India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

റഷ്യയുടെ കരസേന കമാന്‍ഡര്‍ ഇന്‍ ചീഫ് ആന്‍ഡ്രെ നിക്കോളായേവിച്ച് മോര്‍ഡ് വിചേവുമായാണ് ചര്‍ച്ച നടത്തിയത്. പ്രൊഫഷണലായ സൈനികസഹകരണം, പരിശീലനം എന്നിവയെക്കുറിച്ചായിരുന്നു ചര്‍ച്ച.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മോസ്കോ: പ്രതിരോധരംഗത്ത് റഷ്യയുമായി പങ്കാളിത്തം വര്‍ധിപ്പിക്കാനും ഇരുരാജ്യങ്ങളിലെയും കരസേനകള്‍ തമ്മില്‍ സഹകരണം ഊട്ടിയുറപ്പിക്കാനും വേണ്ടി ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം കരസേനാമേധാവി ഇന്ത്യയില്‍ തിരിച്ചെത്തി.

റഷ്യയുടെ കരസേന കമാന്‍ഡര്‍ ഇന്‍ ചീഫ് ആന്‍ഡ്രെ നിക്കോളായേവിച്ച് മോര്‍ഡ് വിചേവുമായാണ് ചര്‍ച്ച നടത്തിയത്. പ്രൊഫഷണലായ സൈനികസഹകരണം, പരിശീലനം എന്നിവയെക്കുറിച്ചായിരുന്നു ചര്‍ച്ച.

ധീരജ് സേഥിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. മോസ്കോയില്‍ മരിച്ച സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലിയും അര്‍പ്പിച്ചു.

മോസ്കോയിലെ നാഷണല്‍ ഡിഫന്‍സ് കണ്‍ട്രോള്‍ സെന്‍ററും ധീരജ് സേഥ് സന്ദര്‍ശിച്ചു. റഷ്യയുടെ പ്രതിരോധ സഹമന്ത്രി വാസിലി സെര്‍ഗേവിച് ഒസ്മകോവുള്‍പ്പെടെ പ്രതിരോധമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പ്രതിരോധ വ്യവസായവും അതിലേക്കുള്ള ആയുധസംഭരണത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തി. റഷ്യയുമായുള്ള പ്രതിരോധസഹകരണം വര്‍ധിപ്പിക്കാനുള്ള വഴികളാണ് ഈ ചര്‍ച്ചകളിലൂടെ തുറന്നുകിട്ടിയതെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെ മിഖയിലേവ്സ്ക മിലിറ്ററി ആര്‍ട്ടിലറി അക്കാദമിയും ധീരജ് സേഥ് സന്ദര്‍ശിച്ചു. അവിടുത്തെ നേതാക്കളും അധ്യാപകരുമായി ചര്‍ച്ചകള്‍ നടത്തി.

ഒരാഴ്ച മുന്‍പ് പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്‍റ് പുടിനും ദല്‍ഹിയിലെ 18ാമത് ബ്രിക്സ് ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെയും കരിങ്കടലിലെയും സംഘര്‍ഷം ഉള്‍പ്പെടെ പരസ്പരതാല്‍പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

 

Recent Posts