
ഇടുക്കി: എന്‍എസ്എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയില്‍ നിന്നും രക്ഷിക്കണമെന്ന് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(ബി) നേതാവുമായ കെ ബി ഗണേഷ്‌കുമാര്‍.എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ ലക്ഷ്യമിട്ടാണ് ഗണേഷ്‌കുമാര്‍ ഇങ്ങനെ പറഞ്ഞത്.
എന്‍എസ്എസ് എന്നത് എംഎസ്എസ് (മക്കള്‍ സര്‍വീസ് സൊസൈറ്റി)എന്ന് ആക്കുമോ എന്നാണ് പേടിയെന്നും ഗണേഷ്‌കുമാര്‍ പരിഹസിച്ചു.ജനറല്‍ സെക്രട്ടറി 2024 ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഉള്ളത് വിവാദ പരാമര്‍ശങ്ങളാണ്. സ്ത്രീകളെ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഒരു സ്ഥാനത്ത് ഇരുത്തരുത്. സ്ത്രീകള്‍ കള്ളികള്‍ ആണ് , മോഷ്ടിക്കും എന്നാണ് ഒരു ജനറല്‍ സെക്രട്ടറി ആ സര്‍ക്കുലറില്‍ പറഞ്ഞതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
കൂടെ നില്‍ക്കുന്നവരുടെ കഴുത്തിന് കത്തി വയ്‌ക്കുന്നവരാണ് ഇന്ന് എന്‍എസ്എസിന്റെ നേതൃസ്ഥാനത്ത് ഉള്ളത്. പ്രൊഫസര്‍ ആകാന്‍ യോഗ്യത ഇല്ലാത്ത സുകുമാരന്‍ നായരുടെ മകള്‍ ആണ് ഇന്ന് എന്‍എസ്എസ് കോളേജുകള്‍ ഭരിക്കുന്നത്.
ധനലക്ഷ്മി ബാങ്കിലെ നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കരയോഗങ്ങളോട് സുകുമാരന്‍ നായര്‍ നിര്‍ദേശിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ധനലക്ഷ്മിയില്‍ നിന്നും ബന്ധുവിനെ പുറത്താക്കിയതാണ് കാരണമെന്നും കെ ബി ഗണേഷ്‌കുമാര്‍ ആരോപിച്ചു. മകളുടെ മകന് ഹയര്‍ സെക്കന്‍ഡറിയില്‍ ജോലി നല്‍കിയത്. അതിന് അംഗീകാരം ലഭിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. രമേശ് ചെന്നിത്തലക്ക് പൊന്നാട ഇല്ല. സ്നേഹം മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിയോട് മാത്രം.
നക്കാപ്പിച്ചക്ക് വേണ്ടി ജോലി വാങ്ങാന്‍ പോകരുതെന്ന് കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഭാര്യക്കും മക്കള്‍ക്കും ജോലി നല്‍കി സുകുമാരന്‍ നായര്‍ ആളുകളെ അടിമകള്‍ ആക്കുകയാണ്.
അഭിഭാഷകര്‍ മാത്രമെ ജനറല്‍ സെക്രട്ടറിയാകാവുവെന്നാണ് പ്രചാരണം. 10ാം ക്ലാസ് പോലും ജയിക്കാത്തവര്‍ക്ക് ആസ്ഥാനത്ത് ഇരിക്കാമെന്ന് തെളിയിച്ചു. സോ ചീപ്പ് – ഗണേഷ് കുമാര്‍ പരിഹസിച്ചു.