World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ നിന്നും പിടിച്ചെടുത്തുവെന്ന് ഇറാന്‍. റെമസ് 600 എന്ന പേരുള്ള മുങ്ങിക്കപ്പലാണ് പിടിച്ചെടുത്തെന്ന് ഇറാന്‍ അവകാശപ്പെടുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെഹ്റാന്‍: അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ നിന്നും പിടിച്ചെടുത്തുവെന്ന് ഇറാന്‍. റെമസ് 600 എന്ന പേരുള്ള മുങ്ങിക്കപ്പലാണ് പിടിച്ചെടുത്തെന്ന് ഇറാന്‍ അവകാശപ്പെടുന്നു.

സൈനിക രഹസ്യവിവരങ്ങളും ഇലക്ട്രോണിക് വാര്‍ഫെയറും ചേര്‍ത്തുള്ള അതിസങ്കീര്‍ണ്ണമായ ദൗത്യത്തിലൂടെയാണ് ഈ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്‍ സൈന്യമായ ഐആര്‍ജിസി പറയുന്നു. ഇത് ഇറാന്‍ സൈന്യം പിടിച്ചെടുത്ത രണ്ടാമത്തെ അമേരിക്കയുടെ മുങ്ങിക്കപ്പലാണെന്നും പറയുന്നു.

അതിനിടെ ഇറാനുമായി ഈയാഴ്ച വീണ്ടും ചര്‍ച്ചയ്‌ക്ക് ഒരുക്കമാണെന്ന് അറിയിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ട്രംപ്.അമേരിക്കയുമായും ഇസ്രായേലുമായുള്ള തർക്കം പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾ മാത്രമാണ് ഏക വഴിയെന്ന് ടെഹ്‌റാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. നേരത്തെ ഇറാനുമായി ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു ട്രംപ്.

നേരത്തെ ഹോര്‍മുസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ഇറാന്‍ ഒരു നിബന്ധന ചര്‍ച്ചയില്‍ മുന്നോട്ട് വെച്ചിരുന്നെങ്കിലും അമേരിക്ക അത് തള്ളിക്കളഞ്ഞിരുന്നു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും സംഘർഷം താൽക്കാലികമായി നിർത്തിവെക്കാനുമുള്ള ഇറാന്റെ നിർദ്ദേശം താൻ നിരസിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു.അതിന് പിന്നാലെയാണ് ഞായറാഴ്ച പുതിയ നിലപാട് ട്രംപ് വ്യക്തമാക്കിയത്. ഇതോടെ വീണ്ടും പ്രതീക്ഷകള്‍ ഉയരുകയാണ്.

ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചപ്പോഴുള്ളതിനേക്കാൾ മികച്ച തയ്യാറെടുപ്പാണ് ഇപ്പോൾ തങ്ങളുടെ സേനയ്‌ക്കുള്ളതെന്ന് ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രാമിനിയ പറഞ്ഞു. സൈന്യം തങ്ങളുടെ ആയുധങ്ങളും പരിശീലനവും മെച്ചപ്പെടുത്തിയതിനൊപ്പം, സൈനികരുടെ മനോവീര്യവും സജ്ജതയും വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മുൻപെങ്ങുമില്ലാത്തവിധം ഞങ്ങൾ സജ്ജരാണ്,” അക്രാമിനിയ പറഞ്ഞു. മേഖലയിലെ തങ്ങളുടെ നിലയിലുള്ള അതൃപ്തി കാരണം അമേരിക്ക മറ്റൊരു ആക്രമണം നടത്തിയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Recent Posts