
തൃശൂര്‍:വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു. വാല്‍പ്പാറ അപ്പര്‍ പറളായി എസ്റ്റേറ്റില്‍ ആണ് സംഭവം.
അമ്മയോടൊപ്പം ഇരുന്ന് കളിക്കുന്നതിനിടയില്‍ തേയിലത്തോട്ടത്തില്‍ പതുങ്ങിയിരുന്ന പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ സമീപത്തുള്ള വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്‌ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
ഒരു വര്‍ഷം മുമ്പ് ഇതേ എസ്റ്റേറ്റില്‍ പുലിയുടെ ആക്രമണത്തില്‍ മറ്റൊരു കുട്ടി കൊല്ലപ്പെട്ടിരുന്നു.