
കാസര്‍കോട്: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം പുഴക്കാട്ടിരി സ്വദേശി നികേത് (24) ആണ് പിടിയിലായത്.ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ഇയാള്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.
കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍.
കേസിലെ ഒന്നാം പ്രതി കാസര്‍കോട് ഇരിയണ്ണി സ്വദേശി അനൂപ് എന്നയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വിശദ അന്വേഷണത്തിലാണ് ഇയാള്‍ കൈമാറിയ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ രണ്ടാം പ്രതി നികേത് ആണ് എഡിറ്റ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റിയതെന്ന് വ്യക്തമായത്.വെള്ളിയാഴ്ച പുഴക്കാട്ടിരിയില്‍ വച്ചാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.