Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2026, 08:36 am IST
inMain Article

”ആദ്യമായി അമ്മയെ കണ്ടത് എന്നാണ്? ”പലരും ചോദിക്കാറുള്ള ചോദ്യമാണ്. കലണ്ടര്‍ പ്രകാരം ഞാനും നിങ്ങളും അമ്മയെ ആദ്യമായി ദര്‍ശിച്ച ഒരു ദിവസവും വര്‍ഷവും ഉണ്ടാകും. എന്നാല്‍, വാസ്തവത്തില്‍ ആദ്യത്തെ കൂടിക്കാഴ്‌ച്ച അന്നാണോ സംഭവിച്ചത്? ആദ്യദര്‍ശനം കഴിയുമ്പോള്‍ തന്നെ, ”അമ്മയും ഞാനും തമ്മില്‍ ഇപ്പോഴെങ്ങും ഉള്ള ബന്ധമാണന്നു തോന്നുന്നില്ല” എന്ന് എത്രയോ പേര്‍ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ജന്മാന്തരങ്ങളുടെ ബന്ധമാണിത്.

ഈ ജന്മം അമ്മയുടെ കാല്‍ച്ചുവട്ടില്‍ എത്തി. പക്ഷെ, അതിനു മുന്‍പ് പരിണാമചക്രത്തിന്റെ ഗതിവിഗതികളില്‍ പെട്ട് കുറേയധികം അലഞ്ഞിട്ടുണ്ടാകും. പല നാമരൂപങ്ങളിലൂടെ, എണ്ണമറ്റ യോനികളിലൂടെ, അനുഭവങ്ങളിലൂടെ, ഒക്കെ കടന്നുപോയിട്ടുണ്ടാകും. തികച്ചും അജ്ഞാതമാണ് അവയെല്ലാം. അറിഞ്ഞിട്ടും വലിയ കാര്യം ഇല്ല. ഏതായാലും ഇപ്പോഴെങ്കിലും ഈ മഹാസന്നിധിയില്‍ അണഞ്ഞല്ലൊ. എന്തൊരു ആശ്വാസമാണ്. ഈ അപൂര്‍വ്വസൗഭാഗ്യം ഒരു സാധാരണ ബന്ധമല്ല. അതൊരുതരം താദാത്മ്യം ആണ്, ഐക്യമാണ്.

അമ്മയെ ആദ്യമായി കാണുമ്പോള്‍, പുതിയതല്ലാത്ത, എന്നാല്‍ പുതുമ നശിക്കാത്ത, ഒരു ‘പുരാതന’ ബന്ധത്തിന്റെ അവ്യക്തവും അതിശക്തവും ആയ ഓര്‍മ്മകള്‍ ഉള്ളിന്റെയുള്ളില്‍ ഓടിയെത്താറില്ലെ? പെട്ടെന്നു പൂക്കാലം വന്നണഞ്ഞ പോലെയൊരു തോന്നല്‍. മനസ്സില്‍ ഒരു തേനരുവി പൊട്ടി ഒഴുകുന്ന പ്രതീതി. അറിയാതെ ഹൃദയം തുടികൊട്ടി പാടുന്ന ഒരനുഭൂതി. അകക്കാമ്പിനൊരു പ്രത്യേക ഉണര്‍വ്വും ഉന്മേഷവും. സാധാരണ ഭാഷയില്‍ പറഞ്ഞാല്‍, ദീര്‍ഘനാളായി തേടിനടന്ന, ഒരുപാടു പരിചയവും സ്നേഹവും സ്വാതന്ത്ര്യവും ഉള്ള ഒരു വ്യക്തിയെ കാണുന്ന അനുഭവം.

ദൈനംദിന ജീവിതത്തില്‍ പോലും ഇത്തരം അനുഭവങ്ങള്‍ നമുക്കുണ്ടാകാറില്ലെ? ചിലരെ കാണുമ്പോള്‍, ഒരു പ്രത്യേക അടുപ്പം തോന്നും. വളരെ കുറച്ചു സമയം സംസാരിച്ചു കഴിയുമ്പോള്‍ തന്നെ, ആ വ്യക്തിയുമായി ഒരാത്മബന്ധം ഉടലെടുക്കും. അപരിചിതത്വം പെട്ടെന്ന് അപ്രത്യക്ഷമാകും. വളരെവേഗം അവര്‍ ഉറ്റമിത്രങ്ങളാകും. തരതമ്യേന ഉപരിപ്ലവമായ അത്തരം സ്നേഹബന്ധങ്ങള്‍ക്കു പോലും ഒരുതരം താദാത്മ്യം ഉണ്ട്. പക്ഷെ, ഗുരുശിഷ്യബന്ധത്തില്‍ അനുഭവപ്പെടുന്ന ബന്ധത്തിന്റെ കെട്ടുറപ്പും പ്രേമവും അവര്‍ണ്ണനീയമാണ്. ആത്മാര്‍പ്പണത്തിന്റെ ഉച്ചകോടിയാണത്. ആത്മൈക്യത്തിന്റെ പരമകാഷ്ഠയാണത്. ആരംഭത്തില്‍ തന്നെ അതിനു പൂര്‍ണ്ണത കൈവരും എന്നല്ല ഉദ്ദേശിക്കുന്നത്. പക്ഷെ, ഗുരുവിനു വേണ്ടി എന്തു ത്യാഗവും അനുഷ്ഠിക്കാനുള്ള സന്നദ്ധത ശിഷ്യന് എപ്പോഴും ഉണ്ടാകും.

1979 ജൂണ്‍ മാസത്തിലെ ഒരു ദിവസമാണ് ഞാന്‍ അമ്മയെ ആദ്യമായി കാണാന്‍ എത്തിയത്. ആ കൂടിക്കാഴ്‌ച്ചക്ക് എന്നെ പ്രേരിപ്പിച്ചത് തികഞ്ഞ വിശ്വാസവും ഭക്തിയും ആണെന്നു പറയാന്‍ വയ്യ. ബി.എ പരീക്ഷയുടെ ഫലം കാത്തിരുന്ന സന്ദര്‍ഭമായിരുന്നു. അതുകൊണ്ട്, മനസില്‍ ഭാവിയെ കുറിച്ചുള്ള ആകാംക്ഷയും ഭയവും ഉണ്ടായിരുന്നു. എന്നെ കൂട്ടിക്കൊണ്ടു വന്നവര്‍ ‘അമ്മ’ എന്ന ‘അത്ഭുത പ്രതിഭാസത്തെ’ കുറിച്ചു തന്ന വിവരണത്തില്‍ സംശയവും മുന്‍വിധിയും ധാരാളമായി ഉണ്ടായിരുന്നു. പക്ഷെ, മനസ്സും വാക്കും നിശബ്ദമാക്കുന്നതായിരുന്നു ആ സാന്നിദ്ധ്യം. ആ മുഖത്തും വാക്കിലും നിറഞ്ഞ പ്രേമത്തിന്റെ പരിശുദ്ധിയും, കാരുണ്യത്തിന്റെ നിലാവെളിച്ചവും ഞാന്‍ ദര്‍ശിച്ചു. എന്റെയുള്ളം ആകാശം പോലെ തെളിഞ്ഞു. സംശയവും ഭയവും ആശങ്കയും സൃഷ്ടിച്ച മഞ്ഞ് ഉരുകിയിറങ്ങി. അന്ന്, ആ നിമിഷം മനസില്‍ ഉറച്ചുപോയതാണ് അമ്മയുടെ ദിവ്യകോമളവിഗ്രഹം.

തിരിഞ്ഞുനോക്കുമ്പോള്‍, ഒരു കാര്യം എനിക്കു ബോദ്ധ്യമാകുന്നു. അമ്മയെന്ന മഹാഗുരുവിന്റെ സാന്നിധ്യം, ഭവതാരണിയുടെ ”തൃപ്പദത്താരിണ കപ്പല്‍” ജനനം മുതലേ ”ആലംബം” ആയി എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു. ഇരുപത്തിരണ്ടാമത്തെ വയസില്‍ അമ്മയെ കാണാനെത്തിയ ആ ത്രിസന്ധ്യ, മുന്‍കൂട്ടി നിശ്ചയിച്ച മുഹൂര്‍ത്തമായിരുന്നു. അന്നുണ്ടായ പരിവര്‍ത്തനം ഒരു യാദൃച്ഛിക സംഭവമായിരുന്നില്ല. പെറ്റമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്നും പുറംതള്ളപെട്ട നിമിഷം മുതല്‍, അതിനുള്ള ഒരുക്കങ്ങള്‍ നടക്കാന്‍ തുടങ്ങിയിരുന്നു. ഒരുപക്ഷെ, അതിനും മുന്‍പേ. അത്ര സ്വാഭാവികമായിരുന്നു ആ മാറ്റം. 22 വര്‍ഷത്തെ സംഭവങ്ങളുടെ ചുരുളഴിച്ച് നോക്കുമ്പോള്‍, തിരിച്ചറിവിന്റെ വ്യക്തമായൊരു വെളിപാട് എനിക്കുണ്ടാകുന്നു. അവയെല്ലാം ആ നിമിഷത്തില്‍ എന്നെ കൊണ്ടുനിര്‍ത്താനുള്ള പരിശീലനമായിരുന്നു.

ഗുരുശിഷ്യബന്ധം ഒരു അപൂര്‍വ്വതയാണ്. പലരും ഇതിനെ പുറമേനിന്നു വിലയിരുത്താനാണു ശ്രമിക്കുന്നത്. എന്നാല്‍, ഈ അസാധാരണതയെ ബാഹ്യമായി അപഗ്രഥിക്കാനുള്ള പ്രയത്നം വിജയിക്കില്ല. ഗുരുവിന്റെ സ്വാധീനം ശിഷ്യനില്‍ വരുത്തുന്ന ആന്തരികമായ മാറ്റമാണ്, ഈ ബന്ധത്തിന്റെയും അതിന്റെ കെട്ടുറപ്പിന്റെയും രഹസ്യം.

ഗര്‍ഭസ്ഥശിശുവും അമ്മയും തമ്മിലുള്ള ബന്ധം താദാത്മ്യം ആണ്. മാതാവിന്റെ ഒരു ആന്തരിക അവയവം പോലെ ഒന്‍പതുമാസത്തോളം കുഞ്ഞ് ഗര്‍ഭാശയത്തിനുള്ളില്‍ ശയിക്കുന്നു. ആ കാലമത്രയും അമ്മ കുഞ്ഞിന്റെ രക്തവും പ്രാണനും ആഹാരവും ആയി വര്‍ത്തിക്കുന്നു. പ്രസവത്തിനു ശേഷവും മുലപ്പാലിലൂടെ അമ്മ തന്റെ ജീവനും തേജസും കുഞ്ഞിനു പകര്‍ന്നു നല്‍കുന്നു. കുഞ്ഞിന്റെ ശരീരത്തിലും മനസിലും അമ്മയുടെ ജീവസ്പന്ദമുണ്ട്. ആ സ്നേഹത്തിന്റെ പരിശുദ്ധവും സൂക്ഷ്മവുമായ തരംഗങ്ങള്‍ കുഞ്ഞിന്റെ ഓരോ അണുവിലും വ്യാപിച്ചിട്ടുണ്ട്. അതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ശക്തി. ശിഷ്യനു ഗുരുവിനോടുള്ള താദാത്മ്യം ഇതിലും ശക്തമാണ്.

സാധാരണ ലോകജീവിതം നയിക്കുന്ന രണ്ടുവ്യക്തികള്‍ തമ്മിലുള്ള ആത്മാര്‍ത്ഥമായ പ്രേമത്തില്‍ പോലും ഈ താദാത്മ്യം ഒരുപരിധിവരെ നമുക്കു കാണാന്‍ കഴിയും. കാമുകി അനുഭവിക്കുന്ന അസ്വസ്ഥതയും വേദനയും വിദൂരത്തിരിക്കുന്ന കാമുകനിലും പ്രതിഫലിച്ചു കാണാറില്ലേ? പ്രസിദ്ധമായ ലൈല മജ്‌നുവിന്റെ പ്രണയകഥയില്‍, മജ്‌നുവിന്റെ ദേഹത്തു പൊടിയുന്ന രക്തത്തുള്ളികള്‍ ലൈലയുടെ ശരീരത്തിലും പ്രത്യക്ഷമാകുന്നില്ലേ? കുഞ്ഞ് കരയുമ്പോള്‍, അതു വിശന്നിട്ടാണോ, വേദനിച്ചിട്ടാണോ എന്ന് അമ്മ അറിയുന്നില്ലേ? ഇതു കേവലം രണ്ടു വ്യക്തികള്‍ തമ്മിലുള്ള മനപ്പൊരുത്തത്തിന്റെയും സ്നേഹത്തിന്റെയും കാര്യം. അങ്ങനെയാണെങ്കില്‍, സകലചരാചരങ്ങളിലും കുടികൊള്ളുന്ന ചൈതന്യം ഒന്നാണ് എന്ന് സാക്ഷാത്കരിച്ച അമ്മയെ പോലെയുള്ള പരമാര്‍ത്ഥ ദര്‍ശികള്‍ ജീവരാശികളുടെ മുഴുവന്‍ സുഖദുഃഖങ്ങള്‍ അറിയുന്നു എന്നു പറയുന്നതില്‍ അതിശയിക്കാന്‍ എന്തിരിക്കുന്നു?
ഗുരുശിഷ്യ ബന്ധത്തിന്റെ ആഴം നിര്‍ണ്ണയിക്കാനുള്ള അളവുകോല്‍ ആരും കണ്ടുപിടിച്ചിട്ടില്ല. ശിഷ്യനെ ഗുരുവിനോടു ബന്ധിപ്പിക്കുന്ന ഘടകം പേരും പ്രശസ്തിയും പണവും പദവിയും ഒന്നുമല്ല. ഗുരുവിന്റെ പരമജ്ഞാനം, ശുദ്ധനൈര്‍മ്മല്യം, കൃപാതിരേകം, പരമപ്രേമം തുടങ്ങിയവയാണ്. ശിഷ്യനു ഗുരുവിനോടുള്ള അചഞ്ചലമായ വിശ്വാസമാണ് ആ ബന്ധത്തിന്റെ ആധാരം. അതുകൊണ്ടുതന്നെ ശരീര മനോബുദ്ധികള്‍ക്ക് അതീതമായ ഒരു അസാധാരണതയും ശക്തിയും ഗുരുശിഷ്യബന്ധത്തിനുണ്ട്.

‘ഞാന്‍’ എന്നും ‘എന്റേതെന്നും’ ഉള്ള ഭാവങ്ങളാണ് ഒരു ഉത്തമ ശിഷ്യന്‍ ഗുരുവിനു സമര്‍പ്പിക്കുന്നത്. ക്രമേണ ശിഷ്യന്റെ അഹന്ത ഇല്ലാതാക്കി, ചിദാകാശ ബോധം അവനില്‍ ഉണര്‍ത്തുക എന്നുള്ളതാണ് ഗുരുവിന്റെ കര്‍ത്തവ്യം. പക്ഷെ, അത് അത്ര എളുപ്പമല്ല. ആദ്യം അഹന്തക്കു പക്വത കൈവരണം. വ്യക്തിതാല്പര്യങ്ങള്‍ ത്യജിച്ച് കര്‍മ്മം ചെയ്യുമ്പോള്‍ മാത്രമേ മനസ്സിനു വിശുദ്ധിയും പക്വതയും ഉണ്ടാകൂ. നീന്തല്‍ കുളത്തിലേക്കു എടുത്തുചാടാന്‍ കയറിനില്‍ക്കുന്ന ഡൈവിങ് ബോര്‍ഡില്ലെ? അതുപോലെ, പക്വമായ മനസ്സാണ് ഈശ്വരനിലേക്ക് ഊളിയിട്ടിറങ്ങുവാനുള്ള പ്ലാറ്റ്‌ഫോം. അഹന്ത ഗുരുവിനു സമര്‍പ്പിക്കുമ്പോള്‍, ശിഷ്യന്റെ ഇഷ്ടാനിഷ്ടങ്ങളുടെ മരണമാണു അവിടെ സംഭവിക്കുന്നത്. സ്വാര്‍ത്ഥതയുടെ മരണവും നിസ്വാര്‍ത്ഥതയുടെ ജനനവും ഏറ്റുവാങ്ങാനുള്ള ധൈര്യമാണ് ശിഷ്യനു വേണ്ടത്. അതുകൊണ്ടാണ് കഠോപനിഷത്തില്‍, ”കശ്ചിത് ധീരഃ പ്രത്യഗാത്മാനമൈക്ഷത്” എന്നു പറഞ്ഞിരിക്കുന്നത്.

ആത്മസമര്‍പ്പണത്തിന്റെ പാതയില്‍, ഏതെങ്കിലും വിധത്തിലുള്ള സമ്മര്‍ദ്ദമോ, ബലപ്രയോഗമോ ഗുരുവിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല. സദ്ഗുരു കേവലം ഒരു സാന്നിദ്ധ്യം മാത്രമാണ്. അമ്മയുടെ വാക്കുകള്‍ ഓര്‍മ്മവരുന്നു, ”അമ്മയുടെ ജീവിതം നിരന്തര പ്രവാഹമാണ്… നദിയുടെ ഒഴുക്കു പോലെ…” ശിഷ്യനില്‍ നിത്യാനിത്യബോധം വളരാനും, സ്വന്തം ദുര്‍ബ്ബലതകളും പരിമിതികളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യങ്ങള്‍ ഗുരു സൃഷ്ടിക്കും. ജിജ്ഞാസുവായ ശിഷ്യനില്‍ ആ വകതിരിവ് ഉണ്ടാകുന്നതു വരെ ഗുരു ക്ഷമയോടെ കാത്തിരിക്കും. ശിഷ്യന്റെ മനസിന്റെ സ്ഥൂലസൂക്ഷ്മ വശങ്ങള്‍ അറിഞ്ഞ്, അവനെ ക്ഷമയോടും കാരുണ്യത്തോടും പരിഗണിച്ചാണ് യഥാര്‍ത്ഥ ഗുരു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നത്. ഗുരുവിന്റെ പരിശുദ്ധിയും മാതൃഭാവവും ആണ് ശിഷ്യനെ ഗുരുവിലേക്ക് അടുപ്പിക്കുന്നത്. ”ഇവിടെ ഗുരുശിഷ്യന്മാര്‍ ഇല്ല. അമ്മയും മക്കളുമേയുള്ളു” എന്ന് അമ്മ പറയാറുണ്ട്. കുഞ്ഞിനു കളങ്കമില്ല, മുന്‍വിധികളുമില്ല. മാതാവിന്റെ വാക്കുകള്‍ തുറന്നമനസ്സോടെ സ്വീകരിക്കും. ആ ബന്ധം സുദൃഢമാകുമ്പോള്‍ മാത്രമേ അമ്മ ശിക്ഷണം ആരംഭിക്കുകയുള്ളു. ശിക്ഷണം കൈക്കൊള്ളാന്‍ ശിഷ്യന്റെ മനസ്സ് തയ്യാറാകണം. അതിനു ശിഷ്യന്റെ പൂര്‍ണ്ണസമ്മതം വേണം. ”ശിഷ്യസ്‌തേഹം ശാധി മാം ത്വാം പ്രപന്നം” എന്ന് അര്‍ജ്ജുനന്‍ പറയുമ്പോള്‍ മാത്രമെ ശ്രീകൃഷ്ണന്‍ ഗീതോപദേശം ആരംഭിക്കുന്നുള്ളു എന്നോര്‍ക്കണം.

ശ്രദ്ധയും ഭക്തിയും ഉള്ള ശിഷ്യന്റെ മനസില്‍ അനന്തശക്തിയുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടാകും. അമ്മയുടെ ആജ്ഞ നിറവേറ്റുമ്പോള്‍, മക്കളുടെ കര്‍മ്മത്തില്‍ പ്രതിഫലിച്ചു കാണുന്ന വീര്യവും വൃത്തിയും വേഗതയും എല്ലാം സമര്‍പ്പിത ചേതസ്സില്‍ തെളിയുന്ന മഹാഗുരുവിന്റെ കൃപാകടാക്ഷമാണ്.
ഈ ജന്മം അമ്മയെ ആദ്യമായി ദര്‍ശിച്ച ദിവസവും വര്‍ഷവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. പക്ഷെ, വാസ്തവത്തില്‍ ഞാന്‍ അമ്മയുടേതായത് ഇപ്പോഴെങ്ങുമല്ല. ആ ആത്മബന്ധത്തിന്റെ ദൈര്‍ഘ്യം വിലയിരുത്താന്‍ ഞാന്‍ അശക്തനാണ്, അജ്ഞനുമാണ്. അമ്മയ്‌ക്ക് എല്ലാം അറിയാം. പക്ഷെ, എനിക്കോ? പാര്‍ത്ഥസാരഥിയുടെ വാക്കുകള്‍ അനുസ്മരിക്കാം.

”ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാര്‍ജ്ജുന
താന്യഹം വേദ സര്‍വ്വാണി ന ത്വം വേത്ഥ പരന്തപ (ഭഗവദ്ഗീത 4-5)

‘ഹേ അര്‍ജ്ജുനാ, ഞാനും നീയും അനേകം ജന്മങ്ങളിലൂടെ കടന്നുപോയിരിക്കുന്നു. ഞാനവയെല്ലാം അറിയുന്നു. നീ ഒന്നും അറിയുന്നില്ല.”
ഓം തത് സത്

 

Tags: Mata AmritanandamayiAmrithapuriMata Amritanandamayi Devi's birthday
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

Kerala

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

Kerala

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.