പത്തനംതിട്ട: പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണമെന്ന് സി പി എം നേതാവ്.സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു ആണ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.
നാട്ടുകാരെ തല്ലാന്‍ ഉള്ളതല്ല കൈക്കരുത്തെന്നുമായിരുന്നു പരമാര്‍ശം. പന്തളത്തെ സിപിഎം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെയാണ് കെ പി ഉദയഭാനുവിന്റെ വിവാദ പരാമര്‍ശം. പൊലീസുകാര്‍ക്ക് കൈക്കരുത്ത് ഉണ്ടെങ്കില്‍ വീട്ടില്‍ പെണ്ണുമ്പുള്ളമാരില്ലേ, അവരെ തല്ലണം. നാട്ടുകാരെ തല്ലാന്‍ ഉള്ളതല്ല കൈക്കരുത്ത്. നിങ്ങളെക്കാള്‍ കൈക്കരുത്തുള്ളവര്‍ ഇപ്പുറത്തുണ്ട് എന്നുള്ളത് ഓര്‍മ്മവേണം’- പ്രസംഗത്തില്‍ ഉദയഭാനു പറഞ്ഞു.
















