തിരുവനന്തപുരം: പൊതുപരിപാടികളില്‍ മുഖ്യമന്ത്രി വി ഡി സതീശന് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കാന്‍ പൊലിസ് തീരുമാനിച്ചു.
മഫ്തിയിലടക്കം കൂടുതല്‍ പൊലിസിനെ നിയോഗിക്കണമെന്ന് ഇന്റലിജന്‍സ് എഡിജിപി ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.കഴിഞ്ഞ ദിവസങ്ങളിലെ പരിപാടികളില്‍ മുഖ്യമന്ത്രിക്ക് തൊട്ടടുത്തേക്ക് ആളുകള്‍ എത്തി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചത് വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധങ്ങളും സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമാണ്.ഏതാനും ദിവസം മുമ്പ് ഇടുക്കിയിലെ പരിപാടിക്കിടെയുണ്ടായ തിക്കും തിരക്കും ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി തന്നെ പൊലിസിനോട് നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം, ജനകീയ ബന്ധത്തിന് കോട്ടം തട്ടാത്ത വിധം സുരക്ഷ ക്രമീകരിക്കാനാണ് തീരുമാനം.
















