തിരുവനന്തപുരം: മമ്മൂട്ടി ദേശീയ പുരസ്കാരം വാങ്ങാന്‍ പോയപ്പോള്‍ മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്ന മുത്തു എന്ന വിളിക്കപ്പെടുന്ന ബിജെപി സംസ്ഥാന സമിതി അംഗമായ സി.ജി. രാജഗോപാലിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുകയാണ് ജമാ അത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്‍. അതേ സമയം മമ്മൂട്ടി ലോകനിലവാരത്തിലുള്ള നടനാണെന്നും അതില്‍ മലയാളികള്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നും വാസ്തവത്തില്‍ മീഡിയ വണ്‍ ചാനല്‍ മിഠായി വിതരണം ചെയ്യുന്നതിന് പകരം മമ്മൂട്ടിയെ നിലവാരമില്ലാതെ വിമര്‍ശിച്ചത് തെറ്റായിപ്പോയെന്ന് സി.ജി. രാജഗോപാല്‍ പറഞ്ഞു.
മമ്മൂട്ടി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമകാണാന്‍ പോയപ്പോഴും സി.ജി. രാജഗോപാല്‍ ഒപ്പമുണ്ടായിരുന്നു. അവിടെവെച്ച് മമ്മൂട്ടിയെ കണ്ട ഗുജറാത്തുകാരനായ ഒരു ഐഎഫ് എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായ കഥയും സി.ജി. രാജഗോപാല്‍ ഒരു യൂട്യുബ് ചാനലില്‍ പങ്കുവെച്ചു. മമ്മൂട്ടിയെ കണ്ടമാത്ര താന്‍ മമ്മൂട്ടിയുടെ ഫാന്‍ ആയി മാറി എന്നാണ് ആ ഐഎഫ് എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് സി.ജി. രാജഗോപാല്‍. മമ്മൂട്ടിയുടെ നാട്ടില്‍ ജനിച്ചതിന് നിങ്ങള്‍ക്ക് അഭിമാനമുണ്ടാകണമെന്നും അയാള്‍ തന്നോട് പറഞ്ഞതായി രാജഗോപാല്‍ പറയുന്നു.
മമ്മൂട്ടി എത്തിയപ്പോള്‍ ഗുജറാത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ വരി നില്‍ക്കുന്നു. ഒരു കേന്ദ്രമന്ത്രിയേക്കാള്‍ ഉയരത്തിലാണ് മമ്മൂട്ടിയെ അവിടെ സ്വീകരിച്ചത്. ഡപ്യൂട്ടികളക്ടറും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹം സ്വീകരിക്കാന്‍ നില്‍ക്കുന്നു. എനിക്ക് വലിയ അഭിമാനം തോന്നി. – രാജഗോപാല്‍ പറയുന്നു. വഡോദരയിലും മറ്റും എത്തിയപ്പോള്‍ മറ്റ് സംസ്ഥാനക്കാര്‍ പോലും ദേഖോ മമ്മൂട്ടി എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നിയെന്നും സി.ജി. രാജഗോപാല്‍ പറയുന്നു.
മമ്മൂട്ടിയുടെ ആ ദിവ്യപരിവേഷമാണ് അയാളെ ആകര്‍ഷിച്ചത്. പിന്നീട് അയാള്‍ തന്നെ വിളിച്ച് മമ്മൂട്ടിയുടെ ഒരു സിനിമ കാണണമെന്ന് പറഞ്ഞു. അപ്പോള്‍ അയാളോട് ഇന്‍സ്പെക്ടര്‍ ബല്‍റാം കാണാനാണ് താന്‍ നിര്‍ദേശിച്ചതെന്നും രാജഗോപാല്‍ പറഞ്ഞു. ആ സിനിമ കണ്ട് തനിക്ക് മമ്മൂട്ടിയെ ശരിക്കും ഇഷ്ടമായി എന്നും ഐഎഫ് എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞെന്നും രാജഗോപാല്‍ പറഞ്ഞു. അവാര്‍ഡ് വാങ്ങിക്കാന്‍ വന്ന മമ്മൂട്ടിയെട ഡ്രസ് കോഡ് കണ്ടപ്പോള്‍ ഒരു ഗജരാജനെ കണ്ടതുപോലുള്ള വരവാണെന്നാണ് ആ ഓഫീസര്‍ തന്നോട് പറഞ്ഞതെന്നും രാജഗോപാല്‍ പറഞ്ഞു.
















