Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

ഡോ. ബിന്ദു എം.പിbyഡോ. ബിന്ദു എം.പി
Sep 29, 2026, 09:22 am IST
inSamskriti

രാമായണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പൊതുവെ അതിനെ ഒരു ധാര്‍മ്മിക-ആത്മീയ കാവ്യമായോ, രാഷ്‌ട്രീയ-സാമൂഹിക രേഖയായോ മാത്രമാണ് സമീപിച്ചിട്ടുള്ളത്. എന്നാല്‍, രാമായണം അതിന്റെ ആഴത്തില്‍, പ്രകൃതിയോടിണങ്ങി എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്ന സമഗ്രമായ പരിസ്ഥിതി പാഠപുസ്തകം കൂടിയാണ്. എന്നാലതിന്റെ പാരിസ്ഥിതിക മാനത്തെ (Ecological Dimension) സംബന്ധിച്ച് ഗൗരവമായ അക്കാദമിക് പഠനങ്ങള്‍ നടന്നതായി കാണുന്നില്ല. പ്രകൃതി രാമായണത്തില്‍ വെറുമൊരു പശ്ചാത്തലമല്ല, മറിച്ച് കഥാഗതിയെ നിയന്ത്രിക്കുന്ന ഒരു സജീവ കഥാപാത്രവും കൂടിയാണ്. ഇവിടെ രാമായണത്തെ ഒരു സുസ്ഥിരജീവിത ദര്‍ശനമായി പുനര്‍വായിക്കുവാനും അതിലൂടെ മേല്‍പറഞ്ഞ വിടവ് നികത്താനുമാണ് ശ്രമിക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളില്‍, പ്രത്യേകിച്ചും ഉത്തരവാദിത്തത്തോടെയുള്ള ഉപഭോഗവും ഉത്പാദനവും (SDGs-12), കാലാവസ്ഥാ പ്രവര്‍ത്തനം (SDGs-13), കരയിലെ ജീവന്‍ (SDGs-15) തുടങ്ങിയ പലതും രാമായണം സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് പ്രായോഗികമായി കാണിച്ചുതന്നിട്ടുണ്ട്. ഉദാഹരണത്തിന്, ഇന്ന് നാം മിനിമലിസം (Minimalism) എന്ന് പറയുന്ന ജീവിതശൈലി, രാമായണത്തില്‍ രാമന്റെ വനവാസ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ, ഈ പഠനം വെറുമൊരു സാഹിത്യ വിമര്‍ശനമല്ല; മറിച്ച് ഇന്നത്തെ പരിസ്ഥിതി പ്രതിസന്ധിക്ക് ഒരു തദ്ദേശീയമായ (Indigenous) പരിഹാരം നിര്‍ദ്ദേശിക്കാനുള്ള ശ്രമം കൂടിയാണ്. സുസ്ഥിരത (Sustainability) എന്ന സങ്കല്‍പ്പം കേവലം പ്രകൃതിയിലേക്ക് മടങ്ങിപ്പോകുകയോ വനവാസം സ്വീകരിക്കുകയോ ചെയ്യുന്ന ഒരു ജീവിതശൈലിയായി ലളിതവല്‍ക്കരിക്കപ്പെടാവുന്നതല്ല. മറിച്ച്, അത് അടിസ്ഥാനപരമായി ഒരു തീരുമാനമെടുക്കലിനെ സംബന്ധിച്ച മാതൃക (Decision-making Model) ആണ്. അതായത്, പ്രകൃതിയില്‍ നിന്ന് എന്ത് സ്വീകരിക്കണം, എത്രത്തോളം സ്വീകരിക്കണം, അതിനു പകരമായി എന്ത് തിരികെ നല്‍കണം എന്നിവയെക്കുറിച്ചുള്ള വിവേകപൂര്‍ണ്ണമായ അവബോധമായി ഇതിനെ കാണാവുന്നതാണ്. ഈ വിശകലനാത്മക ചട്ടക്കൂടില്‍ ശ്രീരാമന്റെ ജീവിതത്തെ പരിശോധിക്കുമ്പോള്‍, അതിനെ മൂന്ന് വ്യതിരിക്തമായ ഘട്ടങ്ങളായി വിഭജിച്ച് പഠനവിധേയമാക്കാനാകും. ഇത്തരമൊരു ഘട്ടാധിഷ്ഠിത വിശകലനത്തിലൂടെ, രാമായണം സമ്പൂര്‍ണ്ണവും ആന്തരികമായി സുസ്ഥിരവുമായ ഒരു ജീവിതമാതൃകയെ പ്രതിനിധീകരിക്കുന്നു എന്ന നിഗമനത്തിലേക്ക് എത്തിച്ചേരാവുന്നതാണ്. എന്നാലിതിന് നേര്‍വിപരീതമായ ഒരു മാതൃകയാണ് രാവണന്റെ ജീവിതവും ഭരണരീതികളും അവതരിപ്പിക്കുന്നത്. അത് ചൂഷണത്തിലും അമിതോപഭോഗത്തിലും അധിഷ്ഠിതമായ, അതേസമയം ആത്യന്തികമായി സ്വയംവിനാശകരമായ ഒരു നാഗരികതാ മാതൃകയാണ്. ഇത് വിശദമായി നോക്കാം.

ഒന്നാം കാലം: വനവാസത്തിന് മുമ്പുള്ള അയോദ്ധ്യയിലെ സുസ്ഥിര ഭരണമാതൃക

അയോദ്ധ്യ കേവലം കൊട്ടാരസമുച്ചയങ്ങളുടെ ഒരു നഗരമായിരുന്നില്ല എന്നത് ബാലകാണ്ഡത്തിലെ വര്‍ണ്ണനയില്‍ നിന്നുതന്നെ വ്യക്തമാകുന്നു.

‘സര്‍വ്വരത്‌ന സമാകീര്‍ണാ… ഉദ്യാനവന ശോഭിതാ’
(എല്ലാ രത്‌നങ്ങളാലും സമ്പന്നവും, ഉദ്യാനങ്ങളാലും വനങ്ങളാലും ശോഭിതവുമായ നഗരം) ഇവിടെ പ്രത്യേകം ശ്രദ്ധേയമായത് ‘ഉദ്യാനവന ശോഭിതാ’ എന്ന പ്രയോഗമാണ്. അയോദ്ധ്യയുടെ സമൃദ്ധി അതിന്റെ വാസ്തുനിര്‍മ്മിതികളില്‍ മാത്രം പരിമിതപ്പെടാതെ, അതിന്റെ ഉദ്യാനങ്ങളിലും വനപ്രദേശങ്ങളിലും കൂടി വ്യാപിച്ചുകിടക്കുന്നു എന്ന വസ്തുത ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. ആധുനിക നഗരാസൂത്രണസംവിധാനങ്ങളില്‍ ശ്രദ്ധേയമായ ‘ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍’ (Green Infrastructure) എന്ന ആശയത്തിന്റെ പൂര്‍വ്വമാതൃകയായി ഇതിനെ വിലയിരുത്താവുന്നതാണ്; അതോടൊപ്പം, വിഭവങ്ങളുടെ തുല്യവിതരണത്തിലധിഷ്ഠിതമായ ‘ഇന്‍ക്ലൂസീവ് ഡെവലപ്‌മെന്റ്’ (Inclusive Development) എന്ന ആധുനിക വികസന മാതൃകയുടെ തുടര്‍ച്ചയായും ഇതിനെ വായിക്കാം. പ്രകൃതിയെ ബഹിഷ്‌കരിക്കാതെ അതിനെ ഉള്‍ക്കൊണ്ടുകൊണ്ട് സമ്പത്തുല്‍പ്പാദിപ്പിക്കുന്ന ഈ മാതൃക, കേവല ചൂഷണത്തിലും ശേഖരണത്തിലും അധിഷ്ഠിതമായ രാവണന്റെ ലങ്കയില്‍ നിന്ന് സമൂലം വ്യത്യസ്തമാണ്. അയോദ്ധ്യയുടെ സാമ്പത്തികാടിത്തറ കാര്‍ഷികവൃത്തി, പശുപാലനം, വനസംരക്ഷണം എന്നിവയുള്‍പ്പെടെയുള്ള ഒരു സമഗ്ര പാരിസ്ഥിതിക-സാമ്പത്തിക വ്യവസ്ഥയിലാണ് കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്.

രണ്ടാം കാലം: വനവാസ കാലത്തെ ആവശ്യാനുസരണം മാത്രമുള്ള ഉപഭോഗം

സൂര്യവംശജനായ ഭരതന്റെ പുത്രനായ ശ്രീരാമനും കുടുംബത്തിനും, തങ്ങളുടെ പ്രതാപത്തിനും സ്ഥാനത്തിനും അനുസൃതമായി, വനവാസകാലത്ത് പുതിയൊരു അധികാരകേന്ദ്രം സ്ഥാപിക്കാനോ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനോ ആവശ്യമായ സമയവും സൗകര്യവും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, അവര്‍ ആ സാധ്യതയെ അതിനുവേണ്ടി വിനിയോഗിക്കാതെ, പ്രകൃതിയോട് ചേര്‍ന്നുള്ള ഒരു സഹവാസ മാതൃകയായി അതിനെ പരിവര്‍ത്തിപ്പിച്ചു. ഇത് ആധുനിക സാമ്പത്തികശാസ്ത്രത്തില്‍ വിവക്ഷിക്കപ്പെടുന്ന ‘Need-based not Greed-based Consumption’ എന്ന തത്വത്തിന്റെ പ്രായോഗിക മാതൃകയായി വിലയിരുത്താവുന്നതാണ്. ഗാന്ധിജിയുടെ പ്രസിദ്ധമായ വാക്കുകളില്‍, ‘എല്ലാവര്‍ക്കും ആവശ്യാനുസരണം നല്‍കാന്‍ പ്രകൃതിക്കാവും, എന്നാലൊരാളുടെ പോലും അത്യാഗ്രഹത്തെയതിന് നിറവേറ്റാനാവില്ല’ എന്ന ചിന്തയുടെ പൂര്‍വ്വദൃഷ്ടാന്തമായി ഇതിനെ വായിക്കാം. ഇനിയവരുടെ ഭക്ഷണശീലങ്ങള്‍ നോക്കാം. രാമനും സീതയും ലക്ഷ്മണനും വനത്തില്‍ മാംസഭക്ഷണം സ്വീകരിച്ചിരുന്നുവെന്ന് ചില വ്യാഖ്യാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, മൂലകൃതിയില്‍ അവരുടെ ആഹാരരീതി പ്രധാനമായും സസ്യാധിഷ്ഠിതമാണെന്ന് കാണാം. ‘ഫലമൂലാശനൗ ദാന്തൗ’ (അയോദ്ധ്യാകാണ്ഡം) എന്ന പ്രയോഗം ഫലങ്ങളും കിഴങ്ങുകളും മാത്രം ഭക്ഷിച്ച്, ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച ജീവിതരീതിയെ സൂചിപ്പിക്കുന്നു. അവര്‍ വനത്തില്‍ നിന്ന് ലഭ്യമായത് മാത്രം സ്വീകരിക്കുകയും വേട്ടയാടിയോ കൃഷി ചെയ്‌തോ ഭക്ഷണം ശേഖരിക്കുന്നത് ഒഴിവാക്കുകയും ചെയ്തു. ഇന്ന് ‘സീറോ-വേസ്റ്റ്’ (Zero-waste) ജീവിതശൈലിയെന്ന് വിശേഷിപ്പിക്കാവുന്ന മാതൃകയാണിത്.

വാസസ്ഥലനിര്‍മ്മാണത്തിലും ഇതേ തത്വം പ്രതിഫലിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്. വനത്തില്‍ അവര്‍ സ്ഥിരമായ കൊട്ടാരനിര്‍മ്മാണത്തിന് മുതിര്‍ന്നില്ല; എന്ന് മാത്രമല്ല, പഞ്ചവടിയില്‍ ലക്ഷ്മണന്‍ നിര്‍മ്മിച്ചത് പുല്ലും ഇലയും കൊണ്ടുള്ള ലളിതമായ ഒരു പര്‍ണ്ണശാലയാണ് (‘പര്‍ണ്ണശാലാം തതശ്ചക്രേ’). ഇത് പ്രകൃതിയില്‍ നിന്ന് സ്വീകരിച്ചത് പ്രകൃതിയിലേക്ക് തന്നെ മടങ്ങുന്ന ഒരു നിര്‍മ്മാണരീതിയാണ്. ഇന്ന് നാം ‘പരിസ്ഥിതി സൗഹൃദ നിര്‍മാണ മാതൃക’ (Eco-friendly Architecture) എന്നും ‘ലോ കാര്‍ബണ്‍ ഫുട്പ്രിന്റ്’ (Low Carbon Footprint) എന്നും വിശേഷിപ്പിക്കുന്ന ആശയങ്ങളുടെ പൂര്‍വ്വരൂപമായി ഇതിനെ വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല. ഇതോടൊപ്പം, പട്ടുവസ്ത്രങ്ങള്‍ ഉപേക്ഷിച്ച് മരവുരി (Tree bark) ധരിച്ചത് ഉപഭോഗം ബോധപൂര്‍വ്വം കുറയ്‌ക്കുന്ന ‘ഡീ-ഗ്രോത്ത്’ (De-growth) എന്ന സമകാലിക സാമ്പത്തികാശയത്തിന്റെ പ്രതീകാത്മക ആവിഷ്‌കാരമായി കാണാവുന്നതാണ്. മേല്‍പ്പറഞ്ഞ സവിശേഷതകള്‍ സമന്വയിപ്പിക്കുമ്പോള്‍, ശ്രീരാമന്റെ വനവാസകാലം ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്ന ‘ഉത്തരവാദിത്തത്തോടെയുള്ള ഉപഭോഗവും ഉല്‍പ്പാദനവും’ (Responsible Consumption and Production; SDG-12) എന്ന ആശയത്തിന്റെ, മൂവായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു പ്രായോഗിക പൂര്‍വ്വമാതൃകയായി പരിഗണിക്കാവുന്നതാണ്.

മൂന്നാം കാലം: യുദ്ധാനന്തര ധര്‍മ്മം

ലങ്കായുദ്ധാനന്തരം രാമന്‍ സ്വീകരിക്കുന്ന നിലപാടാണ് ഈ ഘട്ടത്തിന്റെ കാതലായ പ്രാധാന്യം വെളിപ്പെടുത്തുന്നത്. പരമ്പരാഗത ന്യായപ്രകാരം ലങ്കയുടെ സ്വര്‍ണ്ണശേഖരം അയോദ്ധ്യയിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതായിരുന്നെങ്കിലും, രാമന്‍ ആ മാര്‍ഗ്ഗം സ്വീകരിക്കുന്നില്ല. പകരം, രാവണന്റെ സഹോദരനായ വിഭീഷണനെ ലങ്കയുടെ അധിപനായി വാഴിക്കുകയും, ലങ്കയുടെ സമ്പത്ത് ലങ്കയില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ തീരുമാനത്തെ നിലവിലെ അന്താരാഷ്‌ട്ര നിയമവ്യവസ്ഥയിലെ ‘War and Environmental Protection’ എന്ന ആശയത്തിന്റെ പൂര്‍വ്വരൂപമായി വിലയിരുത്താം. യുദ്ധവിജയം പ്രകൃതിവിഭവങ്ങളുടെ കൊള്ളയ്‌ക്കും ചൂഷണത്തിനുമുള്ള അനുമതിപത്രമല്ല എന്ന തത്വത്തിന്റെ പ്രായോഗിക സാക്ഷാത്കാരമാണിത്.

അയോദ്ധ്യയില്‍ തിരിച്ചെത്തിയശേഷം സ്ഥാപിതമാകുന്ന രാമരാജ്യത്തിന്റെ വര്‍ണ്ണന ഈ ധര്‍മ്മചിന്തയുടെ സ്വാഭാവിക പരിണതഫലമായി വായിക്കാം.

മേല്‍പ്പറഞ്ഞ മൂന്ന് ഘട്ടങ്ങളിലൂടെയുള്ള വിശകലനത്തില്‍ നിന്ന് വ്യക്തമാകുന്നതെന്തെന്നാല്‍ ഒരു ഏകീകൃത ധാര്‍മ്മികതത്വത്തിന്റെ തുടര്‍ച്ചയായ ആവിഷ്‌കാരമാണ് ശ്രീരാമന്റെ ജീവിതമെന്നാണ്. അയോദ്ധ്യയില്‍ പ്രകൃതിയെ ഉള്‍ക്കൊള്ളുന്ന സമഗ്രവികസനമായും (Inclusive Development), വനവാസകാലത്ത് പ്രകൃതിയോട് പൊരുത്തപ്പെടുന്ന ജീവിതശൈലിയായും (Adaptive Living), ലങ്കായുദ്ധാനന്തരം പ്രകൃതിയെയും സമൂഹത്തെയും പുനഃസ്ഥാപിക്കുന്ന നീതിബോധമായും (Restorative Justice) ഈ തത്വം ഘട്ടാനുസൃതമായി പ്രകടമാകുന്നു. ഇതിന് സമ്പൂര്‍ണ്ണമായി ഘടകവിരുദ്ധമാണ് രാവണന്റെ ജീവിതചര്യയും അതിലുപരി ഭരണസമീപനങ്ങളും. അവന്റെ അസ്തിത്വത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രകൃതിയോടുള്ള ബന്ധം ചൂഷണാത്മകമായി തുടരുന്നു എന്നത് ശ്രദ്ധേയമാണ്. തപശ്ചര്യയിലൂടെ ദേവന്മാരില്‍ നിന്ന് നേടിയ വരങ്ങള്‍ അദ്ദേഹം പ്രകൃതിശക്തികളുടെ മേലുള്ള ആധിപത്യമായി ദുരുപയോഗം ചെയ്യുന്നുണ്ട്. ലങ്കയിലെ സ്വര്‍ണ്ണസമൃദ്ധി പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ വേര്‍തിരിച്ചെടുക്കലിലൂടെ (Extraction) കെട്ടിപ്പടുത്തതാണ്. ഒടുവില്‍ ഭൂമിജയായ സീതയെ ബലാല്‍ക്കാരേണ അപഹരിച്ചുകൊണ്ട് പ്രകൃതിയെത്തന്നെ കീഴടക്കി അടിമപ്പെടുത്താന്‍ ശ്രമിക്കുന്നതും ഇതിന്റെ മറ്റ് ദൃഷ്ടാന്തങ്ങളാണ്. ഈ വൈരുദ്ധ്യാത്മക താരതമ്യത്തിലൂടെ രാമായണം മുന്നോട്ടുവയ്‌ക്കുന്നത്, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തില്‍ ‘സഹവര്‍ത്തിത്വ’വും (Reciprocity) ‘ചൂഷണ’വും (Extraction) തമ്മിലുള്ള മൗലികമായ ദാര്‍ശനിക സംഘര്‍ഷമാണ്. ഈ സംഘര്‍ഷത്തിന്റെ പരിണതഫലം എന്ത് എന്നതിനെക്കുറിച്ചുള്ള സൂചന, ലങ്കയുടെ പതനത്തിലും അയോദ്ധ്യയുടെ ശാശ്വത സമൃദ്ധിയിലും അന്തര്‍ലീനമായി കാണാവുന്നതാണ്.

(ജന്മഭൂമി സംഘടിപ്പിച്ച രാമായണ കോണ്‍ക്ലേവില്‍ രാമായണത്തിലെ പരിസ്ഥിതിജ്ഞാനവും സുസ്ഥിരജീവിത ദര്‍ശനവും എന്ന വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ രണ്ടാംഭാഗം)

Tags: 'One Epic- Many Stories – Ramakatha Conclave'Janmabhumi Ramakatha National ConclaveRamayana: A Comprehensive Environmental Textbook
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Samskriti

രാമായണത്തിലെ പരിസ്ഥിതിജ്ഞാനവും സുസ്ഥിരജീവിത ദര്‍ശനവും

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

അഷ്‌കര്‍, നാദിര്‍ഷാ

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

കുത്തനെ താഴ്ന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് 1000 രൂപ കുറഞ്ഞു

നീലക്കുറിഞ്ഞി കാണാനെത്തി; കുരിശിന്റെ മുകളില്‍ കയറി ഫോട്ടോയെടുത്ത നാല് പേര്‍ അറസ്റ്റില്‍

നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം; 24 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.