താഷ്കെന്‍റ്ഉ: സ്ബെക്കിസ്താനില്‍ നടന്ന ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തില്‍ ഇന്ത്യയ്‌ക്ക് വെള്ളിമെഡല്‍. . പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് വെള്ളിമെഡല്‍ നേടിയത്. ഉസ്ബെകിസ്ഥാനാണ് സ്വര്‍ണ്ണമെഡല്‍ ഉസ്ബെകിസ്ഥാനെതിരെ ഇന്ത്യയുടെ തോല്‍വിയാണ് വെള്ളിമെഡലിലേക്ക് ഇന്ത്യ വീഴാന്‍ കാരണം.
ഉസ്ബെകിസ്ഥാനെതിരായ മത്സരത്തില്‍ നിഹാല്‍ സരിന്‍ വരുത്തിയ ഒരു പിഴലാണ് ഇന്ത്യ 2.5നെതിരെ 1.5 പോയിന്‍റോടെ അടിയറവ് പറയാന്‍ കാരണമായത്. ഇന്ത്യ പക്ഷെ ഈ മത്സരത്തില്‍ ജര്‍മ്മനി, ഇംഗണ്ട് എന്നിവരെ തോല്‍പിച്ചു.
അവസാന റൗണ്ട് കഴിഞ്ഞപ്പോള്‍ 18 പോയിന്‍റുകള്‍ വീതം ഇന്ത്യയും ജര്‍മ്മനിയും രണ്ടാം സ്ഥാനത്തായിരുന്നു. പിന്നീട് വെള്ളിമെഡല്‍ ജേതാവിനെ തീരുമാനിക്കുന്ന മത്സരത്തില്‍ ഇന്ത്യ ജര്‍മ്മനിയെ തോല്‍പിക്കുകയായിരുന്നു.
















