
മലപ്പുറം : കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി മരിച്ചു. കാലടി മഞ്ഞപ്ര പഞ്ചായത്ത് പന്നികശേരി വീട്ടില്‍ സജീവിന്റെ മകള്‍ ശ്രീഭദ്രയാണ് മരിച്ചത്. തിരുവാലി കുളക്കാട്ടിരിയാണ് കുടുംബം താമസിക്കുന്നത്.
പൊള്ളലേറ്റതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കുട്ടിയെ വീടിനുളളില്‍ കിടത്തി ഭാര്യയും ഭര്‍ത്താവും ഫാമില്‍ ജോലി ചെയ്യുകയായിരുന്നു. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് കുട്ടിയുടെ അടുത്തേക്ക് ഇവര്‍ ഓടിയെത്തുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം സീലിംഗ് ഫാനില്‍ നിന്ന് കിടക്കയിലേക്ക് തീ പടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.