നാഗോയ: ഏഷ്യൻ ഗെയിംസിന്റെ അഞ്ചാം ദിനത്തിൽ ഭാരതത്തിന് മികച്ച തുടക്കം. വുഷുവിലും റോവിങ്ങിലും (തുഴച്ചിൽ) മെഡലുകൾ നേടിയതോടെ മെഡൽ വേട്ട തുടരുകയാണ്. വുഷുവില്‍ ഭാരത താരം റോഷിബിന ദേവിയാണ് വെള്ളി മെഡല്‍ നേടിയത്. ഫൈനലില്‍ ചൈനയുടെ ഴാങ് സിയൂവിനോട് റോഷിബിന പരാജയപ്പെടുകയായിരുന്നു.
വുഷു വനിതാ വിഭാഗം 60 കിലോഗ്രാം വിഭാഗത്തില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് രോഷിബിന പരാജയം സമ്മതിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ വുഷുവില്‍ റോഷിബിനയുടെ ഹാട്രിക് മെഡല്‍ നേട്ടമാണിത്. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും, 2022 ല്‍ വെള്ളിയും നേടിയിരുന്നു.
തുഴച്ചിലില്‍ ഭാരത താരം സല്‍മാന്‍ ഖാന്‍- സത്‌നം സിങ് സഖ്യമാണ് വെങ്കലം നേടിയത്. പുരുഷ വിഭാഗം ഡബിള്‍ സ്‌കള്‍സിലാണ് ഭാരത ജോഡി മെഡല്‍ നേടിയത്. തുഴച്ചില്‍ മത്സരങ്ങളില്‍ ഭാരതത്തിന്റെ ആദ്യ മെഡല്‍ നേട്ടമാണിത്. മെഡല്‍ വേട്ടയില്‍ ചൈനയാണ് ഒന്നാമത്. ഒരു സ്വര്‍ണം അടക്കം 13 മെഡലുകളുമായി ഭാരതം 14-ാം സ്ഥാനത്താണ്.
നിലവിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഫൈനൽ മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഷൂട്ടിങ് ഇനത്തിലും ഭാരതം ഇന്ന് മെഡൽ കൊയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
















