
കോഴിക്കോട്:സുഹൃത്തിന്റെ ആഡംബര വാഹനം ഉപയോഗിച്ചതില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി.ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി പറഞ്ഞു.
റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചെന്നും കെ എം ഷാജി കുറ്റപ്പെടുത്തി. സ്വകാര്യവാഹനം ഒഴിവാക്കി ഔദ്യോഗിക വാഹനത്തില്‍ ആണ് കെ എം ഷാജി വാര്‍ത്താ സമ്മേളനത്തിന് എത്തിയത്
സുഹൃത്തിന് എന്തോ സൗജന്യം ചെയ്തിട്ടാണ് അയാള്‍ ആ വണ്ടി നല്‍കിയതെന്നാണ് ധാരണ.പ്രത്യുപകാരം പ്രതീക്ഷിച്ച് മാത്രമാണ് എന്തും ചെയ്യുന്നത് എന്നുള്ളത് ചില ആളുകളുടെ മാനസിക വ്യാപാരത്തിന്റെ കുഴപ്പമാണ്. എന്തെങ്കിലും ഉപകാരം ചെയ്യാതെ എന്തിനാണ് തന്നെ സഹായിക്കുന്നത് എന്ന് ചിന്തിക്കുന്നത് ചിന്തിക്കുന്നവരുടെ മനസിന്റെ കുഴപ്പമാണെന്നാണ് ഷാജി പറയുന്നത്.
അനുമതിയില്ലാതെ യാത്ര ചെയ്തു എന്നും കൂര്‍ഗില്‍ പോകാന്‍ മാത്രമാണ് അനുമതി എന്നും പിന്നീട് പ്രചരിച്ചു.ഞെട്ടിക്കുന്ന വാര്‍ത്തയൊക്കെ ഉണ്ട് പക്ഷേ സ്‌കോപ്പ് ഇല്ല- അദ്ദേഹം പറഞ്ഞു.
മന്ത്രിമാര്‍ പൊതുമുതല്‍ പാഴാക്കരുത് എന്നാണ് അല്ലെങ്കില്‍ ഔദ്യോഗിക അവകാശം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുത് എന്നാണ് നാടിന്റെ പൊതുബോധം. വ്യക്തിപരമായ അവകാശം നാടിന് വേണ്ടിയോ സര്‍ക്കാരിന് വേണ്ടിയോ ഉപയോഗിക്കുന്നതില്‍ ഒരു തെറ്റുമില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, എന്നാല്‍ പേഴ്സണല്‍ കാര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനമെന്നും കെ എം ഷാജി. പറഞ്ഞു.
റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന എഐ നിര്‍മ്മിത വ്യാജ ഫോട്ടോ മാധ്യമപ്രവര്‍ത്തകര്‍ കൊടുക്കുമ്പോള്‍ ഉളുപ്പ് വേണ്ടേ.നിങ്ങള്‍ക്ക് നൈതികതയില്ലേ. വ്യാജ ഫോട്ടോ ആണോ എന്ന് അന്വേഷിക്കാനുള്ള മാന്യത പോലും കാണിച്ചില്ല.ലാവിഷായി ജീവിച്ചിരുന്ന ആളാണ് താനെന്നും മന്ത്രിയായപ്പോള്‍ അതെല്ലാം ശ്രദ്ധിക്കപ്പെടുന്നെന്നും കെ എം ഷാജി പറഞ്ഞു.