
തിരുവനന്തപുരം:: സെപ്റ്റംബർ 26 ശനിയാഴ്ചയാണ് 30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില.
അന്നേദിവസം ഉച്ചയ്‌ക്ക് 1.30ന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ആരോഗ്യ-ദേവസ്വം മന്ത്രി കെ മുരളീധരന്‍ ആണ് നറുക്കെടുപ്പ് നിര്‍വഹിക്കുക. ചടങ്ങില്‍ പൂജ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിക്കും.
30 കോടിയുടെ ഓണം ബംപർ ലോട്ടറി അടിച്ചാല്‍ ഏകദേശം 16.47 കോടി രൂപയാണ് മറ്റ് കിഴിവുകള്‍ കഴിഞ്ഞ് വിജയിയുടെ അക്കൗണ്ടില്‍ എത്തുക
തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ലഭിക്കും.
90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 20നാണ് തിരുവോണം ബംപര്‍ ടിക്കറ്റിന്റെ വില്‍പന ആരംഭിച്ചത്. ഏതാണ്ട് മുഴുവന്‍ ടിക്കറ്റുകളും വിറ്റു.