Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍.സെപ്തംബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണമാണ് നടത്തുന്നത്.പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 1,068.79 കോടി രൂപ അനുവദിച്ചു.

ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 957.93 കോടി രൂപയാണ് അനുവദിച്ചത്. വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിന് 110.86 കോടി രൂപയും അനുവദിച്ചു.

ഓരോ മാസവും പെന്‍ഷന്‍ തുക യഥാസമയം ഗുണഭോക്താക്കളിലെത്തിക്കുക എന്ന നയത്തിന്റെ ഭാഗമായാണിതെന്ന്് ധനമന്ത്രി അറിയിച്ചു.

 

 

Recent Posts