India

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: രാജ്യത്തെ പ്രീ​പെ​യ്ഡ് മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ടെ​ലി​കോം നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക ഭേ​ദ​ഗ​തി​യു​മാ​യി ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(ട്രാ​യ്). ഫോണ്‍ പ്രധാനമായും കോളുകൾക്കും എസ്എംഎസുകൾക്കും മാത്രം ഉപയോഗിക്കുന്ന ടെലികോം ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ റീചാർജ് ഓപ്ഷനുകൾ അവതരിപ്പിക്കാൻ ടെലികോം സേവനദാതാക്കൾക്ക് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നിർദേശം നൽകി. ഇന്‍റർനെറ്റ് ഡാറ്റ ആനുകൂല്യങ്ങൾ ഉപയോഗിക്കാത്തവർക്കുവേണ്ടിയാണ് ട്രായി പ്രത്യേക താരിഫ് വൗച്ചറുകൾ ലഭ്യമാക്കാൻ നിർദേശം നൽകിയത്. പുതിയ പ്ലാനുകൾ ഒക്ടോബർ 22 മുതൽ നിലവിൽ വരും.

28 ദി​വ​സ​ത്തെ റീ​ച്ചാ​ർ​ജ് കാ​ലാ​വ​ധി​ക്ക് പ​ക​രം ഇ​നി മു​ത​ൽ കൃ​ത്യം 30 ദി​വ​സ​ത്തെ വാ​ലി​ഡി​റ്റി​യു​ള്ള പ്ലാ​നു​ക​ൾ ക​മ്പ​നി​ക​ൾ ന​ൽ​ക​ണം. ഇ​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ പ്ര​തി​വ​ർ​ഷം ചെ​യ്യേ​ണ്ട റീ​ച്ചാ​ർ​ജു​ക​ളു​ടെ എ​ണ്ണം 13-ൽ ​നി​ന്ന് 12 ആ​യി കു​റ​യും.

പുതിയ നിയമങ്ങൾ അനുസരിച്ച്, ഡാറ്റ ഉൾപ്പെടുന്ന പ്ലാനുകളെ അപേക്ഷിച്ച് അനുയോജ്യമായ നിരക്ക് കുറവോടെ, വോയിസ് കോളുകൾക്കും എസ്എംഎസിനും മാത്രമായുള്ള പ്രത്യേക താരീഫ് വൗച്ചറുകൾ (എസ്ടിവി) സേവനദാതാക്കൾ നൽകണം. ഓരോ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന വോയ്സ്-എസ്എംഎസ് മാത്രം ഉൾപ്പെടുന്ന പ്ലാനുകൾ കന്പനികൾ നൽകണം. വൗച്ചർ പുതുക്കേണ്ടിവരുന്പോൾ എസ്ടിവിയുടെ കാലാവധി എല്ലാ മാസവും ഒരേ തീയതിയോ അല്ലെങ്കിൽ ആ മാസത്തിലെ അവസാന തീയതിയോ ആയി കണക്കാക്കണം.

’ടെലികോം കണ്‍സ്യൂമർ പ്രൊട്ടക‌്ഷൻ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026’ പ്രകാരമാണ് ഈ നടപടി. നിലവിൽ കന്പനികൾ നൽകുന്ന 30 ദിവസത്തിൽ താഴെയുള്ള (ഉദാഹരണത്തിന് 28 ദിവസം) വോയ്സ്+ഡാറ്റ+എസ്എംഎസ് പ്ലാനുകൾ ഉണ്ടെങ്കിൽ അതേ കാലാവധിയിൽ ഡാറ്റ ഇല്ലാത്ത ബദൽ പ്ലാനും നിർബന്ധമായും നലകണം. 30 ദിവസത്തിനു മുകളിൽ വാലിഡിറ്റിയുള്ള പ്ലാനുകൾക്കും ഇതേ രീതിയിൽ ഡാറ്റയില്ലാത്ത പ്ലാനുകൾ ലഭ്യമാക്കണം.

28 ദി​വ​സ​ത്തെ പ്ലാ​നു​ക​ളെ “പ്ര​തി​മാ​സ പ്ലാ​ൻ” എ​ന്ന് വി​ളി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്ന​തി​നെ​തി​രെ രാ​ജ്യ​സ​ഭാ എം​പി രാ​ഘ​വ് ഛദ്ദ ​പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ത്തി​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് വ​ഴി​തെ​ളി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 11-ന് ​പാ​ർ​ല​മെ​ന്‍റി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച അ​ദ്ദേ​ഹം, ഇ​ന്‍റ​ർ​നെ​റ്റ് ഡാ​റ്റ ആ​വ​ശ്യ​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യി വോ​യ്‌​സ്, എ​സ്എം​എ​സ് മാ​ത്ര​മു​ള്ള കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള പ്ലാ​നു​ക​ൾ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഛദ്ദ​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ട്രാ​യ് കൊ​ണ്ടു​വ​ന്ന പു​തി​യ ഭേ​ദ​ഗ​തി​പ്ര​കാ​രം, ഇ​നി​മു​ത​ൽ വോ​യ്സ് കോ​ളും എ​സ്എം​എ​സും മാ​ത്രം ഉ​ൾ​പ്പെ​ടു​ന്ന 30 ദി​വ​സ​ത്തെ​യും അ​തി​ൽ താ​ഴെ​യു​മു​ള്ള പ്ര​ത്യേ​ക പ്ലാ​നു​ക​ൾ ടെ​ലി​കോം ക​മ്പ​നി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ന​ൽ​കേ​ണ്ടി​വ​രും.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭി​ച്ച വ​ലി​യ വി​ജ​യ​മാ​ണി​തെ​ന്ന് രാ​ഘ​വ് ഛദ്ദ ​പ്ര​തി​ക​രി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി പ​രി​ഗ​ണി​ച്ച് അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ത്ത കേ​ന്ദ്ര സ​ർ​ക്കാ​രി​നും ട്രാ​യി​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

Recent Posts