ഇടുക്കി: പാംബ്ല ഡാമിന് സമീപം ചെക്ക് പോസ്റ്റിനോട് ചേര്ന്ന പ്രദേശത്ത് പൂര്ണമായും കത്തിക്കരിഞ്ഞ നിലയില് മൃതദേഹം കണ്ടെത്തി.മൃതദേഹം സ്ത്രീയുടേതെന്നാണ് സംശയം.കരിമണല് പൊലീസ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടുവന്ന് തെളിവ് നശിപ്പിക്കാനായി തീ കൊളുത്തിയതാണോ, അതോ ആത്മഹത്യയോ എന്നതടക്കം കാര്യങ്ങള് പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.സമീപ ദിവസങ്ങളില് മേഖലയില് നിന്നോ സമീപ സ്റ്റേഷന് പരിധികളില് നിന്നോ കാണാതായ ആളുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വിരലടയാള വിദഗ്ധരും ഫോറന്സിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള് ശേഖരിക്കും. ഇന്ക്വസ്റ്റ് നടപടികള്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
















