Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

സുനില്‍ തളിയല്‍byസുനില്‍ തളിയല്‍
Sep 24, 2026, 08:05 am IST
inKerala

തിരുവനന്തപുരം: സ്വന്തം പേരുകൊണ്ട് കലയുടെയും സംസ്‌കാരത്തിന്റെയും ലോകത്ത് അടയാളപ്പെടുത്തപ്പെട്ട സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ജീവിതം വിസ്മയങ്ങള്‍ നിറഞ്ഞതാണ്. അദ്ദേഹത്തിന്റെ തൈക്കാടുള്ള വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന ആര്‍ക്കും ഒരേസമയം ഒരു കൊട്ടാരത്തിന്റെയും മ്യൂസിയത്തിന്റെയും അനുഭൂതിയാകും ലഭിക്കുക. ആയിരക്കണക്കിനു ഗണപതി വിഗ്രഹങ്ങള്‍ സംഗമിക്കുന്ന പുണ്യഭൂമിയാണ് അദ്ദേഹത്തിന്റെ വീട്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അദ്ദേഹം വാങ്ങിയ ഗണപതി വിഗ്രഹങ്ങളുടെ അപൂര്‍വ്വ ശേഖരം കൊണ്ട് സമ്പന്നമാണ് അദ്ദേഹത്തിന്റെ വീട്.

ഇന്ത്യയിലും വിദേശത്തും വിവിധ കലാപരിപാടികളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുമ്പോഴെല്ലാം സൂര്യ കൃഷ്ണമൂര്‍ത്തി വിഘ്‌നേശ്വരന്റെ രൂപങ്ങള്‍ ശേഖരിക്കുന്നത് പതിവാക്കിയിരുന്നു. കല്ല്, മണ്ണ്, ഗ്ലാസ്, ക്രിസ്റ്റല്‍, തടി, ലോഹം തുടങ്ങി വൈവിധ്യമാര്‍ന്ന രണ്ടായിരത്തിലധികം വിഗ്രഹങ്ങളാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. ജപ്പാനില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും എത്തിച്ച അപൂര്‍വ്വ രൂപങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. തിരുവിതാംകൂര്‍ രാജകുടുംബം സമ്മാനിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹങ്ങള്‍ മുതല്‍ ലോകപ്രശസ്തരുടെ കൈയൊപ്പ് പതിഞ്ഞവ വരെ ഈ ശേഖരത്തിലുണ്ട്.

സാധാരണ വീടുകളില്‍ നിന്നു വ്യത്യസ്തമായി, സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വീട്ടിന്റെ ഓരോ മുക്കിലും മൂലയിലും നിറഞ്ഞുനില്‍ക്കുന്ന ഗണപതി ഭഗവാന്റെ സാന്നിധ്യം കാണാം.
വീടിന്റെ പ്രവേശന കവാടത്തില്‍ തന്നെ ഏകദേശം മൂന്ന് ടണ്ണോളം ഭാരമുള്ള കൂറ്റന്‍ ശിലാവിഗ്രഹം സന്ദര്‍ശകരെ സ്വീകരിക്കുന്നു. വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടം ലാന്‍ഡ്‌സ്‌കേപ്പ് ചെയ്തിരിക്കുന്നത് പോലും ഗണപതിയുടെ രൂപത്തിലാണ്. ഗായകന്‍ കെ.ജെ. യേശുദാസിന്റെ നിര്‍ദ്ദേശപ്രകാരം വീടിന്റെ കന്നിമൂലയില്‍ ഒരു മണ്ഡപവും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.

സ്വീകരണമുറിയും ചുവരുകളും സ്വിച്ച് ബോര്‍ഡുകള്‍ മറച്ചുവെച്ചുള്ള പാനലുകളും വരെ ഗണേശ രൂപങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. തടിയില്‍ തീര്‍ത്ത കൂറ്റന്‍ പാനലുകളും പിത്തള ശില്‍പ്പങ്ങളും വീടിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു.

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ജീവിതവും അദ്ദേഹത്തിന്റെ എല്ലാ ഔദ്യോഗിക വ്യക്തിഗത പരിപാടികളും ആരംഭിക്കുന്നത് ഗണേശ സ്തുതിയോടെയാണ്. തനിക്ക് ലഭിക്കുന്ന ഓരോ വിഗ്രഹവും തന്റെ വീട്ടില്‍ സമാധാനവും പോസിറ്റീവ് ഊര്‍ജ്ജവും നിറയ്‌ക്കുന്നു എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. ഈ സ്‌നേഹവും ഭക്തിയും കാരണം വര്‍ഷങ്ങളായി വിനായക ചതുര്‍ത്ഥി ദിവസങ്ങളില്‍ അദ്ദേഹം തന്റെ വീടിന്റെ വാതിലുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാറുണ്ട്. ജാതിമതഭേദമന്യേ ആര്‍ക്കും വന്ന് ഈ വിഗ്രഹശേഖരം ദര്‍ശിക്കാം.

കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക പരിപാടികള്‍ക്കുമായി അദ്ദേഹം തന്റെ വീടിനോട് ചേര്‍ന്ന് ഒരു ആഡിറ്റോറിയം പണിതുയര്‍ത്തിയിട്ടുണ്ട്. ഗണപതി ഭഗവാനോടുള്ള അടങ്ങാത്ത ആദരസൂചകമായി ആ ആഡിറ്റോറിയത്തിന് അദ്ദേഹം ഗണേശം എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. കലയെയും ആത്മീയതയെയും ഒരുപോലെ സ്‌നേഹിച്ച, സൂര്യ കൃഷ്ണമൂര്‍ത്തിയുടെ കൈകളാല്‍ വളര്‍ന്ന ഈ ഗണേശ വിഗ്രഹശേഖരം കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ തന്നെ അപൂര്‍വ്വ അടയാളപ്പെടുത്തലാണ്.

Tags: സൂര്യ കൃഷ്ണമൂര്‍ത്തിSoorya Festivalganesh idolsഗണപതി വിഗ്രഹങ്ങള്‍Soorya Krihnamoorthy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു
Kerala

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

Main Article

അണയാത്ത വെളിച്ചം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)
Kerala

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

Kerala

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

Kerala

ഇന്ന് സൂര്യയിൽ കുസുമേ കുസുമോത്പത്തി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.