
ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടൻ രാജിവയ്‌ക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . തന്റെ പക്കൽ വോട്ട് മോഷണം തെളിയിക്കാൻ മതിയായ തെളിവുകളുണ്ടെന്നാണ് രാഹുലിന്റെ അവകാശവാദം.
‘ 2023 മുതൽ ഞാൻ തെളിവുകൾ സഹിതം ശബ്ദം ഉയർത്തുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. ഭരണവിരുദ്ധ വികാരം നേരിടാത്ത ഒരു പ്രധാനമന്ത്രിയുമില്ല. ലോക്‌സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൃത്രിമം നടന്നു. വോട്ടുകൾ നശിപ്പിക്കപ്പെടുന്നു. എല്ലാ തിരഞ്ഞെടുപ്പുകളിലും കൃത്രിമം നടന്നു.
ബിജെപി എപ്പോഴും തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത് എങ്ങനെയാണ്? ഭരണവിരുദ്ധ വികാരം എന്തുകൊണ്ട് ഫലിക്കുന്നില്ല? ഇന്ത്യയിലെ എല്ലാ സർക്കാരുകളും ഭരണവിരുദ്ധ വികാരത്തെ അഭിമുഖീകരിച്ചിട്ടുണ്ട് . ബംഗ്ലാദേശ് യുദ്ധത്തിൽ വിജയിച്ചതിനുശേഷവും ഇന്ദിരാഗാന്ധി പരാജയപ്പെട്ടു, പിന്നെ എന്തുകൊണ്ട് ബിജെപിയുടെ കാര്യത്തിൽ അങ്ങനെ സംഭവിച്ചില്ല? ബിജെപി എന്തുകൊണ്ട് തോൽക്കുന്നില്ല .
എല്ലാ പ്രധാനമന്ത്രിമാർക്കും എതിരെ ഭരണവിരുദ്ധത ഉണ്ടായിട്ടുണ്ട് . പക്ഷെ മോദിയ്‌ക്കെതിരെ ഇല്ലാത്തത് എന്തുകൊണ്ടാണ്. 50 വർഷമായി ഞാൻ ഇന്ത്യൻ രാഷ്‌ട്രീയം നിരീക്ഷിക്കുന്നു. ഭരണവിരുദ്ധ വികാരം ബിജെപിയെ എന്തുകൊണ്ട് ബാധിക്കുന്നില്ല. “ എന്നാണ് രാഹുലിന്റെ ചോദ്യം.