Kerala

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി ചീഫ് കോർഡിനേറ്ററായിരുന്നു ഡോ. ഹാഷിം റിഫായ് .

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : അനധികൃതമായി രാജ്യത്തെത്തിയ റോഹിംഗ്യകൾക്ക് താമസസൗകര്യം ഒരുക്കാൻ സഹായം തേടി കാലിക്കറ്റ് യൂണിവേഴ്സിറ്റി ചീഫ് കോർഡിനേറ്ററായിരുന്ന ഡോ. ഹാഷിം റിഫായ് .

അനധികൃതമായി ജമ്മുകശ്മീരിൽ താമസിക്കുന്ന നൂറ് കണക്കിന് റോഹിംഗ്യകളെ നിയമപരമായി ഒഴിപ്പിക്കാനുള്ള നീക്കം സർക്കാർ ആരംഭിച്ചിരുന്നു. അതിർത്തി സംസ്ഥാനങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങൾ പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച നാലംഗ സമിതി ജമ്മു സന്ദർശിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ നടപടി . ജമ്മുവിൽ 7,656 റോഹിങ്ക്യകൾ താമസിക്കുന്നുണ്ടെന്ന് ജമ്മു-കശ്മീർ സർക്കാർ അറിയിച്ചിരുന്നു. രാജ്യത്തുള്ള ഇത്തരം അഭയാർത്ഥികളുടെ ആകെ എണ്ണത്തിന്റെ അഞ്ചിലൊന്ന് വരുമിത്.

ജമ്മുവിലെ ഹിന്ദു ഭൂരിപക്ഷ ജനസംഖ്യാ ഘടന മാറ്റാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് റോഹിങ്ക്യകളെ ഇവിടെ എത്തിച്ചതെന്നാണ് സൂചന. ഇത്തരത്തിൽ ഒഴിപ്പിക്കുന്ന റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി തുടങ്ങിയെന്നും ഹാഷിം പറയുന്നു.

‘ ആദ്യത്തെ 5 കുടുംബങ്ങളും അഞ്ച് കുടുംബങ്ങളുടെ പ്രതിനിധികളും ബാംഗ്ലൂരിൽ എത്തിയിട്ടുണ്ട് . പത്ത് ദിവസത്തേക്കുള്ള താത്കാലിക ഷെൽറ്ററിൽ അവർ താമസിക്കുന്നു. ഉടനെ തന്നെ 50 ഫാമിലികൾ എത്തുമെന്നാണ് കരുതുന്നത്. 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം നമ്മൾ അന്വേഷിക്കുന്നു. ഇവർക്ക് താമസിക്കാനുള്ള ഷെൽട്ടർ നിർമ്മിക്കാനാവശ്യമായ സ്ഥലം കണ്ടെത്താൻ ബാംഗ്ലൂരിൽ ഉള്ള സുഹൃത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.‘ എന്നാണ് ഹാഷിം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഇവരുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്നും, കമ്യൂണിറ്റി കിച്ചൻ ഉടൻ തുടങ്ങുമെന്നും മറ്റൊരു പോസ്റ്റിലും പറയുന്നുണ്ട്.

Recent Posts