India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഉസ്ബെകിസ്ഥാനില്‍ നടന്ന ചെസ് ഒളിമ്പ്യാഡ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെങ്കലമേ നേടാനായുള്ളൂ എങ്കിലും ഏഴ് റൗണ്ട് മത്സരത്തില്‍ ഒരു ബോര്‍ഡില്‍ ഏഴ് മത്സരവും ജയിച്ച് അത്ഭുതമായി മാറിയിരിക്കുകയാണ് സവിതശ്രീ. തമിഴ്നാട്ടില്‍ നിന്നുള്ള ഈ താരം ആദ്യമായാണ് ചെസ് ഒളിമ്പ്യാഡിനുള്ള ഇന്ത്യയുടെ വനിതാ ടീമില്‍ ഇടംപിടിച്ചത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

താഷ്കെന്‍റ്: ഉസ്ബെകിസ്ഥാനില്‍ നടന്ന ചെസ് ഒളിമ്പ്യാഡ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെങ്കലമേ നേടാനായുള്ളൂ എങ്കിലും ഏഴ് റൗണ്ട് മത്സരത്തില്‍ ഒരു ബോര്‍ഡില്‍ ഏഴ് മത്സരവും ജയിച്ച് അത്ഭുതമായി മാറിയിരിക്കുകയാണ് സവിതശ്രീ. തമിഴ്നാട്ടില്‍ നിന്നുള്ള ഈ താരം ആദ്യമായാണ് ചെസ് ഒളിമ്പ്യാഡിനുള്ള ഇന്ത്യയുടെ വനിതാ ടീമില്‍ ഇടംപിടിച്ചത്.

19 വയസ്സ് മാത്രമുള്ള സവിതശ്രീ ഏഴ് മത്സരങ്ങളില്‍ വിജയിച്ചു. ആകെ പത്ത് ഗെയിമുകള്‍ കളിച്ചതില്‍ ഒറ്റകളി പോലും തോല്‍ക്കാതെ സവിതശ്രീ ഒമ്പത് പോയിന്‍റുകള്‍ നേടി. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുകയും പോയിന്‍റുകള്‍ നേടുകയും ചെയ്തതിന് സവിതശ്രീക്ക് മികച്ച വ്യക്തിഗത കളിക്കാരിക്കുള്ള സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. ചൈനയ്‌ക്കെതിരെ 2-2 സമനില പിടിക്കുന്നതില്‍ സവിതശ്രീയുടെ വിജയം നിര്‍ണ്ണായകമായി. കൊനേരു ഹംപി, ദിവ്യ, വൈശാലി, വന്തിക അഗര്‍വാള്‍ എന്നിവരായിരുന്നു ഇന്ത്യന്‍ വനിതാ ടീമില്‍ ഉണ്ടായിരുന്നത്. റിസര്‍വ്വ് കളിക്കാരി എന്ന നിലയില്‍ ആണ് സവിതശ്രീയെ ഉള്‍പ്പെടുത്തിയിരുന്നത്. പ്രധാനകളിക്കാര്‍ക്ക് വിശ്രമം വേണമെന്ന് തോന്നുമ്പോള്‍ മാത്രമാണ് സവിതശ്രീക്ക് കളിക്കാന്‍ അവസരം കിട്ടുമായിരുന്നുള്ളൂ. പക്ഷെ ആദ്യത്തെ കളിയില്‍ അവസരം കിട്ടിയപ്പോള്‍ അസാധാരണ പ്രകടനം കാഴ്ചവെച്ച് എതിരാളിയെ തോല്‍പിച്ചതോടെ സവിതശ്രീയെ എല്ലാം മത്സരങ്ങളിലും ഉല്‍പ്പെടുത്തുകയായിരുന്നു.

Recent Posts