കൊച്ചി: ഇരുമ്പനം ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ചോറ്റാനിക്കര സ്വദേശി രാഹുല്‍ ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി 8.45 ഓടെ സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിലെ ക്ഷേത്രത്തിന് മുന്നില്‍ വച്ചാണ് അപകടം.
കാക്കനാട് നിന്നുമെത്തിയ ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.ബൈക്കിന് പിന്നിലിരുന്ന രാഹുല്‍ തത്ക്ഷണം മരിച്ചു.ഗുരുതര പരിക്കേറ്റ സുഹൃത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.
















