സിനിമ കഴിഞ്ഞാൽ ലെെം ലെെറ്റിൽ നിന്നും മാറി നിൽക്കാനാഗ്രഹിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. ഇന്റർവ്യൂകൾക്കോ മറ്റ് ഷോകൾക്കോ ഫഹദ് അധികം മുഖം കൊടുക്കാറില്ല. എന്നാൽ പുതിയ ചിത്രം ഡോണ്ട് ട്രബിൾ ദ ട്രബിളിന്റെ പ്രൊമോഷന്റെ ഭാഗമായി ഫഹദ് ഒന്നിലേറെ അഭിമുഖങ്ങൾ നൽകുന്നുണ്ട്. പുതിയ അഭിമുഖത്തിൽ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഫഹദ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്
‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോകുന്നത്. വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല. ആരും എന്നെ സിനിമകൾ ചെയ്യാൻ നിർബന്ധിച്ചിട്ടില്ല. എല്ലാം ഞാൻ തെരഞ്ഞെടുത്ത സിനിമകളാണ്. ചില സിനിമകൾ ഇങ്ങനെയായിരുന്നില്ല ചെയ്യേണ്ടിയിരുന്നതെന്ന് തോന്നിയിട്ടുണ്ട്.
അതിനാൽ വർക്കിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചു. ഞാനും നസ്രിയയും യാത്ര ചെയ്തു. ഒന്നര വർഷം വർക്കുകൾ ചെയ്യാതെയിരുന്നു.ഞാൻ ബോർഡിംഗ് സ്കൂളിലാണ് പഠിച്ചത്. വീട്ടിൽ കിട്ടുന്ന അറ്റൻഷൻ അവിടെ കിട്ടില്ല. നമ്മളുടെ കാര്യങ്ങൾ നമ്മൾ തന്നെ നോക്കണം. ഞാൻ ബോർഡിംഗ് സ്കൂളിൽ തന്നെയായിരുന്നു. അതിന് ശേഷം അമേരിക്കയിലേക്ക് പോയി. ഞാൻ ഒറ്റയ്‌ക്കാണ് എഡിഎച്ച്ഡി അവസ്ഥകൾ നേരിട്ടത്. എല്ലാവരുടെയും ജീവിതം അങ്ങനെയാണെന്ന് കരുതി.
ഒന്നും പ്രൂവ് ചെയ്യണമെന്ന് എനിക്കില്ല. പ്രേക്ഷകരെ വിനോദിപ്പിക്കണം. ഒരിക്കലും എനിക്കൊന്നും പ്രൂവ് ചെയ്യണമെന്ന് തോന്നിയിട്ടില്ല. നല്ല സിനിമ ചെയ്യണമെന്നായിരുന്നു. ആദ്യ സിനിമയുടെ പരാജയം എനിക്ക് കെെകാര്യം ചെയ്യാനായില്ല. അതുകാെണ്ടാണ് വിദേശത്തേക്ക് പോയത്. ‘ എന്നും ഫഹദ് പറഞ്ഞു.
















