‘റെയിന്‍ബോ ഡയറ്റ്’ എന്ന് വിശേഷിപ്പിക്കാം.

എന്തൊക്കെ ഉള്‍പ്പെടുത്തണം? പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ധാന്യങ്ങള്‍, ചെറുധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പുകള്‍, വിത്തുകള്‍, പാല്‍, മറ്റ് പ്രോട്ടീന്‍ സ്രോതസ്സുകള്‍.

പഴയത് നല്ലതും പുതിയത് മോശവുമല്ല: ഒരു ഭക്ഷണം പരമ്പരാഗതമായതുകൊണ്ട് മാത്രം പൂര്‍ണ്ണമായി ആരോഗ്യകരമാകണമെന്നില്ല; പാക്കറ്റില്‍ ലഭിക്കുന്നത് കൊണ്ട് മാത്രം അനാരോഗ്യകരവുമാകില്ല. കഴിക്കുന്ന അളവ്, പാചക രീതി, പോഷകമൂല്യം എന്നിവ അടിസ്ഥാനമാക്കി വേണം ഭക്ഷണത്തെ വിലയിരുത്താന്‍.

ഭാവിയിലേക്കുള്ള സന്ദേശം

ഭാവിയിലെ പോഷകാഹാര ഗവേഷണം പ്രശ്‌നങ്ങള്‍ വന്നതിനു ശേഷം പഠിക്കുന്നതിലല്ല, മറിച്ച് അവ മുന്‍കൂട്ടി പ്രവചിക്കുന്നതിലും തടയുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
പോഷകാഹാരം എന്നത് തികഞ്ഞൊരു ഡയറ്റ് ചാര്‍ട്ട് പിന്തുടരല്‍ മാത്രമല്ല; അത് ദൈനംദിന ജീവിതത്തില്‍ ബോധപൂര്‍വ്വം നടത്തുന്ന ആരോഗ്യകരമായ തിരഞ്ഞെടുപ്പുകളാണ്. ഇന്ന് നാം കഴിക്കുന്ന ഭക്ഷണമാണ് നാളത്തെ നമ്മുടെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നത്. ദീര്‍ഘായുസ്സോടെ ഇരിക്കുക എന്നതിലുപരി, ജീവിച്ചിരിക്കുന്ന കാലമത്രയും ഊര്‍ജ്ജസ്വലവും ആരോഗ്യപൂര്‍ണ്ണവുമായിരിക്കുക എന്നതാണ് പ്രധാനം.

 

Tags: healthIndia's Nutrition RevolutionGut microbiomenutrigenomicsmetabolomics
പ്രിയങ്ക. ജി ബന്‍സാല്‍, അപര്‍ണ മുഖര്‍ജി
പ്രിയങ്ക. ജി ബന്‍സാല്‍, അപര്‍ണ മുഖര്‍ജി
(ന്യൂദല്‍ഹിയിലെ ഐസിഎംആര്‍ ശാസ്ത്രജ്ഞയാണ് പ്രിയങ്ക ജി. ബന്‍സാല്‍, ഐസിഎംആര്‍ ആര്‍സിഎന്‍, ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റ് വിഭാഗം മേധാവിയാണ് അപര്‍ണ മുഖര്‍ജി) [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

Health

അകാലമരണ സാധ്യത കുറയാൻ ദിവസവും ഇത്ര ചുവട് നടന്നാൽ മതി! കണക്കുകൾ പറയുന്നത് ഇങ്ങനെ

Health

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

Health

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

പുതിയ വാര്‍ത്തകള്‍

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.